- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രെഞ്ച് റെയിൽ പണിമുടക്കിൽ വലഞ്ഞ് യാത്രക്കാർ; ട്രെയിൻ ഗതാഗതം താറുമാറായി; അരങ്ങേറിയത് ഈ വർഷത്തെ ഏറ്റവും വലിയ റെയിൽ സമരം
പാരീസ്: രാജ്യമെമ്പാടും അരങ്ങേറിയ റെയിൽ പണിമുടക്കിൽ ഫ്രാൻസിലെ റെയിൽ സർവീസുകൾ ആകെ താറുമാറായി. രാജ്യമെമ്പാടുമുള്ള ടിജിവി സർവീസുകളെ പണിമുടക്ക് സാരമായി ബാധിച്ചു. ഈ വർഷത്തെ ഏറ്റവും വലിയ റെയിൽ പണിമുടക്കിൽ രാജ്യമൊട്ടുക്കുള്ള ട്രെയിൻ യാത്രക്കാരാണ് വലഞ്ഞത്. പ്രധാന ട്രെയിനുകളെല്ലാം റദ്ദാക്കപ്പെട്ടത് ദീർഘദൂര യാത്രക്കാരെ സാരമായി ബാധിച്ചു. 30 മുതൽ 50 ശതമാനം വരെയുള്ള സർവീസുകളേ പണിമുടക്കിനെ തുടർന്ന് നടത്താൻ സാധിച്ചുള്ളൂ. 2013 ജൂണിനു ശേഷം ഇതാദ്യമായാണ് നാലു യൂണിയനുകളും ഒരുമിച്ച് പണിമുടക്കിന് ആഹ്വാനം നൽകിയത്. കൂടാതെ എസ്എൻസിഎഫും ആർഎടിപിയിലെ പാരീസ് ട്രാൻസ്‌പോർട്ട് വർക്കേഴും ഒരുമിച്ച് പണിമുടക്കാൻ തീരുമാനിച്ചതും ഇതാദ്യമായാണ്. കൂടുതൽ സ്റ്റാഫിനെ നിയമിക്കുക, ശമ്പള വർധന, തൊഴിൽസാഹചര്യം മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യൂണിയനുകൾ പണിമുടക്കിന് ആഹ്വാനം നൽകിയ്ത. ചൊവ്വാഴ്ച വൈകുന്നേരം ആരംഭിച്ച പണിമുടക്ക് വ്യാഴാഴ്ച രാവിലെ എട്ടു വരെ നീണ്ടു നിൽക്കും. അത്യാവശ്യ യാത്രയല്ലെങ്കിൽ മാറ്റിവയ്ക്കാൻ റെയിൽവേ ചീഫ് യാത്ര
പാരീസ്: രാജ്യമെമ്പാടും അരങ്ങേറിയ റെയിൽ പണിമുടക്കിൽ ഫ്രാൻസിലെ റെയിൽ സർവീസുകൾ ആകെ താറുമാറായി. രാജ്യമെമ്പാടുമുള്ള ടിജിവി സർവീസുകളെ പണിമുടക്ക് സാരമായി ബാധിച്ചു. ഈ വർഷത്തെ ഏറ്റവും വലിയ റെയിൽ പണിമുടക്കിൽ രാജ്യമൊട്ടുക്കുള്ള ട്രെയിൻ യാത്രക്കാരാണ് വലഞ്ഞത്.
പ്രധാന ട്രെയിനുകളെല്ലാം റദ്ദാക്കപ്പെട്ടത് ദീർഘദൂര യാത്രക്കാരെ സാരമായി ബാധിച്ചു. 30 മുതൽ 50 ശതമാനം വരെയുള്ള സർവീസുകളേ പണിമുടക്കിനെ തുടർന്ന് നടത്താൻ സാധിച്ചുള്ളൂ. 2013 ജൂണിനു ശേഷം ഇതാദ്യമായാണ് നാലു യൂണിയനുകളും ഒരുമിച്ച് പണിമുടക്കിന് ആഹ്വാനം നൽകിയത്. കൂടാതെ എസ്എൻസിഎഫും ആർഎടിപിയിലെ പാരീസ് ട്രാൻസ്‌പോർട്ട് വർക്കേഴും ഒരുമിച്ച് പണിമുടക്കാൻ തീരുമാനിച്ചതും ഇതാദ്യമായാണ്.
കൂടുതൽ സ്റ്റാഫിനെ നിയമിക്കുക, ശമ്പള വർധന, തൊഴിൽസാഹചര്യം മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യൂണിയനുകൾ പണിമുടക്കിന് ആഹ്വാനം നൽകിയ്ത. ചൊവ്വാഴ്ച വൈകുന്നേരം ആരംഭിച്ച പണിമുടക്ക് വ്യാഴാഴ്ച രാവിലെ എട്ടു വരെ നീണ്ടു നിൽക്കും. അത്യാവശ്യ യാത്രയല്ലെങ്കിൽ മാറ്റിവയ്ക്കാൻ റെയിൽവേ ചീഫ് യാത്രക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തൊഴിൽ പരിഷ്‌ക്കരണം നടത്തണമെന്നാവശ്യപ്പെട്ട് രാജ്യമെമ്പാടും പ്രതിഷേധം നടക്കുന്ന അതേ ദിവസം തന്നെ റെയിൽ പണിമുടക്ക് വന്നതും മൊത്തത്തിൽ യാത്രക്കാരെ ദുരിതത്തിലാഴ്‌ത്തി. യൂണിയനുകളും അധികൃതരും തമ്മിൽ 11ന് ചർച്ചകൾ നടത്തും. അതിനു മുമ്പു നടത്തിയ സമരം സൂചനാ പണിമുടക്കായിട്ടാണ് വ്യക്തമാക്കിയിരിക്കുന്നത്.