മുംബൈ: ബോളിവുഡ് നടൻ രാഹുൽ റോയിയെ മസ്തിഷ്കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ നാനാവതി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് താരം. സിനിമയുടെ ഷൂട്ടിം​ഗിനിടെ കാർഗിലിൽ വെച്ച് മസ്തിഷ്കാഘാതം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ.

എൽഎസി-ലിവ് ദ ബാറ്റിൽ ഇൻ കാർ​ഗിൽ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അദ്ദേഹത്തിന് മസ്തിഷ്കാഘാം ഉണ്ടായത്. നിതിൻ കുമാർ ​ഗുപ്തയാണ് എൽഎസിയുടെ സംവിധായകൻ. ചിത്ര വകീൽ ശർമ, നിവേദിത ബാസു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ നിഷാന്ത് സിം​ഗ് മൽഖാനിയാണ് കേന്ദ്ര കഥാപാത്രം കൈകാര്യം ചെയ്യുന്നത്. 17 ദിവസം നീണ്ടുനിൽക്കുന്ന ഷൂട്ടിം​ഗ് ഷെഡ്യൂൾ അവസാനിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെയാണ് രാഹുൽ റോയ് ആശുപത്രിയിലാകുന്നത്. 1990ൽ പുറത്തിറങ്ങി മഹോഷ് ഭട്ടിന്റെ ആഷിഖി എന്ന ചിത്രത്തിൽ മുഖ്യവേഷത്തിൽ അദ്ദേഹം അഭിനയിച്ചിരുന്നു. 2006ൽ ബിഗ്ബോസിന്റെ ഒന്നാം സീസണിലും രാഹുൽ റോയി ഉണ്ടായിരുന്നു.