- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈദികരുടെ ലൈംഗിക അതിക്രമം തടയുന്ന സമിതിയുടെ തലവനായ കർദിനാളിന്റെ സെക്രട്ടറിയുടെ വീട്ടിൽ റെയ്ഡ്; മയക്കുമരുന്നും സെക്സ് പാർട്ടിയും കണ്ട് ഞെട്ടി വത്തിക്കാൻ പൊലീസ്
വത്തിക്കാനിലെ ഉന്നത പുരോഹിതന്മാരിലൊരാളായ കർദിനാൾ ഫ്രാൻസികോ കൊക്കോപാൽമെരിയോയുടെ സെക്രട്ടറിയുടെ വീട്ടിൽ പരിശോധന നടത്തിയ വത്തിക്കാൻ പൊലീസ് ഞെട്ടിപ്പിക്കുന്ന വസ്തുതകൾ കണ്ടെത്തി. പൊലീസെത്തുമ്പോൾ ഇവിടെ മയക്കുമരുന്നിന്റെ കൂത്താട്ടവും സെക്സ് പാർട്ടിയുമാണ് നടന്ന് കൊണ്ടിരുന്നതെന്നാണ് റിപ്പോർട്ട്. വൈദികരുടെ ലൈംഗിക അതിക്രമം തടയുന്ന സമിതിയുടെ തലവനായ കർദിനാളിന്റെ സെക്രട്ടറിയുടെ വീട്ടിലാണീ അസാന്മാർഗികതകൾ കണ്ടെത്തിയിരിക്കുന്നതെന്നതാണ് ഏറ്റവും ഞെട്ടിപ്പിക്കുന്ന കാര്യം. പൊലീസെത്തുമ്പോൾ ഇവിടെ മയക്കുമരുന്നടിക്കുന്നവരും ലൈംഗിക ബന്ധത്തിലേർപ്പെടുന്നവുമായ നിരവധി പുരുഷന്മാരെ കണ്ടെത്തിയിരുന്നുവെന്നും പിടികൂടിയെന്നുമാണ് റിപ്പോർട്ട്. പോപ്പ് ഫ്രാൻസിസിന്റെ പ്രധാനപ്പെട്ട ഉപദേശകരിലൊരാളാണ് ഫ്രാൻസികോ കൊക്കോപാൽ മെരിയോ. ഇദ്ദേഹം പോന്റിഫിക്കൽ കൗൺസിൽ ഫോർ ലെജിസ്ലേറ്റീവ് ടെക്സ്റ്റ്സിന്റെ തലവന്മാരിലൊരാളാണ്. ഇറ്റാലിയൻ ന്യൂസ് പേപ്പറായ സെക്കൻഡ് ഫാറ്റോ ക്വോറ്റിഡിയാനോയിലാണ് ഈ വിവാദ വാർത്ത വന്നിട്ടുള്ളത്. വത്തിക്കാനുമായി ബന്ധപ്പെട്ട്
വത്തിക്കാനിലെ ഉന്നത പുരോഹിതന്മാരിലൊരാളായ കർദിനാൾ ഫ്രാൻസികോ കൊക്കോപാൽമെരിയോയുടെ സെക്രട്ടറിയുടെ വീട്ടിൽ പരിശോധന നടത്തിയ വത്തിക്കാൻ പൊലീസ് ഞെട്ടിപ്പിക്കുന്ന വസ്തുതകൾ കണ്ടെത്തി.
പൊലീസെത്തുമ്പോൾ ഇവിടെ മയക്കുമരുന്നിന്റെ കൂത്താട്ടവും സെക്സ് പാർട്ടിയുമാണ് നടന്ന് കൊണ്ടിരുന്നതെന്നാണ് റിപ്പോർട്ട്. വൈദികരുടെ ലൈംഗിക അതിക്രമം തടയുന്ന സമിതിയുടെ തലവനായ കർദിനാളിന്റെ സെക്രട്ടറിയുടെ വീട്ടിലാണീ അസാന്മാർഗികതകൾ കണ്ടെത്തിയിരിക്കുന്നതെന്നതാണ് ഏറ്റവും ഞെട്ടിപ്പിക്കുന്ന കാര്യം. പൊലീസെത്തുമ്പോൾ ഇവിടെ മയക്കുമരുന്നടിക്കുന്നവരും ലൈംഗിക ബന്ധത്തിലേർപ്പെടുന്നവുമായ നിരവധി പുരുഷന്മാരെ കണ്ടെത്തിയിരുന്നുവെന്നും പിടികൂടിയെന്നുമാണ് റിപ്പോർട്ട്.
പോപ്പ് ഫ്രാൻസിസിന്റെ പ്രധാനപ്പെട്ട ഉപദേശകരിലൊരാളാണ് ഫ്രാൻസികോ കൊക്കോപാൽ മെരിയോ. ഇദ്ദേഹം പോന്റിഫിക്കൽ കൗൺസിൽ ഫോർ ലെജിസ്ലേറ്റീവ് ടെക്സ്റ്റ്സിന്റെ തലവന്മാരിലൊരാളാണ്. ഇറ്റാലിയൻ ന്യൂസ് പേപ്പറായ സെക്കൻഡ് ഫാറ്റോ ക്വോറ്റിഡിയാനോയിലാണ് ഈ വിവാദ വാർത്ത വന്നിട്ടുള്ളത്. വത്തിക്കാനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ ഉൾപ്പെടുന്ന ഏറ്റവും പുതിയ തട്ടിപ്പാണ് ഇതോടെ പുറത്ത് വന്നിരിക്കുന്നത്. വത്തിക്കാനിലെ ഫിനാൻസ് ചീഫ് കർദിനാളായ ജോർജ് പെൽ കുറച്ച് മുമ്പായിരുന്നു ലൈംഗിക കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിരുന്നത്.
എന്നാൽ താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു പെല്ലിന്റെ നിലപാട്. ഇറ്റലിയിലുടനീളമുള്ള വിവിധ പുരോഹിതന്മാർ ലൈംഗിക അരാജകത്വം , പോൺ വീഡിയോ കാണൽ തുടങ്ങിയവയിൽ വൻ തോതിൽ ഏർപ്പെടുന്നുവെന്ന വാർത്ത ഈ മാർച്ചിലായിരുന്നു വത്തിക്കാനെ പിടിച്ച് കുലുക്കിയിരുന്നത്. പോപ്പ് ഫ്രാൻസിസ് പൗരോഹിത്യ പ്രവർത്തിയെ ഉന്നത മൂല്യങ്ങൽലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് ചില പുരോഹിതന്മാർ ഇതിനെതിരായി പ്രവർത്തിച്ച് പേര് ദോഷമുണ്ടാക്കുന്നത്.
സഭയിലെ നിരവധി കൊള്ളരുതായ്മകൾക്കെതിരെ പോപ്പ് പരിഷ്‌കരണം നടത്താൻ ശ്രമിച്ച് വരുന്നുണ്ട്. ചിലതിൽ മാറ്റം വരുത്താനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.