- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓഖി ദുരന്തമുണ്ടാക്കിയ സമയത്ത് നിങ്ങളെ നേരിൽ കാണാൻ എത്താൻ കഴിയാതെ വന്നതിൽ ക്ഷമ ചോദിക്കുന്നു; മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പ്രത്യേക വകുപ്പ് രൂപീകരിക്കേണ്ട സമയം അതിക്രമിച്ചു; നിങ്ങൾക്ക് ഉണ്ടായ നഷ്ടത്തിന് പകരം എന്തുതന്നാലും മതിയാകില്ല: ബാരിക്കേഡ് മറികടന്ന് ജനങ്ങൾക്ക് ഇടയിലേക്കറിങ്ങി ആശ്വാസ വചനങ്ങളുമായി കേരളത്തിലെ തീരദേശത്ത് രാഹുലിന്റെ സന്ദർശനം: സർക്കാരുകളെ തള്ളിപ്പറഞ്ഞ മത്സ്യ തൊഴിലാളികൾ നിയുക്ത കോൺഗ്രസ് അധ്യക്ഷനെ വരവേറ്റത് ആവേശത്തോടെ
തിരുവനന്തപുരം: പൂന്തുറ കടപ്പുറത്ത് ഓഖി ദുരിതബാധിതരെ കാണാനെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ആവേശകരമായ സ്വീകരണം നൽകി തീരദേശ വാസികൾ. യുഡിഎഫ് പ്രചരണ യാത്രയായ 'പടയൊരുക്ക' ത്തിന്റെ സമാപന റാലി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ദുരന്തത്തിനിരയായവരെ നേരിൽ കണ്ട് ആശ്വസിപ്പിക്കാൻ രാഹുൽ എത്തിയത്. വിവർത്തനം ചെയ്യപ്പെട്ട രാഹുലിന്റെ പ്രസംഗത്തിലെ ഓരോ വാക്കുകളും കൈയടിയോടെയാണ് പ്രദേശവാസികൾ സ്വീകരിച്ചത്. രാവിലെ ഒൻപത് മണിമുതൽ തന്നെ രാഹുൽ ഗാന്ധിയെ നേരിൽ കാണാനായി പൂന്തുറ സെന്റ് തോമസ് പള്ളിക്ക് മുന്നിൽ സജ്ജീകരിച്ചിരുന്ന പ്രത്യേക പന്തലിലേക്ക് ജനങ്ങൾ തടിച്ച് കൂടിയിരുന്നു. ഓഖി ദുരന്തം കേരളത്തെ പിടിച്ച് കുലുക്കിയ സമയത്ത് ഇവിടെ എത്തി നിങ്ങളെ നേരിൽ കാണാനോ വിഷമത്തിൽ പങ്ക് ചേരാൻ കഴിയാത്തതിലോ ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് രാഹുൽ തന്റെ പ്രസംഗം തുടങ്ങിയത്. രാജ്യത്ത് ഏറ്റവും അധികം ദുരിതമനുഭവിക്കുന്നത് കർഷകരും മത്സ്യ തൊഴിലാളികളുമാണെന്ന് പറഞ്ഞ രാഹുൽ കൃഷിക്കാർക്ക് ആശ്വാസമായി കൃഷി മന്ത്രാലയം ഉള്ളത് പോല
തിരുവനന്തപുരം: പൂന്തുറ കടപ്പുറത്ത് ഓഖി ദുരിതബാധിതരെ കാണാനെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ആവേശകരമായ സ്വീകരണം നൽകി തീരദേശ വാസികൾ. യുഡിഎഫ് പ്രചരണ യാത്രയായ 'പടയൊരുക്ക' ത്തിന്റെ സമാപന റാലി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ദുരന്തത്തിനിരയായവരെ നേരിൽ കണ്ട് ആശ്വസിപ്പിക്കാൻ രാഹുൽ എത്തിയത്.
വിവർത്തനം ചെയ്യപ്പെട്ട രാഹുലിന്റെ പ്രസംഗത്തിലെ ഓരോ വാക്കുകളും കൈയടിയോടെയാണ് പ്രദേശവാസികൾ സ്വീകരിച്ചത്. രാവിലെ ഒൻപത് മണിമുതൽ തന്നെ രാഹുൽ ഗാന്ധിയെ നേരിൽ കാണാനായി പൂന്തുറ സെന്റ് തോമസ് പള്ളിക്ക് മുന്നിൽ സജ്ജീകരിച്ചിരുന്ന പ്രത്യേക പന്തലിലേക്ക് ജനങ്ങൾ തടിച്ച് കൂടിയിരുന്നു.
ഓഖി ദുരന്തം കേരളത്തെ പിടിച്ച് കുലുക്കിയ സമയത്ത് ഇവിടെ എത്തി നിങ്ങളെ നേരിൽ കാണാനോ വിഷമത്തിൽ പങ്ക് ചേരാൻ കഴിയാത്തതിലോ ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് രാഹുൽ തന്റെ പ്രസംഗം തുടങ്ങിയത്.
