- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ബുദ്ധിശൂന്യരായ ഭക്തജനക്കൂട്ടം; നേതാവ് എന്ത് മണ്ടത്തരം പറഞ്ഞാലും ഏറ്റുവിളിക്കും; ഒരു അന്തവും കുന്തവുമില്ലാത്തതുകൊണ്ടാണ് അവരെ അന്തംകമ്മികൾ എന്ന് വിളിക്കുന്നത്'; പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: സിപിഎമ്മിനെ രൂക്ഷമായി പരിഹസിച്ച് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. സിപിഎം 23ാം പാർട്ടി കോൺഗ്രസിന്റെ ഉദ്ഘാടന വേളയിൽ നേതാക്കൾ വിളിച്ച മുദ്രാവാക്യത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് രാഹുലിന്റെ പരിഹാസം.
പാർട്ടി കോൺഗ്രസ് സമ്മേളനത്തിനിടെ 'സാമ്രാജ്യത്വം നീണാൾ വാഴട്ടെ' എന്ന് എ എൻ ഷംസീർ എം എൽ എ മുദ്രാവാക്യം വിളിച്ചതിനെ പരിഹസിച്ചാണ് രാഹുലിന്റെ പ്രതികരണം.
'സോഷ്യലിസത്തോടൊപ്പം സാമ്രാജ്യത്വം വാഴട്ടെയെന്ന് സിപിഐ.എം പാർട്ടി കോൺഗ്രസ്സിൽ മുദ്രാവാക്യം വിളിച്ച നേതാക്കളും അണികളും ബുദ്ധിശൂന്യരായ ഒരു ഭക്തജനക്കൂട്ടമാണെന്നും, ഒരു അന്തവും കുന്തവുമില്ലാത്തതു കൊണ്ട് തന്നെയാണ് അവരെ 'അന്തംകമ്മികൾ' എന്ന് വിളിക്കുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്‌ബുക്കിൽ കുറിച്ചു.
'സോഷ്യലിസം നീണാൾ വാഴട്ടെ' എന്ന മുദ്രാവാക്യത്തിന് പിന്നാലെയാണ് 'സാമ്രാജ്യത്വം നീണാൾ വാഴട്ടെ' എന്ന് എം എൽ എ മുദ്രാവാക്യം വിളിച്ചത്. ഇതിനെ ഏറ്റുവിളിച്ച അണികളെയും രാഹുൽ മാങ്കൂട്ടത്തിൽ രൂക്ഷമായി വിമർശിച്ചു. ഫേസ്‌ബുക്കിൽ പങ്കുവയ്ച്ച വീഡിയോയ്ക്ക് ഒപ്പമാണ് രാഹുലിന്റെ വിമർശനം.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം'ലോംഗ് ലീവ് സോഷ്യലിസംലോംഗ് ലീവ് ലോംഗ് ലീവ്‌ലോംഗ് ലീവ് ഇംപീരിയാലിസംലോംഗ് ലീവ് ലോംഗ് ലീവ്'സോഷ്യലിസത്തോടൊപ്പം പിണറായിക്കാലത്തെ പാർട്ടിയുടെ സാമ്രാജ്യത്വവാദവും നീണാൾ വാഴട്ടെ എന്ന് സിപിഎം പാർട്ടി കോൺഗ്രസ്സിൽ മുദ്രാവാക്യം വിളിച്ചു കൊടുത്ത ഷംസീറിന്റെ മണ്ടത്തരങ്ങളിൽ ഒന്നു കൂടി എക്‌സ്‌പോസ് ചെയ്യാനല്ല ഈ വീഡിയോ പങ്ക് വയ്ക്കുന്നത്.മറിച്ച് ആ പാർട്ടിയുടെയും അണികളുടെയും ഗതികേട് പങ്ക് വെക്കാനാണ്.
നേതാവ് എന്ത് മണ്ടത്തരം വിളിച്ച് പറഞ്ഞാലും തിരുത്താനോ, വിയോജിക്കാനോ നില്ക്കാതെ 'ഓ തമ്പുരാനെ' എന്ന രീതിയിൽ ഏറ്റുവിളിക്കുന്ന ബുദ്ധിശൂന്യരായ ഒരു ഭക്തജനക്കൂട്ടമാണ് സിപിഐ.എം എന്നും, അതുകൊണ്ടാണ് 'ഗുളു ഗുളു എസ്.എഫ്.ഐ' എന്നും 'പെങ്ങൾക്കു വേണ്ട ആസാദി' എന്നുമൊക്കെ മുദ്രാവാക്യം വിളിക്കുമ്പോൾ അണികൾ ഏറ്റു വിളിക്കുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
കണ്ണൂരിൽ നടന്ന ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് ഉദ്ഘാടന വേളയിലാണ് എ.എൻ. ഷംസീർ സോഷ്യലിസം വാഴട്ടെ, സാമ്രാജ്യത്വം വാഴട്ടെ എന്ന് ഇംഗീഷിൽ മുദ്രാവാക്യം വിളിച്ചത്. തെറ്റുപറ്റിയതെന്ന് അറിയാതെയാണ് കൂടിനിന്ന നേതാക്കളും അണികളും ഈ മുദ്രാവാക്യം ഏറ്റുവിളിക്കുന്നത്, ഇതിന്റെ വീഡിയോയാണ് രാഹുൽ മാങ്കൂട്ടത്തിൽ പങ്കുവെച്ചതും.