- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്യാസിന് വിലകൂടി, റേഷന് ചിലവേറി, പാഴ് വാക്കുകൾ പറയുന്നത് നിർത്തൂ, വില പിടിച്ചുനിർത്തൂ, തൊഴിൽ സൃഷ്ടിക്കൂ അല്ലാത്തപക്ഷം സിംഹാസനും വിട്ടൊഴിയൂ: മോദിയെ പരിഹസിച്ച് വീണ്ടും രാഹുൽ; ഗുജറാത്തിൽ കോൺഗ്രസ് പ്രചരണായുധം വിലക്കയറ്റം തന്നെ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസവുമായി വീണ്ടും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. വിലക്കയറ്റം പിടിച്ചുനിർത്താനും തൊഴിലവസരം സൃഷ്ടിക്കാനും കഴിയുന്നില്ലെങ്കിൽ സിംഹാസനം വിട്ടൊഴിയാൻ തയാറാകണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് പുതിയ വിമർശനം. നാല് വരി കവിതപോലെ പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് വിമർശനം. 'ഗ്യാസിന് വിലകൂടി, റേഷന് ചിലവേറി, പാഴ് വാക്കുകൾ പറയുന്നത് നിർത്തൂ, വില പിടിച്ചുനിർത്തൂ, തൊഴിൽ സൃഷ്ടിക്കൂ അല്ലാത്തപക്ഷം സിംഹാസനും വിട്ടൊഴിയൂ-ട്വീറ്റിൽ രാഹുൽ പറയുന്നു. 16 മാസത്തിനിടെ പാചകവാതക വില 19 പ്രാവശ്യം കൂട്ടിയെന്ന നവഭാരത് ടൈംസിന്റെ വാർത്ത ഉദ്ധരിച്ചുകൊണ്ടാണ് രാഹുലിന്റെ ഈ ട്വീറ്റ്. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബിജെപിയെ പ്രതിരോധത്തിലാക്കുകയാണ് രാഹുലിന്റെ ലക്ഷ്യം. വിലക്കയറ്റമാണ് അവിടെ കോൺഗ്രസിന്റെ പ്രധാന പ്രചരണായുധം. महंगी गैस, महंगा राशन बंद करो खोखला भाषणदाम बांधो, काम दोवर्ना खाली करो सिंहासन https://t.co/LMd2KL0N5t - Office of RG (@OfficeOfRG) November 5, 2017
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസവുമായി വീണ്ടും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. വിലക്കയറ്റം പിടിച്ചുനിർത്താനും തൊഴിലവസരം സൃഷ്ടിക്കാനും കഴിയുന്നില്ലെങ്കിൽ സിംഹാസനം വിട്ടൊഴിയാൻ തയാറാകണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.
ട്വിറ്ററിലൂടെയാണ് പുതിയ വിമർശനം. നാല് വരി കവിതപോലെ പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് വിമർശനം. 'ഗ്യാസിന് വിലകൂടി, റേഷന് ചിലവേറി, പാഴ് വാക്കുകൾ പറയുന്നത് നിർത്തൂ, വില പിടിച്ചുനിർത്തൂ, തൊഴിൽ സൃഷ്ടിക്കൂ അല്ലാത്തപക്ഷം സിംഹാസനും വിട്ടൊഴിയൂ-ട്വീറ്റിൽ രാഹുൽ പറയുന്നു. 16 മാസത്തിനിടെ പാചകവാതക വില 19 പ്രാവശ്യം കൂട്ടിയെന്ന നവഭാരത് ടൈംസിന്റെ വാർത്ത ഉദ്ധരിച്ചുകൊണ്ടാണ് രാഹുലിന്റെ ഈ ട്വീറ്റ്.
ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബിജെപിയെ പ്രതിരോധത്തിലാക്കുകയാണ് രാഹുലിന്റെ ലക്ഷ്യം. വിലക്കയറ്റമാണ് അവിടെ കോൺഗ്രസിന്റെ പ്രധാന പ്രചരണായുധം.
महंगी गैस, महंगा राशन
- Office of RG (@OfficeOfRG) November 5, 2017
बंद करो खोखला भाषण
दाम बांधो, काम दो
वर्ना खाली करो सिंहासन https://t.co/LMd2KL0N5t



