- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുജറാത്തിൽ പിടിക്കാമെന്ന രാഹുലിന്റെ മോഹത്തിന് തിരിച്ചടി; ജിഗ്നേഷ് മേവാനി കോൺഗ്രസ് പാർട്ടിയിലുൾപ്പെടെ ഒരു രാഷ്ട്രീയ പാർട്ടിയുടെ ഭാഗമാകാനുമില്ല; പട്ടേലും വരാൻ സാധ്യതയില്ലാത്തപ്പോൾ പരാജയം മണത്ത് കോൺഗ്രസ്
അഹമ്മദാബാദ്: ഗുജറാത്തിൽ ഇലക്ഷനിൽ ബിജെപിയെ നേരിടാൻ കോൺഗ്രസ് നേതൃത്വത്തിൽ വിശാലസഖ്യത്തിന് നീക്കം നടത്തിയ രാഹുലിന് തിരച്ചടിയായി പുതിയ വാർത്തകൾ. ജിഗ്നേഷ് മേവാനി കോൺഗ്രസ് പാർട്ടിയിലുൾപ്പെടെ ഒരു രാഷ്ട്രീയ പാർട്ടിയുടെ ഭാഗമാകാനുമില്ലെന്ന് വ്യക്തമാക്കുകയും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്ന വാർത്തയും അദ്ദേഹം നിഷേധിക്കുകയും ചെയ്തതോടെ രാഹുലിന്റെ ഗുജറാത്ത് മോഹത്തിന് മുകളിൽ കരി നിഴൽ വീണത്. ഫേസ്‌ബുക്ക് കുറിപ്പിലാണ് ജിഗ്നേഷ് മേവാനി ഇക്കാര്യം അറിയിച്ചത്. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സർക്കാർ സംസാരിക്കാൻപോലും കൂട്ടാക്കാത്ത ദളിത് പ്രശ്‌നത്തിൽ കോൺഗ്രസ് നിലപാട് അറിയാൻ രാഹുൽ ഗാന്ധിയോ മറ്റേതൊരു നേതാക്കളുമായോ താൻ കൂടിക്കാഴ്ച നടത്തിയാൽ, അത് വ്യക്തി താൽപര്യങ്ങൾക്കായിരിക്കില്ലെന്നും ഒരാളുമായി രഹസ്യകൂടിക്കാഴ്ച നടത്തേണ്ടിന്റെ ആവശ്യമെന്താണെന്നും മേവാനി പറഞ്ഞു. വിവരാവകാശ പ്രവർത്തകൻ അമിത് ജെത്വയെ കൊലപ്പെടുത്തിയ സംഭവത്തിൽ ബിജെപിയുടെ മുൻ എംപി ദിനു സോളങ്കിയെ 24
അഹമ്മദാബാദ്: ഗുജറാത്തിൽ ഇലക്ഷനിൽ ബിജെപിയെ നേരിടാൻ കോൺഗ്രസ് നേതൃത്വത്തിൽ വിശാലസഖ്യത്തിന് നീക്കം നടത്തിയ രാഹുലിന് തിരച്ചടിയായി പുതിയ വാർത്തകൾ. ജിഗ്നേഷ് മേവാനി കോൺഗ്രസ് പാർട്ടിയിലുൾപ്പെടെ ഒരു രാഷ്ട്രീയ പാർട്ടിയുടെ ഭാഗമാകാനുമില്ലെന്ന് വ്യക്തമാക്കുകയും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്ന വാർത്തയും അദ്ദേഹം നിഷേധിക്കുകയും ചെയ്തതോടെ രാഹുലിന്റെ ഗുജറാത്ത് മോഹത്തിന് മുകളിൽ കരി നിഴൽ വീണത്.
ഫേസ്‌ബുക്ക് കുറിപ്പിലാണ് ജിഗ്നേഷ് മേവാനി ഇക്കാര്യം അറിയിച്ചത്. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സർക്കാർ സംസാരിക്കാൻപോലും കൂട്ടാക്കാത്ത ദളിത് പ്രശ്‌നത്തിൽ കോൺഗ്രസ് നിലപാട് അറിയാൻ രാഹുൽ ഗാന്ധിയോ മറ്റേതൊരു നേതാക്കളുമായോ താൻ കൂടിക്കാഴ്ച നടത്തിയാൽ, അത് വ്യക്തി താൽപര്യങ്ങൾക്കായിരിക്കില്ലെന്നും ഒരാളുമായി രഹസ്യകൂടിക്കാഴ്ച നടത്തേണ്ടിന്റെ ആവശ്യമെന്താണെന്നും മേവാനി പറഞ്ഞു.
വിവരാവകാശ പ്രവർത്തകൻ അമിത് ജെത്വയെ കൊലപ്പെടുത്തിയ സംഭവത്തിൽ ബിജെപിയുടെ മുൻ എംപി ദിനു സോളങ്കിയെ 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്തില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്നും ജിഗ്നേഷ് പറഞ്ഞു.
പട്ടിദാർ നേതാവ് ഹർദിക് പട്ടീൽ, ഒ.ബി.സി നേതാവ് അൽപ്പേഷ് താക്കൂർ, ദളിത് ലീഡർ ജിഗ്‌നേഷ് മേവാനി എന്നിവരെ കൂട്ട് പിടിച്ച് മഹാ സഖ്യമൊരുക്കാനായിരുന്നു രാഹുലിന്റെ ശ്രമം. എന്നാൽ ഇപ്പോഴത്തെ മേവാനിയുടെ പ്രതികരണം സിപിഎമ്മിന് വലിയ തിരിച്ചടിയാണ്. -



