- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആപ്പിൾ ഡെയ്ലിയിൽ റെയ്ഡ്: എഡിറ്റർ - ഇൻ - ചീഫടക്കം അറസ്റ്റിൽ; അറസ്റ്റ് ഹോങ്കോംഗിൽ ചൈന ഏർപ്പെടുത്തിയ ദേശീയ സുരക്ഷാ നിയമപ്രകാരം
ഹോങ്കോംഗ്: ഹോങ്കോംഗിൽ ജനാധിപത്യ അനുകൂല പത്രമായ ആപ്പിൾ ഡെയ്ലിയിൽ പൊലീസ് റെയ്ഡ്. റെയ്ഡിന് ശേഷം പത്രത്തിന്റെ എഡിറ്റർ-ഇൻ-ചീഫ് റയാൻ ലോ, ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ച്യൂംഗ് കിം-ഹംഗ്, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ചൗ ടാറ്റ് ക്വൻ, ഡെപ്യൂട്ടി ചീഫ് എഡിറ്റർ ചാൻ പ്യൂമാൻ, ചീഫ് എക്സിക്യുട്ടീവ് എഡിറ്റർ ച്യൂംഗ് ചി വായ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ജനാധിപത്യ അനുകൂല പ്രവർത്തകനായ ജിമ്മി ലായാണ് ആപ്പിൾ ഡയ്‌ലിയുടെ ഉടമസ്ഥൻ. 2020 മുതൽ ലായ് ജയിലിലാണ്. 2019ൽ ജനാധിപത്യ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിനാണ് അദ്ദേഹത്തെ ജയിലിൽ അടച്ചിരിക്കുന്നത്. കടുത്ത ചൈനീസ് വിമർശകനാണ് ഇദ്ദേഹം.അതേസമയം, ഒരു വർഷം മുമ്പ് ഹോങ്കോംഗിൽ ചൈന ഏർപ്പെടുത്തിയ ദേശീയ സുരക്ഷാ നിയമപ്രകാരമാണ് ആപ്പിൾ ഡെയ്ലിയിലെ മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്തത്.
ആപ്പിൾ ഡെയ്‌ലിയുടെ ആസ്ഥാനത്തേക്കുള്ള പ്രവേശനവും പൊലീസ് തടഞ്ഞു. പത്രവുമായി ബന്ധപ്പെട്ടവർ വിദേശശക്തികളുമായി സഖ്യത്തിലേർപ്പെട്ടെന്നാണ് സർക്കാർ വൃത്തങ്ങളുടെ ആരോപണം. നൂറുക്കണക്കിന് പൊലീസ് ഉദ്യോഗസ്ഥരാണ് റെയ്ഡിൽ പങ്കെടുത്തത്. ഹോങ്കോംഗിനും ചൈനയ്ക്കുമെതിരെ ഉപരോധം ഏർപ്പെടുത്താൻ വിദേശ രാജ്യങ്ങളോട് ആവശ്യപ്പെടുന്ന 30ൽ അധികം ലേഖനങ്ങൾ പത്രത്തിൽ പ്രസിദ്ധീകരിച്ചെന്ന് സീനിയർ സൂപ്രണ്ട് ലി ക്വായ്-വാ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