- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സിപിഎം തണലിലിരുന്ന് പച്ചയായ സ്ത്രീവിരുദ്ധത പറയുന്നു'; ഇത്തരം വൈറസിന് എതിരെ ജാഗ്രത പോര ഭയവും വേണം; സിപിഎം ആക്രമണം നേരിട്ട രമ്യ ഹരിദാസിനെ പരിഹസിച്ച് കമന്റിട്ട നടൻ ഇർഷാദിന് എതിരെ രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: ആലത്തൂർ എംപി രമ്യ ഹരിദാസിനെ പരിഹസിച്ച് ഫേസ്ബുക്കിൽ കമന്റിട്ട നടൻ ഇർഷാദ് അലിയെ വിമർശിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തിയതിൽ പ്രതിഷേധിച്ച് റോഡിൽ കുത്തിയിരുന്ന രമ്യ ഹരിദാസിന്റെ ചിത്രത്തിന് താഴെ നടൻ ജഗതി നടുറോഡിൽ പായ വിരിച്ചു കിടക്കുന്ന ഒരു ഹാസ്യരംഗത്തിലെ ചിത്രം കമന്റ് ചെയ്യുകയായിരുന്നു നടൻ ചെയ്തത്.
സിനിമയിലെ ഡയലോഗിലും, എന്തിനേറെ പറയുന്നു ഒരു ആൾക്കൂട്ട സീനിലോ, സംഘട്ടന സീനിലോ പോലും പൊളിറ്റിക്കൽ കറക്ടനസ് വേണമെന്ന് സമൂഹം പറയുന്ന കാലത്താണ്, ഇർഷാദ് അലി സിപിഎമ്മിന്റെ തണലിൽ വന്നിരുന്ന് പച്ചയായ സ്ത്രീ വിരുദ്ധത പറയുന്നത് എന്ന് രാഹുൽ വിമർശിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ കുറിപ്പ്:
സിനിമയിലെ ഡയലോഗിലും, എന്തിനേറെ പറയുന്നു ഒരു ആൾക്കൂട്ട സീനിലോ, സംഘട്ടന സീനിലോ പോലും പൊളിടിക്കൽ കറക്ടനസ് വേണമെന്ന് സമൂഹം പറയുന്ന കാലത്താണ്, ഇർഷാദ് അലി ഇജകങ ന്റെ തണലിൽ വന്നിരുന്ന് പച്ചയായ സ്ത്രീ വിരുദ്ധത പറയുന്നത്.
ഒരു വനിതാ പാർലമെന്റ് മെമ്പറിനെ വഴിയിൽ തടഞ്ഞ് സിപിഎമ്മുകാർ കൊല്ലുമെന്ന് ഭീഷണി മുഴക്കിയപ്പോൾ, അവർ നടുറോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത് കാണുമ്പോൾ ഇർഷാദ് അലിക്ക് അത് ഒരു കോമഡി രംഗമാണത്രെ!
ഒരു പാർലമെന്റ് മെമ്പറിന് അത്തരത്തിൽ ഒരു അനുഭവം സിപിഎമ്മിൽ നിന്ന് ഉണ്ടാകുമോയെന്ന് ഓർത്ത് നെറ്റിചുളിക്കേണ്ട കാര്യമില്ല. നിയമസഭയ്ക്ക് അകത്ത് ഇജഹങ കയ്യേറ്റത്തിന് വിധേയനായ ങഢഞ ചരിത്ര തെളിവാണ്. സൈബറിടത്തിൽ പോലും അവർ എത്ര ക്രൂരമായാണ് അക്രമിക്കുക എന്ന് ഇർഷാദ് അലിക്ക് അറിയണമെങ്കിൽ, തന്റെ ഈ 'റേഷ്യൽ/ ജന്റർ ജോക്ക് ' ഏതെങ്കിലും ഇജകങ നേതാവിനെതിരെ ഉപയോഗിക്കു, താങ്കളുടെ പല തലമുറകളുടെ വെർച്ച്വൽ സംഗമം കാണാം!
പിന്നെയും എന്തുകൊണ്ടാണ് ഒരാൾ ജീവഭയത്താൽ നടുറോഡിൽ കുത്തിയിരിക്കുന്ന രംഗം കാണുമ്പോൾ അയാൾക്ക് ചിരി വരുക? അയാളിലെ മെയിൽ ഷോവനിസമോ, ഒരു പട്ടികജാതിക്കാരിയായ പെൺകുട്ടിയല്ലേയെന്ന് ' സവർണ്ണ ബോധമോ ' ആയിരിക്കാം.എന്തായാലും ഇർഷാദ് അലിമാരിൽ നിന്ന് നമുക്ക് സാമൂഹിക അകലം പാലിക്കാം. ഈ വയറസ്സുകളോട് ജാഗ്രത മാത്രം പോരാ, ഭയവും വേണം.
മറുനാടന് ഡെസ്ക്