ന്യൂഡൽഹി: ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായി രാഹുൽ ദ്രാവിഡിനെ നിയമിച്ചു. ഇന്ത്യയിൽ ന്യൂസിലൻഡ് ടീം പര്യടനത്തിനെത്തുന്ന വേളയിൽ ചമുതലയേൽക്കുമെന്ന് ബിസിസിഐ അറിയിച്ചു. ലോകകപ്പിന് ശേഷം പടിയിറങ്ങുന്ന രവി ശാസ്ത്രിക്ക് പിന്നാലെയാണ് മുൻ ഇന്ത്്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ് ഇന്ത്യുടെ മുഖ്യപരിശീലകനാകുന്നത്.

നേരത്തെ, ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും മുഖ്യ പരിശീലകനാവുന്നത് സംബന്ധിച്ച് ദ്രാവിഡുമായി ചർച്ച നടത്തിയിരുന്നു. മുഖ്യപരിശീലകനാകുള്ള അപേക്ഷ അവസാനദിവസമാണ് രാഹുൽ സമർപ്പിച്ചത്.ടി20 ലോകകപ്പോടെ രവി ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള പരിശീലക സംഘത്തിന്റെ കലാവധി കഴിയുന്നതിനാലാണ് അപേക്ഷ ക്ഷണിച്ചിരുന്നത്.

48കാരനായ ദ്രാവിഡ് നിലവിൽ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമി യുടെ തലവനാണ്. ഇതോടൊപ്പം ഇന്ത്യൻ അണ്ടർ19, ഇന്ത്യ എ ടീമുകളുടെ ചുമതലയും ദ്രാവിഡിനാണ്. നേരത്തെ 2018ൽ ദ്രാവിഡ് ഇന്ത്യയുടെ ബാറ്റിങ് കൺസൾറ്റന്റായി സേവനമനുഷ്ടിച്ചിട്ടുണ്ട്. അടുത്തിടെ ജൂലായിൽ ശ്രീലങ്കയിൽ പര്യടനം നടത്തിയ ഇന്ത്യൻ ടീമിന്റെ താത്കാലിക പരിശീലകനായും അദ്ദേഹമുണ്ടായിരുന്നു.