- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതീക്ഷ എല്ലാം വെറുതെയായി; രാഹുൽ എന്നു വരുമെന്ന് ഒരു നിശ്ചയവും ഇപ്പോഴും ആർക്കുമില്ല; മ്യാന്മറിൽ ധ്യാനത്തിൽ ആണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്
ന്യൂഡൽഹി : കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ കുറിച്ച് ആർക്കും ഒരു ഉറപ്പുമില്ല. രാഹുൽ എവിടെയാണ്? എന്ന് മടങ്ങിവരും? കോൺഗ്രസ് നേതൃത്വത്തിന് പോലും കൃത്യമായി ഒന്നും പറയാനില്ല. അതിനിടെ മ്യാന്മറിലെ യാംഗൂണിൽ രാഹുൽ ഉണ്ടെന്ന് ചിലർ അടക്കം പറയുന്നു. മനസ്സിനെയും ശരീരത്തെയും നിയന്ത്രിക്കാനുള്ള വിപസന ധ്യാനത്തിനാണ് മ്യാന്മറിൽ പോയതെന്നാണ് ഇവ

ന്യൂഡൽഹി : കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ കുറിച്ച് ആർക്കും ഒരു ഉറപ്പുമില്ല. രാഹുൽ എവിടെയാണ്? എന്ന് മടങ്ങിവരും? കോൺഗ്രസ് നേതൃത്വത്തിന് പോലും കൃത്യമായി ഒന്നും പറയാനില്ല. അതിനിടെ മ്യാന്മറിലെ യാംഗൂണിൽ രാഹുൽ ഉണ്ടെന്ന് ചിലർ അടക്കം പറയുന്നു. മനസ്സിനെയും ശരീരത്തെയും നിയന്ത്രിക്കാനുള്ള വിപസന ധ്യാനത്തിനാണ് മ്യാന്മറിൽ പോയതെന്നാണ് ഇവരുടെ വാദം.
യാംഗൂണിലെ സത്യനാരായൺ ഗോയങ്ക ഇൻസ്റ്റിറ്റ്യൂട്ടിലാണു രാഹുലിന്റെ ധ്യാനമെന്നു പാർട്ടി ഉന്നത വൃത്തങ്ങൾ വെളിപ്പെടുത്തുന്നു. വിപസന ധ്യാന രംഗത്ത് ഏറ്റവും പ്രമുഖ സ്ഥാപനമാണിത്. ശ്രീബുദ്ധൻ ജനകീയവൽക്കരിക്കുകയും അയൽരാജ്യങ്ങളിലേക്കു കൂടി പ്രചരിപ്പിക്കുകയും ചെയ്‌തെങ്കിലും പിൽക്കാലത്ത് വിപസന ധ്യാന സമ്പ്രദായം ഇന്ത്യയിൽ നിന്ന് അപ്രത്യക്ഷമായി. മ്യാന്മറിലെ ആചാര്യന്മാരാണ് ഇത് ഇപ്പോഴും നിലനിർത്തുന്നത്. കൈവിട്ടു പോയ പൈതൃകം തിരികെ ഇന്ത്യയിലെത്തിക്കാനും ലോകമെങ്ങും പ്രചരിപ്പിക്കാനുമുള്ള ദൗത്യം മ്യാന്മറിലെ പ്രമുഖ വ്യവസായിയും ഇന്ത്യൻ വംശജനുമായ എസ്.എൻ. ഗോയങ്ക ഏറ്റെടുക്കുകയായിരുന്നു. യാംഗൂണിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ ധ്യാനത്തിനു നേതൃത്വം നൽകുന്നതും ഗോയങ്കയാണ്.
കാര്യങ്ങളെ അവയുടെ തനതു സ്ഥിതിയിൽ മനസ്സിലാക്കുകയെന്നാണു വിപസനയുടെ അർഥം. മനസ്സിനെ ശാന്തമാക്കാനും സന്തുഷ്ട ജീവിതം നയിക്കാനുമുള്ള പുരാതന ഇന്ത്യൻ ധ്യാന സമ്പ്രദായമാണിത്. ഗുരുവിന്റെ മേൽനോട്ടത്തിലാവണം ധ്യാനം. വിദ്യാർത്ഥികൾ ധ്യാനകേന്ദ്രത്തിൽ തന്നെ താമസിക്കണം. വായനയും എഴുത്തും നിഷിദ്ധം. ആശയവിനിമയം ഗുരുവുമായി മാത്രം. ദിവസം 10 മണിക്കൂർ വരെ ഇരുന്നു കൊണ്ടുള്ള ധ്യാനം ഉൾപ്പെടെ തീവ്രമാണു പരിശീലന പരിപാടി. ഇന്ത്യ ഉൾപ്പെടെ നൂറിലേറെ രാജ്യങ്ങളിൽ വിപസന ധ്യാനകേന്ദ്രങ്ങളുണ്ട്. മ്യാന്മറിലാണ് ഇതിന് പേരുകേട്ടതും. ഇതെല്ലാം മനസ്സിലാക്കിയാണ് മ്യാന്മറിൽ രാഹുൽ പോയതെന്നാണ് കോൺഗ്രസുകാരുടെ വാദം.
അതുകൊണ്ട് തന്നെ ഒന്നും രാഹുൽ അറിയുന്നില്ല. ഗുരുവുമായി മാത്രമേ ആശയവിനിമയം ഉള്ളൂ. കരുത്തുള്ള നേതാവായി രാഹുൽ തരിച്ചെത്തുമെന്നാണ് പ്രതീക്ഷ. ബുദ്ധന്റെ ആശയസംഹിതകളിൽ ചെറുപ്പം മുതൽ രാഹുൽ ആകൃഷ്ടനാണെന്ന് ഒരു കോൺഗ്രസ് നേതാവു പറഞ്ഞു. സുഹൃത്തുക്കളുമായി ഇതേക്കുറിച്ചു സംസാരിക്കുന്നതിലും തൽപരൻ. ബുദ്ധമതവുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങളും പഠനങ്ങളും അദ്ദേഹത്തിന്റെ പഠനവിഷയവുമാണ്. ഈ സാഹചര്യത്തിലാണ് പ്രതിസന്ധി ഘട്ടത്തെ അതിജീവിക്കാൻ വിപസന ധ്യാനത്തെ രാഹുൽ തെരഞ്ഞെടുത്തത്.
പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു തൊട്ടു മുൻപായിരുന്നു രാഹുലിന്റെ അവധിയെടുക്കലും ഇന്ത്യ വിടലും. ഈ മാസമൊടുവിൽ തിരികെയെത്തുമെന്നാണ് ഇപ്പോഴത്തെ സൂചന. അതിനു ശേഷം എഐസിസി സമ്മേളനത്തിനു തീയതിയും വേദിയും നിശ്ചയിക്കാൻ കാത്തിരിക്കുകയാണു കോൺഗ്രസ്. സമ്മേളനത്തിൽ രാഹുലിനെ പാർട്ടി അധ്യക്ഷനായി അവരോധിച്ചേക്കുമെന്നു പ്രചാരണം.

