- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
റെയിൽ ബജറ്റ് ഇന്ന് അവതരിപ്പിക്കും; പ്രതീക്ഷയോടെ കേരളവും; അടിസ്ഥാന സൗകര്യ വർദ്ധനവിന് പ്രാമുഖ്യമെന്ന് സൂചന; യാത്രക്കൂലി കൂട്ടിയേക്കും; രേഖകളെല്ലാം ഡിജിറ്റലാക്കി സുരേഷ് പ്രഭു ലാഭിച്ചത് 12 ലക്ഷം പേപ്പർ
ന്യൂഡൽഹി: മോദി സർക്കാരിന്റെ മൂന്നാമത് റെയിൽ ബജറ്റ് ഇന്ന് രാവിലെ 11 മണിക്ക് മന്ത്രി സുരേഷ് പ്രഭു ലോക്‌സഭയിൽ അവതരിപ്പിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതിനാൽ കേരളത്തിന് വലിയ പരിഗണന കിട്ടുമെന്നാണ് പ്രതീക്ഷ. അതിനിടെ റെയിൽ ബജറ്റിൽ കേരളത്തെ അവഗണിക്കില്ലെന്ന് റെയിൽമന്ത്രി സുരേഷ് പ്രഭു ലോക്‌സഭയിൽ പറഞ്ഞു. ഒരു ദിവസം കൂടി കാത്തിരിക്കണം.
ന്യൂഡൽഹി: മോദി സർക്കാരിന്റെ മൂന്നാമത് റെയിൽ ബജറ്റ് ഇന്ന് രാവിലെ 11 മണിക്ക് മന്ത്രി സുരേഷ് പ്രഭു ലോക്‌സഭയിൽ അവതരിപ്പിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതിനാൽ കേരളത്തിന് വലിയ പരിഗണന കിട്ടുമെന്നാണ് പ്രതീക്ഷ. അതിനിടെ റെയിൽ ബജറ്റിൽ കേരളത്തെ അവഗണിക്കില്ലെന്ന് റെയിൽമന്ത്രി സുരേഷ് പ്രഭു ലോക്‌സഭയിൽ പറഞ്ഞു. ഒരു ദിവസം കൂടി കാത്തിരിക്കണം. കുറച്ചു നേരം കാത്തിരുന്നാൽ എന്താണ് റെയിൽമന്ത്രാലയം ചെയ്യുന്നതെന്ന് കാണാം.കേരളം വളരെയധികം പ്രധാനമായ സംസ്ഥാനമാണ്. എന്നാൽ എല്ലാ പ്രശ്‌നങ്ങളും ഒരു വർഷം കൊണ്ട് പരിഹരിക്കാനാവില്ല, സുരേഷ് പ്രഭു പറഞ്ഞു.
ഇക്കൊല്ലത്തെ റെയിൽവേ ബജറ്റുമായി ബന്ധപ്പെട്ട രേഖകൾ ഇന്റർനെറ്റ്, ഇൻട്രാനെറ്റ്, ഇ മെയിൽ സംവിധാനങ്ങൾ വഴിവിതരണംചെയ്യുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും റെയിൽവേ പൂർത്തിയാക്കിയിട്ടുണ്ട്. ഇതുവഴി റെയിൽവേ മന്ത്രാലയത്തിന്റെ ബജറ്റ് വിഭാഗം 12 ലക്ഷം പേപ്പറുകളും 26 ലക്ഷം പേജുകളിലെ അച്ചടിയുമാണ് ലാഭിച്ചത്. മന്ത്രാലയത്തിന്റെ പരിസ്ഥിതിസൗഹൃദ നടപടികളുടെ ഭാഗമായാണ് വിവരസാങ്കേതികവിദ്യ ഉപയോഗിച്ച് വിവരങ്ങൾ കൈമാറാനുള്ള രീതി സ്വീകരിച്ചത്്. റെയിൽവേ ബജറ്റ് സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങളും ബജറ്റ് അവതരണത്തിന്റെ തത്സമയ സംപ്രേഷണവും ലഭ്യമാക്കാനായി http://www.railbudget2016.indianrailways.gov.in എന്ന വെബ്‌സൈറ്റും മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.
