- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെവികുറ്റിക്ക് അടിച്ചു മര്യാദ പഠിപ്പിക്കുന്ന പ്രിൻസിപ്പൾമാർ ഗുണ്ടകൾ തന്നെ; എഞ്ചിനിയറിങ് പഠിക്കാനെത്തി ആത്മഹത്യ ചെയ്ത കണ്ണന് സംഭവിച്ചത് എന്ത്? വേദനയോടെ പശുപാലൻ കുറിച്ചത് വായിക്കാം
പ്രഫഷണൽ വിദ്യാഭ്യാസ കച്ചവടമാകുമ്പോൾ നീതി നിഷേധിക്കപ്പെടുന്നത് വിദ്യാർത്ഥികൾക്കാണ്. അങ്ങനെ അകാലത്തിൽ ജീവിതമുപേക്ഷിച്ച കണ്ണൻ. എങ്ങനേയും മക്കളെ എഞ്ചിനിയർമാരാക്കാൻ മോഹിച്ച് ഏതെങ്കിലും കോളേജിൽ ചേർക്കുമ്പോൾ മാതാപിതാക്കൾ ഇതൊന്നുമറിയില്ല. പ്രതികരണ ശേഷിയുള്ളവരെ അടിച്ചമർത്തുന്ന ഗുണ്ടകളാണ് അത്തരം കോളേജുകളിലെ പ്രിൻസിപ്പൽമാർ. സമൂഹത
പ്രഫഷണൽ വിദ്യാഭ്യാസ കച്ചവടമാകുമ്പോൾ നീതി നിഷേധിക്കപ്പെടുന്നത് വിദ്യാർത്ഥികൾക്കാണ്. അങ്ങനെ അകാലത്തിൽ ജീവിതമുപേക്ഷിച്ച കണ്ണൻ. എങ്ങനേയും മക്കളെ എഞ്ചിനിയർമാരാക്കാൻ മോഹിച്ച് ഏതെങ്കിലും കോളേജിൽ ചേർക്കുമ്പോൾ മാതാപിതാക്കൾ ഇതൊന്നുമറിയില്ല. പ്രതികരണ ശേഷിയുള്ളവരെ അടിച്ചമർത്തുന്ന ഗുണ്ടകളാണ് അത്തരം കോളേജുകളിലെ പ്രിൻസിപ്പൽമാർ. സമൂഹത്തിൽ അനീതിക്ക്‌തെരി ഏതെറ്റം പോരാടാൻ മനസ്സുണ്ടെന്ന് നമ്മൾ കുരതുന്നവർക്ക് പോലും നിശബ്ദത പാലിക്കേണ്ട സാഹചര്യം. പഠനത്തിനൊടുവിൽ വിജയ സർട്ടിഫിക്കറ്റ് കിട്ടാൻ മിണ്ടാതിരുന്ന് പഠിച്ചിട്ട് പോണം.
