ജോലിക്കായി ട്രെയിനെ ആശ്രയിക്കുന്നവർക്ക് വരുന്ന ആഴ്‌ച്ച യാത്രാ തടസ്സം നേരിടാം. ശമ്പളവർദ്ധനവ് ആവശ്യപ്പെട്ട് യൂണിയൻ നേതാക്കൾ മാനേജ്‌മെന്റുമായി നടത്തിവന്ന ചർച്ച പരാജയപ്പെട്ടതാണ് ട്രെയിൻ സമരത്തിലേക്ക് വഴിയൊരുങ്ങാൻ കാരണം. ചർച്ച പരാജയ പ്പെട്ടതോടെ 4,000ത്തോളം ജീവനക്കാർ പണിമുടക്ക് ഭീഷണി മുഴക്കി രംഗത്തെത്തിയിട്ടുണ്ട്.

വർഷത്തിൽ 3.75 ശതാമനം ശമ്പളവർദ്ധനവ് വേണമെന്നാണ് യൂണിയൻ നേതാക്കളുടെ ആവശ്യം. ഡബ്ലിൻ. ബസ്, ലുവാസ് ജീവനക്കാർക്ക് പ്രതിഷേധത്തെ തുടർന്ന് ശമ്പളവർദ്ദനവ് നടപ്പിലാക്കിയിരുന്നു. എന്നാൽ 1.5 ശതമാനം ശമ്പളവർദ്ദനവാണ് ഐർനോഡ് മാനേജ്‌മെന്റ് മുന്നോട്ട് വച്ചിരികക്ുന്നത്.

ചർച്ച പരാജയപ്പെട്ടതോടെ ഇനി ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ ബാലറ്റിൽ ഇടും. അതിന് ശേഷമായിരിക്കും പണിമുടക്ക് സംബന്ധിച്ച് തീയതി തീരുമാനിക്കുക.