സെലിബ്രിറ്റികൾക്കിടയിൽ പ്രണയം മൊട്ടിടുന്നതും പൂക്കുന്നതും കൊഴിയുന്നതിനും അതികം സമയം വേണ്ടെന്നൊരു ചൊല്ലുണ്ട്. പലപ്പോഴും പല അനുഭവങ്ങൾ സൂചിപ്പിക്കുന്നതും അങ്ങനെ തന്നെയാണ്. അതിപ്പം സിനിമ ആയാലും സ്‌പോർട് ആയാലും ഒരു മാറ്റവും ഇല്ല. കോലീയുടേയും അനുഷ്‌ക ശർമയുടേയും അത്തരമൊരു കഥയാണ്. സിനിമാ നടിയെ പ്രണയിച്ച ക്രിക്കറ്റർ.

ഇതൊക്കെ പുതിയ കഥയാണ്, പൊടി തട്ടിയെടുക്കുകയാണെങ്കിൽ വേറെ ഒരു കഥകൂടി സിനിമാ ലോകത്ത് പരസ്യമായ രഹസ്യമായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ എം.എസ്. ധോണിയും അഭിനേത്രി റായ് ലക്ഷ്മിയും തമ്മിലുണ്ടായിരുന്ന ബന്ധം അറിയാത്തവർ ആരും ഉണ്ടെന്നു തോനുന്നില്ല. ഇരുവരും കടുത്ത പ്രണയത്തിലാണെന്നും വിവാഹിതരാകാൻ പോകുന്നു എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.

ഇരുവരും തമ്മിൽ വിവാഹിതരാകാൻ പോകുന്നുവെന്ന തരത്തിൽ അക്കാലത്ത് വാർത്ത പരന്നിരുന്നു. എന്നാൽ, സാക്ഷിയെ ജീവിതസഖിയാക്കി ധോണി മറ്റൊരു ഇന്നിങ്സ് തുറന്നു. ഇപ്പോൾ ഇരുവരും തമ്മിലുണ്ടായിരുന്ന ബന്ധം വീണ്ടും വാർത്തയാകുകയാണ്. ധോണിയുടെ ജീവിതം പ്രമേയമാക്കിയിറങ്ങുന്ന സിനിമയിൽ റായ് ലക്ഷ്മിയുമായുള്ള പ്രണയത്തെക്കുറിച്ച് വിവരിക്കുന്നുവെന്ന പ്രചരണം ശക്തമാണ്. സോഷ്യൽ മീഡിയയിൽ ഉൾപെടെ പ്രചാരണം കൊഴുക്കുമ്പോഴാണ് വർഷങ്ങൾക്കു ശേഷം പ്രതികരണവുമായി റായി ലക്ഷ്മി എത്തുന്നത്.

താനും ധോണിയും തമ്മിൽ ഒരുവർഷത്തോളം പ്രണയത്തിലായിരുന്നു. എന്നാൽ വിവാഹം കഴിക്കുന്ന തരത്തിലേക്ക് അതു വളർന്നില്ല. ധോണിയുടെ ജീവിതത്തിൽ ഒരുപാട് സ്ത്രീകൾ വന്നുപോയിട്ടുണ്ട്. അവരിൽ ഒരാൾ മാത്രമായിരുന്നു ഞാൻ. ഇപ്പോൾ ഞാനും ധോണിയും ഒരുപാട് മാറിയിരിക്കുന്നു. പഴയ കാര്യങ്ങൾ കുത്തിപ്പൊക്കി ഞങ്ങളുടെ സ്വസ്ഥത കെടുത്തരുത് എന്നാണ് നടി പറയുന്നത്.

ചെന്നൈ സൂപ്പർകിങ്സിന്റെ ബ്രാൻഡ് അംബാസിഡർ ആയിരുന്നു കാലത്താണ് റായി ലക്ഷ്മിയും ധോണിയും തമ്മിൽ അടുപ്പത്തിലാകുന്നത്. അക്കാലത്ത് പലപ്പോഴും ഇരുവരെയും ഒരുമിച്ച് പല വേദികളിലും കണ്ടിരുന്നു. ധോണിയെക്കുറിച്ചുള്ള ചിത്രം എംഎസ് ധോണി: ദി അൺടോൾഡ് സ്റ്റോറി അടുത്തയാഴ്‌ച്ച തിയറ്ററുകളിലെത്തും. ധോണിയുടെ ആദ്യകാമുകി പ്രിയങ്ക ഷായെക്കുറിച്ച് പുതിയ ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്. പ്രിയങ്ക ഒരു അപകടത്തിൽ മരണപ്പെടുകയായിരുന്നു. എന്നാൽ തന്നെക്കുറിച്ച് ഈ ചിത്രത്തിൽ പ്രതിപാദിക്കില്ലെന്ന് റായി ലക്ഷ്മി പറയുന്നു.