ചുംബന സമരത്തിലൂടെ മലയാളികൾ ശ്രദ്ധിക്കപ്പെട്ട രാഹുൽ പശുപാലൻ. സാമൂഹിക പ്രശ്‌നങ്ങളോട് വേറിട്ട വഴിയിൽ പ്രതികരിക്കണമെന്ന് പറഞ്ഞു തന്നെ വ്യക്തിയാണ്. സംഭവിച്ചതിനെ കുറിച്ച് എഴുമ്പോൾ പശുപാലന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ നിറയുന്നത് വേദനയാണ്. ഇനിയാർക്കും ഈ ഗതി വരരുത്. കാശില്ലാത്തതിന്റെ പേരിൽ പഠനം നിഷേധിക്കുക, അപമാനം താങ്ങാനാകാതെ ഒരു കുടുംബത്തിന്റെ പ്രതീക്ഷ മുഴുൻ തോളിലേറ്റുന്നവർ ആത്മഹത്യ ചെയ്യുക-ഇതൊന്നും ഒരു നാടിനും ഭീഷണമല്ല. ഈ സാമൂഹിക ദുരന്തത്തിന് നേരെയാണ് രാഹുൽ പശുപാലിന്റെ പോസ്റ്റ്
രാഹുൽ പശുപാലന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
അത്യധികം വേദനയോടെ ആണ് ഞാൻ ഇതെഴുതുന്നത്
ഞാൻ പഠിച്ച കോളേജ് ആണ് St.michael college of engg & techഅതുകൊണ്ട് തന്നെ ആരും പറഞ്ഞു കേട്ടതോ വായിച്ചതോ ആയ കാര്യങ്ങളും അല്ല എഴുതുന്നത് എനിക്ക് നേരിട്ട് അറിവുള്ള കാര്യങ്ങൾ ആണ്
ഹോസ്റ്റലിൽ നിന്നും പുറത്തു ഇറങ്ങിയതിനു മുതൽ ജീൻസ് ധരിച്ചു കോളേജിൽ വരുന്നതിനു വരെ മാനേജ്‌മെന്റിന്റെ ഗുണ്ടകൾ (ഗുണ്ടകൾ എന്ന വാചകം തെറ്റിദ്ധരിക്കേണ്ട അത് ചെയർമാനും പ്രിൻസിപ്പലും ഒക്കെ തന്നെ) മലയാളികളെ ചെവികുറ്റിക്ക് അടിച്ചു മര്യാദ പഠിപ്പിക്കുന്ന ഒരു കോളേജ് നിങ്ങൾക്ക് പരിചയം ഉണ്ടോ . കോളേജ് ഫീസ് മുതൽ കോളേജ് കാന്റീനിലെ നൂറുരൂപ കടത്തിന്റെ പേരിൽ വരെ എഞ്ചിനീയറിങ് ഫൈനൽ സെമസ്റ്റർ പരീക്ഷ വരെ എഴുതാൻ അനുവദിക്കാതെ ഒരു കോളേജ് പരിചയം ഉണ്ടോ . വർഷത്തിൽ ഒരിക്കൽ പോലും തുറക്കാത്ത 'ആധുനിക സജീകരണങ്ങൾ' ഉള്ള ലാബുകൾ ഉള്ള എഞ്ചിനീയറിങ് കോളേജ്. അതിശയിക്കേണ്ട അങ്ങ് ഉത്തരഇന്ത്യയിൽ ഒന്നും അല്ല അങ്ങനെ ഒരു കോളേജ് തമിഴ്‌നാട്ടിൽ ഉണ്ട് അവിടെയാണ് ഞാനും പഠിച്ചത് ഈ അടിയും തൊഴിയും ഒക്കെ കൊണ്ട് തന്നെ.
ഫീസ് അടക്കാൻ നാട്ടിൽ കഷ്ടപ്പെടുന്ന വീട്ടുകാരുടെ മുഖം ഓർത്തു എല്ലാം സഹിച്ചു അവിടുത്തെ നരക ജീവിതം അനുഭവിച്ചു തീർത്തവർ ആണ് ഞാൻ അടക്കമുള്ള എന്റെ സുഹൃത്തുക്കൾ .പക്ഷെ എല്ലാവരെ കൊണ്ടും അങ്ങനെ സഹിക്കാൻ കഴിഞ്ഞു എന്ന് വരികയില്ല എന്ന് എനിക്ക് ഇപ്പോൾ മനസിലായി. ഞങ്ങളുടെ കുഞ്ഞനിയൻ Dev Sachin Mpഅവിടെ കെമിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥി ആയിരുന്നു സുപ്പ്‌ളികൾ ഒന്നും ഇല്ലാതെ പഠനം തുടർന്ന അവനെ ഫീസ് അടക്കാൻ ഒരു ദിവസം വൈകി എന്ന പേരിൽ ഹാൾടിക്കറ്റ് നൽകാതെ പരീക്ഷ എഴുതാൻ അനുവദിച്ചില്ല. നാലോളം പരീക്ഷകൾ അവനെ എഴുതാൻ അനുവദിച്ചില്ല ഒപ്പം കോളേജ് തുടങ്ങിയപ്പോൾ മുതൽ അവിടെയുള്ള കണ്ണൻ എന്ന അഡ്‌മിൻ ഗുണ്ട മാനസികമായി വളരെയധികം പീഡിപ്പിച്ചു . മാനസിക പീഡനം താങ്ങാൻ കഴിയാതെ ആ വിദ്യാർത്ഥി ഇന്നലെ ആത്മഹത്യ ചെയ്തു .
