ചെന്നൈ: പലരും ശരീരത്തിന്റെ വലിപ്പവും നിറവും പറഞ്ഞ് കളിയാക്കുകയും തുറച്ച് നോക്കുകയും ചെയ്തിട്ടുണ്ടെന്ന് റായി ലക്ഷ്മി ഇതേ കാരണത്താൽ ഏറെപ്പേർ സ്‌നേഹിക്കുകയും ചെയ്തു അതുകൊണ്ട് സുന്ദരമായ ശരീരം വേദനിപ്പിച്ചിട്ടില്ലെന്നും താരം പറയുന്നു.

ശരീരത്തിന്റെ വലിപ്പം അസ്വസ്ഥമാക്കിയിട്ടില്ല. അഭിനയത്തേക്കാളുപരി ശരീര സൗന്ദര്യം കൊണ്ട് മാത്രമാണ് ഇവിടെവരെ എത്തിയത്.അക്കാര്യത്തെ കുറിച്ച് ഉത്തമ ബോധ്യമുണ്ട്. അതുകൊണ്ട് പലരും പല വാഗ്ദാനങ്ങൾ നൽകി തന്നെ വഞ്ചിച്ചിട്ടുണ്ടെന്നും റായി ലക്ഷ്മി പറയുന്നു.

വൺ നൈറ്റ് സ്റ്റാൻഡിനോട് തനിക്ക് യോജിപ്പില്ലെന്നും അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്നും റായ് ലക്ഷ്മി പറയുന്നു. മാനസിക അടുപ്പത്തിന് സ്ഥാനമില്ലാത്ത പരിപാടിയാണിത്. അതിനാൽ ഇതിനെ പിന്തുണയ്ക്കുന്നെങ്കിലും അത് പിന്തുടരാൻ ആഗ്രഹമില്ല. അപരിചിതനുമൊത്ത് കഴിയുക പ്രയാസമാണ്. പരിചയമുള്ള എല്ലാവരുമായും ഇത്തരത്തിലുള്ള അടുപ്പം സൂക്ഷിക്കാറില്ല. നമുക്ക് സ്‌നേഹവും വിശ്വാസവും വേണമെന്നും താരം പറയുന്നു.