അതിനിടെ ഏഴാം ശമ്പള കമ്മീഷൻ ശുപാർശ അംഗീകരിച്ചാൽ യാത്രാനിരക്ക് പത്ത് ശതമാനം വരെ കൂടുമെന്നാണ് സൂചന. അധികം പുതിയ ട്രെയിനുകൾ പ്രഖ്യാപിച്ചേക്കില്ല. കഴിഞ്ഞ ബജറ്റുകളിൽ പ്രഖ്യാപിച്ച പദ്ധതികൾ പൂർത്തിയാക്കാൻ തുക അനുവദിക്കുമെന്ന പ്രതീക്ഷയിലാണു കേരളം. നടപ്പാക്കാൻ കഴിയുന്ന പദ്ധതികൾ മാത്രം പ്രഖ്യാപിക്കുക എന്നതാണു കേന്ദ്ര റെയിൽവെ മന്ത്രി സുരേഷ് പ്രഭുവിന്റെ രീതി. റെയിൽവെയുടെ അടിസ്ഥാന മേഖലയിലെ വികനസത്തിനും വരുമാനം കൂട്ടുന്നതിനുമുള്ള പ്രഖ്യാപനങ്ങൾക്കായിരിക്കും റെയിൽവെ മന്ത്രി ബജറ്റിൽ ഊന്നൽ നൽകുക.
യാത്രാനിരക്കുകൾ കൂട്ടണമെന്നാണ് ഏഴാം ശമ്പള കമ്മീഷന്റെ ശുപാർശ. അത് അംഗീകരിച്ചാൽ അഞ്ച് ശതമാനം മുതൽ പത്ത് ശതമാനംവരെ ടിക്കറ്റ് നിരക്കുകളിൽ മാറ്റം വരാം. വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ യാത്രനിരക്കുകൾ കൂട്ടിയേക്കില്ല എന്ന സൂചനയും ലഭിക്കുന്നു. പാതയിരട്ടിപ്പിക്കൽ, വൈദ്യുതീകരണം, ശേഷികൂട്ടൽ, ആധുനിക വൽക്കരണം തുടങ്ങിയവക്ക് കൂടുതൽ തുക നീക്കിവച്ചേക്കും. സാമ്പത്തിക ബാധ്യത കൂടിയ പദ്ധതികൾ കേന്ദ്രസംസ്ഥാന പങ്കാളിത്തോടെ നടപ്പാക്കാനാണു തീരുമാനം. ഇക്കാര്യത്തിൽ റെയിൽവെ എല്ലാ സംസ്ഥാനങ്ങൾക്കും കത്ത് നൽകിയെങ്കിലും കേരളം ഉൾപ്പടെ ആറ് സംസ്ഥാനങ്ങൾ മാത്രമാണു കേന്ദ്ര നിലപാട് അംഗീകരിച്ച് കരാർ ഒപ്പുവച്ചത്. വിദേശസ്വകാര്യ നിക്ഷേപങ്ങൾ കൂട്ടുന്നത് സംബന്ധിച്ച പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാം.
കഴിഞ്ഞ ബജറ്റുകളിൽ പ്രഖ്യാപിച്ച പദ്ധതികളുടെ പൂർത്തീകരണമാണു കേരളത്തിന്റെ ആവശ്യം. പാലക്കാട് കോച്ച് ഫാക്ടറി ഉൾപ്പടെയുള്ള പദ്ധതികൾ ഇപ്പോഴും യാഥാർത്ഥ്യമായിട്ടില്ല. അടിസ്ഥാന സൗകര്യവികസനത്തിന് കൂടുതൽ പണം നീക്കിവെക്കും എന്നതുകൊണ്ട് പാതയിരട്ടിപ്പിക്കൽ, വൈദ്യുതികരണം, മേൽപ്പാലങ്ങൾ എന്നിവക്ക് കൂടുതൽ തുക കേരളത്തിന് പ്രതീക്ഷിക്കാം. ദീർഘദൂര അതിവേഗ ട്രെയിനുകളും, അതിവേഗ ചരക്ക് വണ്ടികൾ തുടങ്ങിയവ സുരേഷ് പ്രഭു തന്റെ രണ്ടാംബജറ്റിൽ ഉൾപ്പെടുത്തിയേക്കും.