മലയാളി തുടർച്ചയായി ഒരാഴ്ചയായി സരിതയുടെ വാട് അപ്പ് ദൃശ്യത്തെ കുറിച്ചു ചർച്ച നടത്തുകയാണ്. അതിനിടെയിലാണ് ശാലു മേനോന്റെ വീഡിയോ വിവാദങ്ങളിലേക്ക് എത്തിയത്. ഇപ്പോഴിതാ വെള്ളിത്തരയിലെ സൂപ്പർ താര നായികയുടെ പേരുമെത്തി. എന്നാൽ വാട്‌സ് അപ്പിലെ ദൃശ്യത്തിൽ ആശയ വ്യക്തത വരുത്തുകയാണ് റായി ലക്ഷ്മി.

മലയാളികൾ അറിയുന്ന നടി തന്നെയാണ് റായി ലക്ഷ്മി. ഇത് പുതിയ പേരാണ്. നേരത്തെ ലക്ഷ്മി റായി എന്നായിരുന്നു. സഖ്യാശാസ്ത്രമനുസരിച്ച് പേര് തിരിച്ചിട്ട് വെള്ളിത്തരയിൽ സജീവമാകുമ്പോഴാണ് വീഡിയോ വിവാദമെത്തുന്നത്. എന്നാൽ ഇതൊന്നും തന്നെ പിരിഭ്രമപ്പെടുത്തില്ലെന്നും അഭിനയത്തിൽ തന്നെയാകും ശ്രദ്ധയെന്നും റായി ലക്ഷ്മി വ്യക്തമാക്കുന്നു.

വാട്‌സ് അപ്പിലെ ചൂടൻ ദൃശങ്ങൾ അതിവേഗമാണ് കൈമറിയുന്നത്. മലയാളിക്ക് മാത്രമല്ല തെന്നിന്ത്യയ്ക്കപ്പുറം ബോളിവുഡിലും സാന്നിധ്യമറിയിച്ച നായകയാണ് ലക്ഷ്മി റായി. അതുകൊണ്ട് തന്നെ ഷെയറുകളും കൂടുന്നു. ഇതെല്ലാം സുഹൃത്തുക്കളിൽ നിന്ന് ലക്ഷ്മി റായിയുമറിഞ്ഞു. അവ പരിശോധിക്കുകയും ചെയ്തു. ആശങ്കയ്ക്ക് വകയില്ലാതെ ആ ദൃശ്യങ്ങൾ തന്റേതല്ലെന്ന് താരസുന്ദരി ഉറപ്പിച്ച് പറയുന്നു

വാട്‌സ് അപ്പിലും സോഷ്യൽ മീഡയയിലും പ്രചരിപ്പിക്കുന്ന വീഡിയോ ക്ലിപ്പ് ലക്ഷ്മി റായി കണ്ടിട്ടില്ല. കൂട്ടുകാർ പറയുന്നതിൽ നിന്ന് കാര്യങ്ങൾ വിലയിരുത്തിയാൽ അത് എന്റേതല്ലെന്ന് ആണയിട്ട് പറയാനാകും. താനിതുവരെ വീഡിയോ ക്ലിപ്പ് കണ്ടിട്ടില്ലെന്നും തന്നോട് രൂപസാദൃശ്യമുള്ള പെൺകുട്ടിയാണ് വീഡിയോയിലെന്ന് സുഹൃത്തുക്കൾ അറിയിച്ചെന്നും ലക്ഷ്മി പറയുന്നു.

സിനിമയുടെ ഭാഗമെന്ന നിലയിൽ ഇത്തരം ഗോസിപ്പുകൾ നേരിടേണ്ടി വരും. ഇക്കാര്യം അറിഞ്ഞപ്പോൾ ഏറെ അസ്വസ്ഥയായിരുന്നു. എന്നാൽ ചില നടിമാരുടെ യഥാർത്ഥ വീഡിയോ വരെ പുറത്തായിട്ടുണ്ട്. അതോർക്കുമ്പോൾ ഇതൊക്കെ വെറും നിസ്സാരമെന്നും ലക്ഷ്മി റായി പറയുന്നു.