- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം രശ്മിയും പശുപാലനും വീണ്ടും കളത്തിലിറങ്ങുന്നു; തെറിവിളികളും ചോദ്യങ്ങളുമായി സൈബർ പോരാളികളും സോഷ്യൽമീഡിയയിൽ സജീവം
തിരുവനന്തപുരം: ഓൺലൈൻ പെൺവാണിഭക്കേസിൽ അറസ്റ്റിലായ രാഹുൽ പശുപാലനും ഭാര്യ രശ്മി ആർ നായരും ഒരു വർഷത്തിനുശേഷം സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമാകുന്നു. അതോടെ ഫേസ്‌ബുക്കിൽ നാട്ടുകാരുടെ തെറിവിളിയും യഥേഷ്ടം. ഇവർ രണ്ടുപേരും ജാമ്യത്തിലിറങ്ങിയിട്ട് മാസങ്ങളായിരുന്നെങ്കിലും പൊതു ഇടങ്ങളിലൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല. 2015 നവംബർ 17ന് ഫേസ്‌ബുക്കിൽ അവസാന പോസ്റ്റിട്ട രാഹുൽ പശുപാലൻ ഒരുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഡിസംബർ 26ന് രശ്മിയുമായുള്ള ഒരു ഫോട്ടോ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്. ചാനലുകളിലും സോഷ്യൽ മീഡിയയിലും താരങ്ങളായ ഇവർ നടത്തി വന്ന പെൺവാണിഭം കയ്യോടെ പിടികൂടിയത് ക്രൈംബ്രാഞ്ച് ഐ.ജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലിസ് നടത്തിയ സമർഥമായ നീക്കങ്ങളായിരുന്നു. ഭാര്യ അവളുടെ ഇഷ്ട പ്രകാരമാണ് പോകുന്നതെന്നും മറ്റു ഇടപാടുകൾ അറിയില്ലെന്നുമാണ് അന്ന് രാഹുൽ പശുപാലൻ പൊലീസിനോട് പറഞ്ഞത്. ഞങ്ങൾക്ക് നിങ്ങളുടെ ചിന്താഗതി അല്ല. ഉയർന്ന തലത്തിൽ ചിന്തിക്കുന്നവരാണ്. നിങ്ങൾക്ക് അത് മനസ്സിലാവില്ല.. എന്നാണ് ചോദ്യം ചെയ്ത പൊലിസ്
തിരുവനന്തപുരം: ഓൺലൈൻ പെൺവാണിഭക്കേസിൽ അറസ്റ്റിലായ രാഹുൽ പശുപാലനും ഭാര്യ രശ്മി ആർ നായരും ഒരു വർഷത്തിനുശേഷം സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമാകുന്നു. അതോടെ ഫേസ്‌ബുക്കിൽ നാട്ടുകാരുടെ തെറിവിളിയും യഥേഷ്ടം.
ഇവർ രണ്ടുപേരും ജാമ്യത്തിലിറങ്ങിയിട്ട് മാസങ്ങളായിരുന്നെങ്കിലും പൊതു ഇടങ്ങളിലൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല. 2015 നവംബർ 17ന് ഫേസ്‌ബുക്കിൽ അവസാന പോസ്റ്റിട്ട രാഹുൽ പശുപാലൻ ഒരുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഡിസംബർ 26ന് രശ്മിയുമായുള്ള ഒരു ഫോട്ടോ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്.
ചാനലുകളിലും സോഷ്യൽ മീഡിയയിലും താരങ്ങളായ ഇവർ നടത്തി വന്ന പെൺവാണിഭം കയ്യോടെ പിടികൂടിയത് ക്രൈംബ്രാഞ്ച് ഐ.ജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലിസ് നടത്തിയ സമർഥമായ നീക്കങ്ങളായിരുന്നു. ഭാര്യ അവളുടെ ഇഷ്ട പ്രകാരമാണ് പോകുന്നതെന്നും മറ്റു ഇടപാടുകൾ അറിയില്ലെന്നുമാണ് അന്ന് രാഹുൽ പശുപാലൻ പൊലീസിനോട് പറഞ്ഞത്.
ഞങ്ങൾക്ക് നിങ്ങളുടെ ചിന്താഗതി അല്ല. ഉയർന്ന തലത്തിൽ ചിന്തിക്കുന്നവരാണ്. നിങ്ങൾക്ക് അത് മനസ്സിലാവില്ല.. എന്നാണ് ചോദ്യം ചെയ്ത പൊലിസ് ഉദ്യോഗസ്ഥനോട് പശുപാലൻ പ്രതികരിച്ചത്. ഓപറേഷൻ ബിഗ് ഡാഡി എന്ന പേരിൽ പൊലിസ് നടത്തിയ റെയിഡിൽ അറസ്റ്റിലായത് 12 പേരായിരുന്നു.
മുൻപും വിമർശനങ്ങളെ ചങ്കുറപ്പോടെ നേരിട്ടിരുന്ന രണ്ടുപേരും വീണ്ടും സോഷ്യൽ മീഡിയ വഴി പൊതുഇടങ്ങളിൽ സജീവമാകുന്നതോടെ പല ചോദ്യങ്ങൾക്കും ഉത്തരംനൽകുമെന്നാണ് കരുതപ്പെടുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെപ്പോലും പെൺവാണിഭത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇതിൽ രാഹുലിനും രശ്മിക്കും പങ്കുണ്ടോ എന്ന് പൊലീസ് തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ലെന്നാണ് അറിവ്.
ഇരുവരെയും പൊലീസ് കുടുക്കിയതാണെന്നായിരുന്നു കോടതിയിൽ ഹാജരാക്കായിപ്പോൾ രണ്ടുപേരും പറഞ്ഞിരുന്നത്. കിസ്സ് ഓഫ് ലവ് സമരകാലത്താണ് കേരളം രാഹുൽ പശുപാലന്റെയും രശ്മി ആർ നായരുടെയും പേരുകൾ കേട്ട് തുടങ്ങിയത്.
ഒരു സ്വകാര്യ ചാനലിന്റെ ചർച്ചയിക്കിടെയിൽ ഫ്ളോറിൽ പോലും പരസ്യമായി ചുംബിക്കാൻ ധൈര്യം കാണിച്ചവരായിരുന്നു രാഹുൽ പശുപാലനും രശ്മി ആർ നായരും. മലയാളത്തിലെ പ്രമുഖ ചാനലിന്റെ ന്യൂസ് മേക്കർ പുരസ്‌കാരത്തിനായി ആദ്യ റൗണ്ടിൽ പേരുവരുന്നതുവരെ രാഹുൽ പശുപാലൻ വളർന്നു. ആരോപണങ്ങൾ ഉയർന്നപ്പോഴും തന്നെ ശക്തമായി പ്രതിരോധിക്കാൻ മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും രാഹുലും രശ്മിയും ഉണ്ടായിരുന്നു. ഇതിനിടെയിൽ രശ്മിയുടെ ചൂടൻ ചിത്രങ്ങൾ ഫേസ്‌ബുക്ക് പേജിൽ നിറഞ്ഞത് ഇതും വലിയ വിവാദമായിരുന്നു.
നീണ്ട ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും രണ്ടു പേരും സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. തെറിവിളികളുമായി സൈബർ പോരാളികളും കച്ചമുറുക്കിയിട്ടുണ്ട്.