- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായി വിജയനെ വാഴയോട് പോലും ഉപമിക്കാൻ കഴിയില്ല; കൊലപാതക പരമ്പരയിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ; അറിയുന്ന ആരെയെങ്കിലും പണി ഏല്പിക്കണമെന്ന് തന്നെയാണ് പറയുന്നതെന്നും കുറിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തുകൊലപാതകങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ സർക്കാറിനെതിരെ രുക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ.' തികഞ്ഞ പരാജയമായ വിജയനെ വാഴയോട് പോലും ഉപമിക്കാൻ കഴിയില്ല, കാരണം കാറ്റ് അടിക്കുമ്പോഴെങ്കിലും വാഴ ഒന്ന് അനങ്ങും, എന്നാൽ കൊടുങ്കാറ്റ് അടിച്ചാലും അനങ്ങില്ല എന്ന നയമാണ് പിണറായി വിജയന്, രാഹുൽ കുറ്റപ്പെടുത്തി.
പത്ത് വർഷങ്ങൾക്കപ്പുറം കണ്ണൂരിൽ കണ്ടിരുന്ന കൊലപാതക പരമ്പരകൾ ഇന്ന് കേരളത്തിലുടനീളം ഇത് വ്യാപിച്ചുവെന്നതാണ് പിണറായിയിൽ ജനിച്ച് ഇന്ദ്രനും ചന്ദ്രനുമിടയിലൂടെ വടിവാളുമായി നടന്ന ഇരട്ടച്ചങ്കൻ വിജയന്റെ ആഭ്യന്തര ഇന്ദ്രജാലമെന്ന് രാഹുൽ പരിഹസിച്ചു.
'ഇനിയെങ്കിലും പുകഴ്ത്തു പാട്ടിന്റെ ആട്ടു തൊട്ടിലിൽ നിന്ന് പിണറായി വിജയൻ ഒന്നിറങ്ങണം, ഈ നാടിനൊരു നാഥൻ വേണം, അങ്ങയെ ഏൽപ്പിച്ച കസേര താങ്കൾക്ക് പറ്റില്ലെങ്കിൽ അത് മറ്റാർക്കെങ്കിലും ഏൽപ്പിക്കണം, ഇനിയും നിലവിളികൾ കേൾക്കാൻ വയ്യ'- രാഹുൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
Nov 17 പാലക്കാട് സഞ്ജിത്തിനെ ( RSS) വെട്ടി കൊന്നു.
Dec 2 തിരുവല്ല സന്ദീപ് ( CPM ) വെട്ടി കൊന്നു.
Dec11 തിരുവനന്തപുരം സുധീഷിനെ വെട്ടി കൊന്നു കാല്പാദം വലിച്ചെറിഞ്ഞു.
Dec 19 ആലപ്പുഴ ഷാൻ (SDPI ) വെട്ടി കൊന്നു
Dec 19 ആലപ്പുഴ രഞ്ജിത്ത് (BJP) വെട്ടി കൊന്നു
പത്ത് വർഷങ്ങൾക്കപ്പുറം കണ്ണൂരിൽ കണ്ടിരുന്ന കൊലപാതക റേഷ്യോയായിരുന്നുവിത് ഇന്ന് കേരളത്തിലുടനീളം ഇത് വ്യാപിച്ചുവെന്നതാണ് പിണറായിയിൽ ജനിച്ച് ഇന്ദ്രനും ചന്ദ്രനുമിടയിലൂടെ വടിവാളുമായി നടന്ന ഇരട്ടച്ചങ്കൻ വിജയന്റെ ആഭ്യന്തര ഇന്ദ്രജാലം.
രണ്ട് വർഗീയ സംഘടനകളുടെ മത്സരിച്ചുള്ള വെട്ടിക്കൊല്ലൽ മാത്രമല്ല കഞ്ചാവ് ക്വട്ടേഷൻ സംഘങ്ങൾ പുകച്ചുരുൾ ഊതിയുള്ള ക്രൂര വിനോദങ്ങളും നാം കണ്ടു.
പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുത്ത് ഇരട്ടച്ചങ്കൻ തിരിച്ചിറങ്ങുമ്പോൾ അനേകം തലകളുയരും, അനാഥ മക്കളും വിധവകളുടേയും നിലവിളിയുയരുന്നു... ദയവായി ഒരഭ്യർത്ഥന ഇനിയെങ്കിലും പുകഴ്ത്തു പാട്ടിന്റെ ആട്ടു തൊട്ടിലിൽ നിന്നും പിണറായി വിജയൻ ഒന്നിറങ്ങണം, ഈ നാടിനൊരു നാഥൻ വേണം, അങ്ങയെ ഏൽപ്പിച്ച കസേര താങ്കൾക്ക് പറ്റില്ലെങ്കിൽ അത് മറ്റാർക്കെങ്കിലും ഏൽപ്പിക്കണം, ഇനിയും നിലവിളികൾ കേൾക്കാൻ വയ്യ...
'അനക്കറിയില്ല' എന്ന ഒറ്റ വാചകം കൊണ്ട് അവസാനിപ്പിക്കാൻ കഴിയാത്ത വിധം രൂക്ഷമായിരിക്കുകയാണ് അഭ്യന്തര അന്തരീക്ഷം. അറിയുന്ന ആരെയെങ്കിലും പണി ഏല്പിക്കണമെന്ന് തന്നെയാണ് പറയുന്നത്.
തികഞ്ഞ പരാജയമായ വിജയനെ വാഴയോട് പോലും ഉപമിക്കാൻ കഴിയില്ല, കാരണം കാറ്റ് അടിക്കുമ്പോഴെങ്കിലും വാഴ ഒന്ന് അനങ്ങും, എന്നാൽ കൊടുങ്കാറ്റ് അടിച്ചാലും അനങ്ങില്ല എന്ന നയമാണ് പിണറായി വിജയന്.
മറുനാടന് മലയാളി ബ്യൂറോ