- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രേഡ് യൂണിയനുകൾ പണിമുടക്കിന് ഒരുങ്ങുന്നു; 26ന് ഫ്രാൻസിൽ ട്രെയിൻ ഗതാഗതം താറുമാറാകും
പാരീസ്: സംയുക്ത യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പണിമുടക്കിനെ തുടർന്ന് 26ന് രാജ്യമെമ്പാടും ട്രെയിൻ ഗതാഗതം താറുമാറാകും. റെയിൽ വർക്കർമാരുടെ യൂണിയനുകളാണ് ഒരു ദിവസത്തെ പണിമുടക്കിന് ആഹ്വാനം നൽകിയിരിക്കുന്നത്. ഒട്ടു മിക്ക യൂണിയനുകളും പണിമുടക്കിനെ പിന്തുണയ്ക്കുന്നതു മൂലം രാജ്യമൊട്ടുക്കും റെയിൽ സർവീസ് അലങ്കോലപ്പെടും. 2013-നു ശേഷം ഇതാദ്യമായാണ് റെയിൽ പണിമുടക്കിന് ആഹ്വാനം നൽകിയിരിക്കുന്നത്. CGT, Unsa, Sud ,CFDT തുടങ്ങിയ എല്ലാ ട്രേഡ് യൂണിയനും പണിമുടക്കിന് പിന്തുണ നൽകിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ട്രെയിൻ ഗതാഗതം മൊത്തത്തിൽ താറുമാറാകുമെന്നാണ് മുന്നറിയിപ്പ്. റെയിൽ ഓപ്പറേറ്ററായ എസ്എൻസിഎഫുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് യൂണിയൻ പണിമുടക്കിന് ആഹ്വാനം നൽകിയിരിക്കുന്നത്. തൊഴിൽ സാഹചര്യം, വേജ് എന്നീ കാര്യങ്ങളിലാണ് യൂണിയനും റെയിൽ ഓപ്പറേറ്ററുമായി അഭിപ്രായ ഭിന്നത നിലനിൽക്കുന്നത്. ഈ മാസം 25ന് വൈകുന്നേരം ഏഴിന് തുടങ്ങുന്ന പണിമുടക്ക് 27ന് രാവിലെ എട്ടിനാണ് അവസാനിക്കുക. വ്യത്യസ്ത യൂണിയനുകൾക്ക് സമര സമയം തെരഞ്ഞെടുക്കാ
പാരീസ്: സംയുക്ത യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പണിമുടക്കിനെ തുടർന്ന് 26ന് രാജ്യമെമ്പാടും ട്രെയിൻ ഗതാഗതം താറുമാറാകും. റെയിൽ വർക്കർമാരുടെ യൂണിയനുകളാണ് ഒരു ദിവസത്തെ പണിമുടക്കിന് ആഹ്വാനം നൽകിയിരിക്കുന്നത്. ഒട്ടു മിക്ക യൂണിയനുകളും പണിമുടക്കിനെ പിന്തുണയ്ക്കുന്നതു മൂലം രാജ്യമൊട്ടുക്കും റെയിൽ സർവീസ് അലങ്കോലപ്പെടും.
2013-നു ശേഷം ഇതാദ്യമായാണ് റെയിൽ പണിമുടക്കിന് ആഹ്വാനം നൽകിയിരിക്കുന്നത്. CGT, Unsa, Sud ,CFDT തുടങ്ങിയ എല്ലാ ട്രേഡ് യൂണിയനും പണിമുടക്കിന് പിന്തുണ നൽകിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ട്രെയിൻ ഗതാഗതം മൊത്തത്തിൽ താറുമാറാകുമെന്നാണ് മുന്നറിയിപ്പ്. റെയിൽ ഓപ്പറേറ്ററായ എസ്എൻസിഎഫുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് യൂണിയൻ പണിമുടക്കിന് ആഹ്വാനം നൽകിയിരിക്കുന്നത്. തൊഴിൽ സാഹചര്യം, വേജ് എന്നീ കാര്യങ്ങളിലാണ് യൂണിയനും റെയിൽ ഓപ്പറേറ്ററുമായി അഭിപ്രായ ഭിന്നത നിലനിൽക്കുന്നത്.
ഈ മാസം 25ന് വൈകുന്നേരം ഏഴിന് തുടങ്ങുന്ന പണിമുടക്ക് 27ന് രാവിലെ എട്ടിനാണ് അവസാനിക്കുക. വ്യത്യസ്ത യൂണിയനുകൾക്ക് സമര സമയം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകിയിട്ടുമുണ്ട്.