ഇത്രയും മോശം കോളേജിൽ 80% വിദ്യാർത്ഥികൾ മലയാളിൽ ആണ് അവർ എങ്ങനെ എത്തുന്നു എന്നതും നമ്മൾ അറിയണം .കോളേജിലെ തന്നെ സീനിയർ വിദ്യാർത്ഥികളെ മറ്റു വിദ്യാര്തികൾക്ക് ഇല്ലാത്ത ചില അധികാരങ്ങൾ നൽകി പ്രലോഭിപ്പിച്ചു പത്രപരസ്യം കണ്ടു കൊച്ചിയിലെയും കോട്ടയത്തെയും അഡ്‌മിഷൻ സെന്ററുകളിൽ എത്തുന്ന രക്ഷിതാക്കളെ പറഞ്ഞു പറ്റിക്കുന്നു. അവിടെ തന്നെ പഠിക്കുന്ന മലയാളികൾ എല്ലാം ഞങ്ങൾ ഗ്യാരന്ടീ എന്ന് പറയുമ്പോൾ മകന്റെ/ മകളുടെ ഭാവിയെയും സുരക്ഷിതത്വത്തെയും കുറിച്ച് ചിന്തിക്കുന്ന ഒരു സാദാരണ രക്ഷിതാവ് കബളിപ്പിക്കപ്പെടുന്നു (ഇതൊരു ഏറ്റു പറച്ചിൽ കൂടി ആണ് കാരണം ഈ പ്രലോഭനങ്ങളിൽ വീണു പല കുട്ടികളെയും ഞാനടക്കം കബളിപ്പിച്ചു കൊച്ചിയിൽ നിന്നും കോഴിക്കോട് നിന്നും കോട്ടയത്ത് നിന്നും തമിൾനാട്ടിലെ 'ഏറ്റവും മികച്ച' ഈ കോളേജിൽ ചേർത്തിട്ടുണ്ട.
ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷ ആയിരുന്ന അവന്റെ മരണത്തിനു കാരണക്കാർ ആയവർ ശിക്ഷിക്കപ്പെടനം എന്നതിനൊപ്പം മറ്റൊരു കുടുംബത്തിന്റെ പ്രതീക്ഷ കൂടെ ഇത്തരത്തിൽ അസ്തമിക്കരുത് എന്ന ആഗ്രഹം കൂടി ഈ എഴുതുന്നതിനു പിന്നിൽ ഉണ്ട് .മറ്റൊരു കുറ്റബോധം കൂടെ ഉണ്ട് പെൺകുട്ടികളുടെ ഹോസ്റ്റൽ നിയന്ത്രണം എടുത്തുകളയാൻ ശബ്ദം ഉയർത്തുന്ന ഞാൻ അടക്കമുള്ളവർ പ്രതികരിക്കാൻ ശേഷി പോലും ഇല്ലാത്ത ഈ വിദ്യാർത്ഥികളെ എന്റെ ജൂനിയേർസിനെ വീണ്ടും വീണ്ടും കബളിപ്പിക്കപ്പെടാൻ വിട്ടിരുന്നു എന്ന കുറ്റബോധം കൂടെ.
ഇനിയൊരു മലയാളി കൂടെ ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ടു അവിടെ പോകരുത് എന്ന ആഗ്രഹത്തോടെ എന്നെ വിശ്വസിക്കുന്നവർ ഇത് പരമാവധി പേരിൽ എത്തിക്കുക
അത്യധികം വേദനയോടെ ആണ് ഞാൻ ഇതെഴുതുന്നത്ഞാൻ പഠിച്ച കോളേജ് ആണ് St.michael college of engg & techഅതുകൊണ്ട് തന്നെ ആരും പ...
Posted by Rahul Pasupalan on Saturday, April 25, 2015