- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ജോറാണേ ജോറാണേ..തൃക്കാക്കരയിൽ ജോറാണേ...ഉമാ തോമസ് ജോറാണേ..'; തൃക്കാക്കരയിലെ യുഡിഎഫ് വിജയത്തിൽ ആറാടി രാഹുൽ മാങ്കൂട്ടത്തിൽ; കലാശക്കൊട്ടിലെ എ എ റഹീമിന്റെ മുദ്രാവാക്യത്തിന് മറുപടി തൃക്കാകരയിലെ വിജയാഘോഷത്തിൽ; സെഞ്ച്വറി ഇല്ല, ക്യാപ്ടന് ഇഞ്ച്വറിയെന്നും പരിഹാസം
കൊച്ചി: തൃക്കാക്കരയിലെ ഉമ തോമസിന്റെ വിജയം തകർപ്പനായി തന്നെ ആഘോഷിക്കുകയാണ് കോൺഗ്രസ് നേതാക്കളും അണികളും. ഇക്കൂട്ടത്തിൽ സിപിഎം സൈബർ അണികളെയും നേതാക്കളെയും ചൊറിഞ്ഞു കൊണ്ട് ആറാടി ആഘോഷം നടത്തുന്ന നേതാവാണ് രാഹുൽ മാങ്കൂട്ടത്തിൽ. പക വീട്ടാനുള്ളതാണ് എന്നു പറയുന്നത് പോലെയാണ് രാഹുലിന്റെ ആഹ്ലാദപ്രകടനങ്ങൾ. ഉമ തോമസിന്റെ വിജയം കോൺഗ്രസിന്റെ ചാനൽ ചർച്ചകളിലെ താരമായ യുവനേതാവ ശരിക്കും ആഘോഷിച്ചു.
ഇടത് സ്ഥാനാർത്ഥിക്ക് വേണ്ടി എ.എ റഹീം എംപി തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പാടിയ പാട്ട് സൈബറിടത്തിൽ ഇടുത പ്രവർത്തകർ വലിയ തോതിൽ ആഘോഷിച്ചിരുന്നു. ഈ ആഘോഷത്തിന് അതേനാണയത്തിലാണ് രാഹുലിന്റെ മറുപടി. ഉമ തോമസ് വിജയത്തോടെ അടക്കുമ്പോൾ പ്രവർത്തകർക്ക് ഒപ്പമായിരുന്നു രാഹുലിന്റെ ആഹ്ലാദ പ്രകടനം. 'ജോറാണേ..ജോറാണേ തൃക്കാക്കരയിൽ ജോറാണേ...ഉമാ തോമസ് ജോറാണേ..' എന്ന് പ്രവർത്തകർക്കിടയിൽ മുദ്രാവാക്യം വിളിച്ച് ആഹ്‌ളാദ പ്രകടനം നടത്തി രാഹുൽ. ഈ വീഡിയോ സൈബറിടങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്.
ജോ ജോസഫിന് വേണ്ടി എ.എ റഹിം എംപി 'ജോറാണേ..ജോറാണേ ജോ ജോസഫ് ജോറാണേ' എന്നായിരുന്നു എ.എ റഹീമിന്റെ വീഡിയോ. അതേസമയം പ്രവർത്തകർക്കൊപ്പം ആറാടിയതിന് പിന്നാലെ രാഹുൽ മുഖ്യമന്ത്രിയെയും സർക്കാറിനെയും പരിഹസിച്ചു കൊണ്ടും രംഗത്തുവന്നു. തൃക്കാക്കരയിൽ ജയിച്ച് നിയമസഭയിൽ സെഞ്ച്വറി തികയ്ക്കുമെന്ന എൽഡിഎഫ് പ്രചാരണത്തെയാണ് രാഹുൽ പരിഹസിച്ചത്. 'സെഞ്ച്വറി ഇല്ല, ഇഞ്ച്വറി...' എന്ന ക്യാപ്ഷനോടെ പിണറായിയുടെയും ജോ ജോസഫിന്റെയും ചിത്രമാണ് രാഹുൽ പങ്കുവൈച്ചത്.
യുഡിഎഫ് വിജയത്തിൽ പ്രതികരിച്ച് വിടി ബൽറാം ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. 'തെറ്റു തിരുത്താനുള്ള അവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു. ജനം കേട്ടു. തിരുത്തി. തൃക്കാക്കരക്കാർ ചെയ്തു, കേരളത്തിന് വേണ്ടി.' എന്നാണ് ബൽറാമിന്റെ ആദ്യ ഫേസ്‌ബുക്ക് പോസ്റ്റ്. എൽഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ ആശുപത്രിയിൽ നിന്ന് സ്ഥാനാർത്ഥി മാധ്യമങ്ങളെ കണ്ട നിമിഷം തന്നെ ഈ തോൽവി ഉറപ്പിച്ചതാണെന്നും വിടി ബൽറാം പറഞ്ഞു. സ്ഥാനാർത്ഥി ആദ്യമായി പൊതുജനങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ട ഈ പത്രസമ്മേളനത്തിലെ വേഷം കെട്ടൽ കണ്ട നിമിഷത്തിൽ തന്നെ കേരളം ഉറപ്പിച്ചതാണ് സിപിഎമ്മിന്റെ ഈ നാണം കെട്ട തോൽവി. ഇതിന്റെ പുറകിലെ 'ബുദ്ധി'കേന്ദ്രങ്ങൾക്ക് യുഡിഎഫിന്റെ നന്ദി.' എന്ന് ബൽറാം ജോ ജോസഫ് മാധ്യമങ്ങളെ കണ്ട ആദ്യ ചിത്രം പങ്കുവെച്ചുകൊണ്ട് പറഞ്ഞു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ ഉമ തോമസ് മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. 25,000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമ തോമസിന്റെ വിജയമെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം.
മറുനാടന് ഡെസ്ക്