- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊൽക്കത്ത: ഓസ്‌ട്രേലിയൻ താരം ഫിൽ ഹ്യൂസും കൊൽക്കത്തയിലെ അണ്ടർ 19 മുൻ ക്യാപ്റ്റൻ അങ്കിത് കേസരിയും കളിക്കളത്തിലുണ്ടായ അപകടത്തിൽ മരണമടഞ്ഞതിന് പിന്നാലെ മറ്റൊരു ക്രിക്കറ്റ് താരം കൂടി പരിക്കേറ്റ് ആശുപത്രിയിൽ. കൊൽക്കത്തയിലെ സെക്കൻഡ് ഡിവിഷൻ ലീഗ് മാച്ചിൽ രാഹുൽ ഘോഷ് (19) എന്ന യുവതാരത്തിനാണ് തലയ്ക്ക് പരിക്കേറ്റത്. ഘോഷിന്റെ ടീമായ കൊൽക്കത്ത പ
കൊൽക്കത്ത: ഓസ്‌ട്രേലിയൻ താരം ഫിൽ ഹ്യൂസും കൊൽക്കത്തയിലെ അണ്ടർ 19 മുൻ ക്യാപ്റ്റൻ അങ്കിത് കേസരിയും കളിക്കളത്തിലുണ്ടായ അപകടത്തിൽ മരണമടഞ്ഞതിന് പിന്നാലെ മറ്റൊരു ക്രിക്കറ്റ് താരം കൂടി പരിക്കേറ്റ് ആശുപത്രിയിൽ. കൊൽക്കത്തയിലെ സെക്കൻഡ് ഡിവിഷൻ ലീഗ് മാച്ചിൽ രാഹുൽ ഘോഷ് (19) എന്ന യുവതാരത്തിനാണ് തലയ്ക്ക് പരിക്കേറ്റത്.
ഘോഷിന്റെ ടീമായ കൊൽക്കത്ത പൊലീസും വിജയ് സ്‌പോർട്‌സും തമ്മിൽ നടന്ന മത്സരത്തിനിടെയാണ് സംഭവം. കവറിൽ ഫീൽഡ് ചെയ്യുകയായിരുന്ന രാഹുൽ ഘോഷിന്റെ തലയിൽ പന്തുകൊള്ളുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കൊൽക്കത്ത നൈറ്റിങ്‌ഗേൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന് നിലവിൽ കുഴപ്പമൊന്നുമില്ലെന്നും ഏതാനും ദിവസത്തെ നിരീക്ഷണത്തിന് ശേഷമേ കാര്യങ്ങൾ തീർത്തു പറയാനാവൂ എന്നുമാണ് ഡോക്ടർമാർ പറയുന്നത്. രാഹുൽ ഘോഷിന്റെ ഇടതു ചെവിയുടെ പിന്നിലാണ് പരിക്കെന്ന് താരത്തെ പരിശോധിച്ച ഡോക്ടർ സബ്യസാചി സെൻ പറഞ്ഞു. തലച്ചോറിൽ രക്തസ്രാവമുണ്ടെങ്കിലും ഛർദ്ദിക്കാത്തതിനാൽ നിലവിൽ കുഴപ്പമൊന്നുമില്ലെന്നും ഡോക്ടർ സെൻ പറഞ്ഞു. പരിക്കേറ്റ ഉടനെ രാഹുൽ ഘോഷിന് സ്മൃതിഭ്രംശം ഉണ്ടായെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊൽക്കത്ത ക്രിക്കറ്റ് ലീഗ് മത്സരത്തിനിടെ അങ്കിത് കേസരി (20)ക്കു പരിക്കേറ്റത്. കഴിഞ്ഞ ദിവസം അങ്കിത് മരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് കളിക്കളത്തിൽ നിന്ന് മറ്റൊരു പരിക്കിന്റെ വാർത്ത കൂടി പുറത്തുവരുന്നത്. കഴിഞ്ഞ നവംബറിൽ ഓസീസ് ഓപ്പണർ ഫിൽ ഹ്യൂസ് ബൗൺസർ തലയിൽ കൊണ്ട് മരിച്ചത് വലിയ ചർച്ചയായിരുന്നു.