- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഹ്യൂസ്റ്റണിലെ ഹോസ്പിസ് സെന്ററുകളിൽ മിന്നൽ പരിശോധന
ഹ്യൂസ്റ്റൺ: ബീമോണ്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാർബർ ഹെൽത്ത് കെയർ വിവിധ ഹോസ്പിസ് സെന്ററുകളിൽ എഫ്.ബി.ഐ, ടെക്‌സസ് സ്റ്റേറ്റ് ട്രൂപ്പേഴ്‌സ് എന്നിവർ ഒരേ സമയം മിന്നൽ പരിശോധന നടത്തി. ഹാർബർ ഹോസ്പിസ് സെന്ററുകളിൽ നിന്നും ഡസൻ കണക്കിന് മെഡിക്കൽറിക്കാർഡ്സ് സൂക്ഷിച്ചിരുന്ന ബോക്‌സുകളാണ് പുറത്തെടുത്ത് പരിശോധനയ്ക്കായി കൊണ്ടുപോയത്.തുടർച്ചയായ അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്ന് എഫ്.ബി.ഐ ഏജന്റ്‌സ് പറഞ്ഞു.കമ്പനിയുടെ ആസ്ഥാനത്തും, കമ്പനി സിഇഒ ഡോ.ക്വമർ അർഫീൻസിന്റെ മെഡിക്കൽ പ്രാക്ടീസ് വിഭാഗത്തിലും പരിശോധന നടത്തി.1995 മുതൽ ടെക്‌സസ്സിൽ പൾമനോളജിസ്റ്റായി പ്രാക്ടീസ് ചെയ്യുന്ന ഡോ. അർഫിൻ 12 വർഷം മുമ്പാണ് ഈ സ്ഥാപനത്തിന് തുടക്കമിട്ടത്. ഹോസ്പിസ് സെന്ററുകളിൽ നിന്നും വളരെ നല്ല ചികിത്സയും പെരുമാറ്റവുമാണ് ലഭിക്കുന്നതെന്നും എന്താണ് ഇവിടെ നടക്കുന്നതെന്ന് അറിയില്ലെന്നുമാണ് ഇവിടെ ചികിത്സയിൽ കഴിയുന്ന രോഗിയുടെ ബന്ധുക്കൾ പറയുന്നത്.ഗവണ്മെണ്ടിന്റെ അന്വേഷണത്തിൽ പൂർണ്ണമായും സഹകരിക്കുമെന്നും, സ്ഥാപനത്തിന്റെ തുടക്കം മുതൽ ഇവിടെ ചിക
ഹ്യൂസ്റ്റൺ: ബീമോണ്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാർബർ ഹെൽത്ത് കെയർ വിവിധ ഹോസ്പിസ് സെന്ററുകളിൽ എഫ്.ബി.ഐ, ടെക്‌സസ് സ്റ്റേറ്റ് ട്രൂപ്പേഴ്‌സ് എന്നിവർ ഒരേ സമയം മിന്നൽ പരിശോധന നടത്തി.
ഹാർബർ ഹോസ്പിസ് സെന്ററുകളിൽ നിന്നും ഡസൻ കണക്കിന് മെഡിക്കൽ
റിക്കാർഡ്‌സ് സൂക്ഷിച്ചിരുന്ന ബോക്‌സുകളാണ് പുറത്തെടുത്ത് പരിശോധനയ്ക്കായി കൊണ്ടുപോയത്.തുടർച്ചയായ അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്ന് എഫ്.ബി.ഐ ഏജന്റ്‌സ് പറഞ്ഞു.കമ്പനിയുടെ ആസ്ഥാനത്തും, കമ്പനി സിഇഒ ഡോ.ക്വമർ അർഫീൻസിന്റെ മെഡിക്കൽ പ്രാക്ടീസ് വിഭാഗത്തിലും പരിശോധന നടത്തി.1995 മുതൽ ടെക്‌സസ്സിൽ പൾമനോളജിസ്റ്റായി പ്രാക്ടീസ് ചെയ്യുന്ന ഡോ. അർഫിൻ 12 വർഷം മുമ്പാണ് ഈ സ്ഥാപനത്തിന് തുടക്കമിട്ടത്.
ഹോസ്പിസ് സെന്ററുകളിൽ നിന്നും വളരെ നല്ല ചികിത്സയും പെരുമാറ്റവുമാണ് ലഭിക്കുന്നതെന്നും എന്താണ് ഇവിടെ നടക്കുന്നതെന്ന് അറിയില്ലെന്നുമാണ് ഇവിടെ ചികിത്സയിൽ കഴിയുന്ന രോഗിയുടെ ബന്ധുക്കൾ പറയുന്നത്.ഗവണ്മെണ്ടിന്റെ അന്വേഷണത്തിൽ പൂർണ്ണമായും സഹകരിക്കുമെന്നും, സ്ഥാപനത്തിന്റെ തുടക്കം മുതൽ ഇവിടെ ചികിത്സക്കായി എത്തുന്ന രോഗികൾക്ക് ഏറ്റവും നല്ല പരിചരണമാണ് നൽകുന്നതെന്നും,
പ്രശ്‌നങ്ങൾ എത്രയും വേഗം പരിഹരിക്കപ്പെടും എന്നാണ് കരുതുന്നതെന്നും
സ്ഥാപനത്തിന്റെ ഉടമയുടെ പ്രസ്താവനയിൽ പറയുന്നു.