- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റെയ്ഹാനു മുന്നിൽ മാർഗമല്ല, ലക്ഷ്യമായിരുന്നു പ്രധാനം; റെയ്ഹാനെ തോൽപിക്കാനാവില്ല ടീച്ചറേ.... വൈറലായി രണ്ടാംക്ലാസുകാരന്റെ ഉത്തരക്കടലാസ്
കോട്ടയം സ്വദേശിയായ റെയ്ഹാനും അവന്റെ ഉത്തര കടലാസിലെ കലക്കൻ ഉത്തരവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ഉത്തര കടലാസ് എന്നു പറയുമ്പോൾ കൊല്ലപ്പരീക്ഷയുടെ ഒന്നുമല്ല കേട്ടോ... സ്‌കൂളിലെ പരീക്ഷയ്ക്കു മുന്നോടിയായി വീട്ടിൽ അമ്മയിട്ട കുട്ടിപ്പരീക്ഷയിലെ ഒരു ചോദ്യത്തിനു മുന്നിലാണ് ആറു വയസുകാരൻ റെയ്ഹാൻ പകച്ചു പോയത്. പകച്ചു പോയെന്റെ ബാല്യം എന്നു പറയാൻ മാത്രമാണ് അവനു കഴിഞ്ഞത്. കൂട്ടത്തിൽ ഒരു പഞ്ച് ഡയലോഗും. മലയാള ക്ലാസിക്കുകളിലൊന്നായ ചന്തുവിനെ തോൽപിക്കാൻ ആവില്ല മക്കളെ... പക്ഷേ ഇവിടെ ടീച്ചറമ്മയും പകച്ചു പോയെന്നതാണ് സത്യം. രണ്ടാംക്ലാസുകാരനായ റെയ്ഹാൻ ചോദ്യപേപ്പർ വായിച്ചു തുടങ്ങിയപ്പോഴാണ് ഒരു വളർത്തുമീനിനെ കിട്ടിയാൽ എന്തു ചെയ്യും എന്ന ചോദ്യം കണ്ടത്. ആലോചിച്ചു തലപുകയ്ക്കും മുമ്പേ റെയ്ഹാന് ഉത്തരം കിട്ടി, ഒരു കിടിലൻ അക്വേറിയം വാങ്ങി അതിനുള്ളിലിടും. എന്നോടാണോ കളിയെന്നോർത്ത് ഉത്തരം എഴുതാൻ തുടങ്ങിയപ്പോഴാണു പ്രശ്‌നം. അക്വേറിയം എന്നതിത്തിരി കടുപ്പമുള്ള വാക്കാണല്ലോ സ്‌പെല്ലിങ്ങാണെങ്കിൽ ഓർമ കിട്ടുന്നുമില്ല. എന്നുകരുതി ആ
കോട്ടയം സ്വദേശിയായ റെയ്ഹാനും അവന്റെ ഉത്തര കടലാസിലെ കലക്കൻ ഉത്തരവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ഉത്തര കടലാസ് എന്നു പറയുമ്പോൾ കൊല്ലപ്പരീക്ഷയുടെ ഒന്നുമല്ല കേട്ടോ...
സ്‌കൂളിലെ പരീക്ഷയ്ക്കു മുന്നോടിയായി വീട്ടിൽ അമ്മയിട്ട കുട്ടിപ്പരീക്ഷയിലെ ഒരു ചോദ്യത്തിനു മുന്നിലാണ് ആറു വയസുകാരൻ റെയ്ഹാൻ പകച്ചു പോയത്. പകച്ചു പോയെന്റെ ബാല്യം എന്നു പറയാൻ മാത്രമാണ് അവനു കഴിഞ്ഞത്. കൂട്ടത്തിൽ ഒരു പഞ്ച് ഡയലോഗും. മലയാള ക്ലാസിക്കുകളിലൊന്നായ ചന്തുവിനെ തോൽപിക്കാൻ ആവില്ല മക്കളെ... പക്ഷേ ഇവിടെ ടീച്ചറമ്മയും പകച്ചു പോയെന്നതാണ് സത്യം.
രണ്ടാംക്ലാസുകാരനായ റെയ്ഹാൻ ചോദ്യപേപ്പർ വായിച്ചു തുടങ്ങിയപ്പോഴാണ് ഒരു വളർത്തുമീനിനെ കിട്ടിയാൽ എന്തു ചെയ്യും എന്ന ചോദ്യം കണ്ടത്. ആലോചിച്ചു തലപുകയ്ക്കും മുമ്പേ റെയ്ഹാന് ഉത്തരം കിട്ടി, ഒരു കിടിലൻ അക്വേറിയം വാങ്ങി അതിനുള്ളിലിടും.
എന്നോടാണോ കളിയെന്നോർത്ത് ഉത്തരം എഴുതാൻ തുടങ്ങിയപ്പോഴാണു പ്രശ്‌നം. അക്വേറിയം എന്നതിത്തിരി കടുപ്പമുള്ള വാക്കാണല്ലോ സ്‌പെല്ലിങ്ങാണെങ്കിൽ ഓർമ കിട്ടുന്നുമില്ല. എന്നുകരുതി ആ ഉത്തരം വിട്ടുകളയാം എന്നൊന്നും റെയ്ഹാൻ ചിന്തിച്ചില്ല കേട്ടോ പകരം തനിക്കറിയുന്നതുപോലെ തന്ന ഉത്തരം കൂളായി എഴുതിവച്ചു.
എങ്ങനെയെന്നല്ലേ? എയും ക്യുവും എഴുതിയതിനു ശേഷം ബാക്കി സ്‌പെല്ലിങ് മറന്നുപോയ റെയ്ഹാൻ അവിടം വിടുന്നതിനു പകരം 'റിയം' എന്നു മലയാളത്തിൽ അങ്ങെഴുതിവച്ചു. ഇവി എസ് പരീക്ഷയ്ക്കു റെയ്ഹാൻ എഴുതിയ ഈ ഉത്തരം അമ്മ ഹന്ന അനീഷ് ഫേസ്‌ബുക്കിൽ പങ്കുവച്ചതോടെയാണ് വൈറലായത്.
കാര്യം റെയ്ഹാന്റെ ഉത്തരം കാഴ്‌ച്ചക്കാരിൽ ചിരിയുണർത്തുന്നതാണെങ്കിലും ആ കുരുന്നുമനസിന്റെ ആത്മവിശ്വാസം ആണ് ഉത്തരത്തിൽ പ്രതിഫലിക്കുന്നത്. തന്റെ ഉത്തരം ശരിയാണ് അത് അറിയിക്കുക തന്നെ വേണം എന്നുറപ്പിച്ച റെയ്ഹാൻ തനിക്കറിയുന്നതുപോലെ അതു പ്രതിഫലിപ്പിക്കുകയും ചെയ്തു. അതായതു റെയ്ഹാനു മുന്നിൽ മാർഗമല്ല, ലക്ഷ്യമാണു പ്രധാനം...