- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളികൾ തിങ്ങിപ്പാർക്കുന്ന അബ്ബാസിയിൽ നടത്തിയ പരിശോധനയിൽ പിടിയിലായത് നാലായിരത്തിലധികം നിയമലംഘകർ; നാടുകടത്തൽ കേന്ദ്രത്തിലേക്ക് അയച്ചത് ആയിരത്തിലധികം പേരെ
കുവൈത്ത് സിറ്റി: മലയാളികൾ തിങ്ങി പാർക്കുന്ന അബ്ബാസിയിൽ കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ പിടിയിലായത് നിരവധി നിയമലംഘകർ. ജലീബ് ഷുയൂഖിൽ നടത്തിയ പരിശോധനയിൽ ആണ് 4015 പേർ പിടിയിലായത്. അവരിൽ 1053 പേരെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് അയച്ചു. ക്രിമിനൽ കുറ്റങ്ങളുമായി ബന്ധപ്പെട്ടു 13 പേരും ഒളിച്ചോട്ടം സംബന്ധിച്ചു പരാതിയുള്ള 115 പേരും പിടിയിലായവരിൽ ഉൾപ്
കുവൈത്ത് സിറ്റി: മലയാളികൾ തിങ്ങി പാർക്കുന്ന അബ്ബാസിയിൽ കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ പിടിയിലായത് നിരവധി നിയമലംഘകർ. ജലീബ് ഷുയൂഖിൽ നടത്തിയ പരിശോധനയിൽ ആണ് 4015 പേർ പിടിയിലായത്. അവരിൽ 1053 പേരെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് അയച്ചു.
ക്രിമിനൽ കുറ്റങ്ങളുമായി ബന്ധപ്പെട്ടു 13 പേരും ഒളിച്ചോട്ടം സംബന്ധിച്ചു പരാതിയുള്ള 115 പേരും പിടിയിലായവരിൽ ഉൾപ്പെടും. താമസാനുമതി രേഖാ നിയമലംഘനത്തിനു 47 പേരും രാജ്യത്തു നുഴഞ്ഞുകയറിയ 27 പേരും ലഹരിമരുന്നുമായി ബന്ധപ്പെട്ടു രണ്ടുപേരും അനാശാസ്യപ്രവർത്തനത്തിനു 36 പേരും തൊഴിലന്വേഷകരായ 112 പേരും പിടിയിലായി.
തിരിച്ചറിയൽ രേഖകൾ കൈവശമില്ലാത്തവരാണ് 504 പേർ. അഞ്ചു വാഹനങ്ങളും പിടികൂടി. പിടിക്കപ്പെട്ടവരിൽ രേഖകൾ ഹാജരാക്കിയവരെ പിന്നീടു വിട്ടയച്ചു. രണ്ടുമാസത്തിനിടെ നടന്ന വിപുലമായ പരിശോധനയാണ് ഇന്നലത്തേത്. ഡിസംബർ 23നു ജലീബ് ഷുയൂഖിൽ നടന്ന പരിശോധനയിൽ നിയമലംഘനത്തിനു 3388 പേരെ പിടികൂടിയിരുന്നു. അവരിൽ പലരെയും നാടുകടത്തി.
ഇന്നലെ പുലർച്ചയ്ക്കു മുൻപ് അബ്ബാസിയ മേഖലയിലേക്കുള്ള മുഴുവൽ പ്രവേശന കവാടങ്ങളും അടച്ച് ആഭ്യന്തരമന്ത്രാലയം അണ്ടർസെക്രട്ടറി ലഫ്. ജനറൽ സുലൈമാൻ അൽ ഫഹദിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പരിശോധന. പൊതുസുരക്ഷാവിഭാഗം അസി. അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുൽ ഫത്താഹ് അൽ അലി, സെൻട്രൽ ഓപ്പറേഷൻ വിഭാഗം അസി. അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയാഗ് എന്നിവരും പങ്കെടുത്തു.
കഴിഞ്ഞ ആഴ്‌ച്ച ഖൈത്താൻ പ്രദേശത്തും പരിശോധന നടത്തിയിരുന്നു. ഇവിടെക്കുള്ള റോഡുകൾ എല്ലാം അടച്ച ശേഷമായിരുന്നു പരിശോധന. ഇവിടെ മൊത്തം, 3548 പേരെ പിടികൂടിയെങ്കിലും രേഖകൾ പരിശോധിച്ചശേഷം 2378 പേരെ വിട്ടയുകളകയും മറ്റുള്ളവരെ നിയമ നടപടിക്ക് വിധേയമാക്കുകയും ചെയ്തിരുന്നു.