- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്യാപിറ്റൽ ഫിൻസേർവ് ലിമിറ്റഡിന്റെ ഓഫീസുകളിൽ മിന്നൽ പരിശോധന; ആദായ നികുതി വകുപ്പിന്റെ പരിശോധന കോതമംഗലം, മൂവാറ്റുപുഴ ഓഫീസുകളിൽ
കോതമംഗലം : നഗരത്തിലെ പ്രധാന പണമിടപാട് സ്ഥാപനമായ ക്യാപിറ്റൽ ഫിൻസേർവ് ലിമിറ്റഡിന്റെ കോതമംഗലം, മൂവാറ്റുപുഴ ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ മിന്നൽ പരിശോധന. കോതമംഗലം പൊലീസ് സ്റ്റേഷന് സമീപമുള്ള പ്രധാന ഓഫീസായ ക്യാപിറ്റൽ ഇൻവെസ്റ്റുമെന്റസ് ഗോൾഡ് ട്രി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ ഇന്ന് രാവിലെ തുടങ്ങിയ റെയ്ഡ് രാത്രിയായിട്ടും തുടരുകയാണ്.
കോതമംഗലം കോളേജ് റോഡിലെ ക്യാപിറ്റൽ ക്രെഡിറ്റ് കോർപ്പറേഷൻ ഓഫീസിലും , മൂവാറ്റുപുഴ ഓഫീസിലും എം ഡി യുടെ കോതമംഗലത്തെ വസതിയിലും സമാന്തരമായി റെയ്ഡ് നടക്കുകയാണ്. കൊച്ചി ആദായ നികുതി വകുപ്പ് ഓഫീസിലെ എട്ട് പേര് അടങ്ങുന്ന ഉദ്യോഗ സംഘമാണ് പരിശോധന നടത്തുന്നത്.
തൃശൂരിലെ പണമിടപാടകളുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നതെന്ന് സൂചനയുണ്ട്.
മറുനാടന് മലയാളി ലേഖകന്.
Next Story