തിരുവനന്തപുരം: പൂന്തുറ കടപ്പുറത്ത് ഓഖി ദുരിതബാധിതരെ കാണാനെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ആവേശകരമായ സ്വീകരണം നൽകി തീരദേശ വാസികൾ. യുഡിഎഫ് പ്രചരണ യാത്രയായ 'പടയൊരുക്ക' ത്തിന്റെ സമാപന റാലി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ദുരന്തത്തിനിരയായവരെ നേരിൽ കണ്ട് ആശ്വസിപ്പിക്കാൻ രാഹുൽ എത്തിയത്.

വിവർത്തനം ചെയ്യപ്പെട്ട രാഹുലിന്റെ പ്രസംഗത്തിലെ ഓരോ വാക്കുകളും കൈയടിയോടെയാണ് പ്രദേശവാസികൾ സ്വീകരിച്ചത്. രാവിലെ ഒൻപത് മണിമുതൽ തന്നെ രാഹുൽ ഗാന്ധിയെ നേരിൽ കാണാനായി പൂന്തുറ സെന്റ് തോമസ് പള്ളിക്ക് മുന്നിൽ സജ്ജീകരിച്ചിരുന്ന പ്രത്യേക പന്തലിലേക്ക് ജനങ്ങൾ തടിച്ച് കൂടിയിരുന്നു.