ജൂലി 2 എന്ന വിവാദ ബോളിവുഡ് ചിത്രത്തിന് ശേഷം റായ് ലക്ഷ്മി വീണ്ടും തമിഴിൽ സജീവമാകാൻ ഒരുങ്ങുന്നു. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് റായ് ലക്ഷ്മി തന്റെ പുത്തൻ പടത്തിൽ സജീവമാകാൻ ഒരുങ്ങുന്നത്. നിയാ 2 എന്നാണ് റായ് ലക്ഷ്മിയുടെ പുതിയ ചിത്രത്തിന്റെ പേര്.

കമൽഹാസൻ, മുത്തുരാമൻ, ശ്രീപ്രിയ എന്നിവർ അഭിനയിച്ച് 1979ൽ റിലീസ് ചെയ്ത നീയായുടെ രണ്ടാം ഭാഗമാണിത്. തമിഴ് താരം ജയ് ആണ് നായകൻ. കാതറിൻ തെരേസ, വരലക്ഷ്മി ശരത്കുമാർ, തുടങ്ങിയവരാണ് മറ്റു പ്രധാനതാരങ്ങൾ. ഫാന്റസി, ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രമാണ് നീയാ 2.

ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ജൂലി 2 പുറത്തിറങ്ങിയതിന് ശേഷം റായ് ലക്ഷ്മി അഭിനയിക്കുന്ന ആദ്യ തമിഴ് ചിത്രമാണിത്. അതീവ സുന്ദരിയായി തന്നെയായിരിക്കും നിയാ 2 വിലും റായ് ലക്ഷ്മി പ്രത്യക്ഷപ്പെുക. താരത്തിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രം ഉടൻ അനൗൺസ് ചെയ്യും.