രാജ്യത്ത് ഏറ്റവും അധികം ദുരിതമനുഭവിക്കുന്നത് കർഷകരും മത്സ്യ തൊഴിലാളികളുമാണെന്ന് പറഞ്ഞ രാഹുൽ കൃഷിക്കാർക്ക് ആശ്വാസമായി കൃഷി മന്ത്രാലയം ഉള്ളത് പോലെ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പ്രത്യേക വകുപ്പ് രൂപീകരിക്കേണ്ട സമയം അതിക്രമിച്ചുവെന്നും പറഞ്ഞു.
ഈ ദുരന്തത്തിൽ നിങ്ങളിൽ പലർക്കും ഭർത്താക്കന്മാരെയും മക്കളേയും സഹോദരങ്ങളേയും എല്ലാം നഷ്ടപെട്ടിട്ടുണ്ടെന്ന് എനിക്കറിയാം. ആ നഷ്ടങ്ങൾക്ക് പകരമായി ഈ ലോകത്ത് എന്ത് തന്നെ കൊണ്ട് തന്നാലും മതിയാകില്ല. നിങ്ങളുടെ വിഷമത്തിൽ ഞങ്ങൾ പങ്ക് ചേരുന്നു. ഞങ്ങളാൽ കഴിയുന്ന എല്ലാ സഹായവും ചെയ്ത് എപ്പോഴും ഒപ്പം തന്നെ ഉണ്ടാകുമെന്ന് രാഹുൽ പറഞ്ഞപ്പോൾ അത് തീരദേശ വാസികൾക്ക് വലിയ ആശ്വാസമായി മാറുകയായിരുന്നു.ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ നേരത്തെ തീരുമാനിച്ച പരിപാടികൾ കാരണമാണ് എത്താൻ കഴിയാത്തതെന്നും രാഹുൽ പറഞ്ഞു.
രാവിലെ 11.35ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ശേഷം കൃത്യം 12 മണിയോടെ തന്നെ രാഹുൽ പൂന്തുറയിലെത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അദ്ധ്യക്ഷൻ എംഎം ഹസ്സൻ, എംപിമാരായ കെസി വേണുഗോപാൽ, ശശിതരൂർ, ഡിസിസി അദ്ധ്യക്ഷൻ നെയ്യാറ്റിൻകര സനൽ എന്നിവർക്കൊപ്പമാണ് അദ്ദേഹം പൂന്തുറയിലെത്തിയത്. പള്ളിയങ്കണത്തിലെത്തിയ ശേഷം പള്ളിക്ക് മുന്നിൽ സ്ഥാപിച്ചിരുന്ന ഓഖി ദുരന്തത്തിൽ മരിച്ചവരുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് അദ്ദേഹം പ്രസംഗത്തിലേക്ക് കടന്നത്. കനത്ത വെയിലിനെ പോലും അവഗണിച്ച് തന്നെ കാണാനെത്തിയ തീരദേശവാസികൾക്കും സ്റ്റേജിനുമിടയിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളെ മറികടന്ന് അദ്ദേഹം മത്സ്യത്തൊഴിലാളികളുടെ അടുത്തേക്ക് പ്രസംഗത്തിന് ശേഷം ചെല്ലുകയും ചെയ്തു.
തങ്ങളുടെ ഉറ്റവർ ഇനിയും തിരിച്ചെത്തിയില്ലെന്ന സങ്കടം പറഞ്ഞവരെ ആശ്വസിപ്പിച്ച ശേഷം അവർക്കായി പ്രാർത്ഥിക്കാൻ അഭ്യർത്ഥിച്ചു നിയുക്ത കോൺഗ്രസ് അധ്യക്ഷൻ. സമീപത്തെ വീടുകളുടെ മുകളിലും മറ്റുമായി വൻ ജനാവലിയാണ് രാഹുലിനെ നേരിൽ കാണാനായി തടിച്ച് കൂടിയത്.
ഇവിടെ ഏകദേശം അരമണിക്കൂറോളം ചെലവിട്ട ശേഷം കോൺഗ്രസ് നേതാക്കൾക്കൊപ്പം അദ്ദേഹം വിഴിഞ്ഞത്തേക്ക് പോവുകയായിരുന്നു. വിഴിഞ്ഞത്ത് തീരദേശ വാസികളെ കണ്ട ശേഷം രാഹുൽ ഹെലികോപ്റ്ററിൽ കന്യാകുമാരി ജില്ലയിലെ ചിന്നത്തുറയിലെത്തും. 1.45നു സെന്റ് ജൂഡ്സ് കോളജ് ഗ്രൗണ്ടിൽ മൽസ്യത്തൊഴിലാളികളെ കാണും. മടങ്ങിയെത്തിയ ശേഷം 3.45നു തൈക്കാട് പൊലീസ് ട്രെയിനിങ് കോളജ് മൈതാനത്ത് ആർഎസ്‌പി നേതാവ് ബേബിജോണിന്റെ ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യും.
5.30നു സെൻട്രൽ സ്റ്റേഡിയത്തിൽ പടയൊരുക്കം സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായും പങ്കെടുക്കും. തുടർന്ന്, ഡൽഹിയിലേക്ക് തിരിച്ച് പോകും അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം കേരളത്തിലേക്ക് ക്ഷണിക്കാനാണ് കേരള നേതാക്കൾ താൽപര്യം പ്രകടിപ്പിച്ചതെങ്കിലും ദുരന്ത ബാധിതരെ നേരിൽ കാണാനായി രാഹുൽ നേരത്തെ എത്തുകയായിരുന്നു.