- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ഡയപ്പർ കൊണ്ടു തരാൻ റെയിൽവേ മന്ത്രിയോട് ട്വീറ്റ് ചെയ്ത് യാത്രക്കാരൻ; ദുരുപയോഗത്തിനെതിരെ ശബ്ദവുമായി സോഷ്യൽ മീഡിയ; പിഎൻആർ നമ്പർ തിരക്കി ഡയപ്പർ എത്തിച്ചു നൽകി റെയിൽവേ മന്ത്രാലയം
സോഷ്യൽ മീഡിയ വ്യാപകമായതോടെ ആർക്കും എന്തും ചോദിക്കാനും പ്രകടിപ്പിക്കാനുമുള്ള വേദിയായി അതുമാറിയിട്ടുണ്ട്. ഉപയോഗത്തിനൊപ്പം ദുരുപയോഗവും വർധിച്ചു. തന്റെ മകൾക്കൊരു ഡയപ്പർ എത്തിച്ചുതരാൻ റെയിൽവേ മന്ത്രിക്ക് ട്വീറ്റ് ചെയ്ത യാത്രക്കാരന്റെ പെരുമാറ്റത്തെയും പലരും ഈ രീതിയിലാണ് നോക്കിക്കണ്ടത്. എന്നാൽ, പിഎൻആർ നമ്പർ തിരക്കി ഡയപ്പർ എത്തിച്ചുകൊടുത്ത് റെയിൽവേ അതിന്റെ മാന്യത കാത്തു. റെയിൽവേ മന്ത്രി സുരേഷ് പ്രഭുവിനും മന്ത്രാലയത്തിനും ഡയപ്പർ ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തത് പ്രഭാകർ എസ് ഝാ എന്നയാളാണ്. മറ്റനേകം ഗൗരവമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്ന വേദിയിൽ അനാവശ്യമായ ട്വീറ്റ് നടത്തിയതിന് പ്രഭാകറിനെ ട്വിറ്ററിലൂടെ ഒട്ടേറെപ്പേർ പ്രതിഷേധമറിയിക്കുകയു ചെയ്തു. എന്നാൽ, റെയിൽവേ മറിച്ചാണ് ചിന്തിച്ചത്. പിഎൻആർ നമ്പർ ചോദിച്ച റെയിൽവേ യാത്രാവിവരങ്ങൾ തിരക്കുകയും ഡയപ്പർ എത്തിക്കുകയും ചെയ്തു. ഇതാദ്യമല്ല ഡയപ്പർ ചോദിച്ചുകൊണ്ടുള്ള ട്വീറ്റ് റെയിൽവേയ്ക്ക് കിട്ടുന്നത്. ഇക്കൊല്ലം ജനുവരിയിൽ ദർബംഗ-ഹൈദരാബാദ് എക്സ്‌പ്രസ്സിൽ യാത്ര ചെയ്ത ഒരാളും സ
സോഷ്യൽ മീഡിയ വ്യാപകമായതോടെ ആർക്കും എന്തും ചോദിക്കാനും പ്രകടിപ്പിക്കാനുമുള്ള വേദിയായി അതുമാറിയിട്ടുണ്ട്. ഉപയോഗത്തിനൊപ്പം ദുരുപയോഗവും വർധിച്ചു. തന്റെ മകൾക്കൊരു ഡയപ്പർ എത്തിച്ചുതരാൻ റെയിൽവേ മന്ത്രിക്ക് ട്വീറ്റ് ചെയ്ത യാത്രക്കാരന്റെ പെരുമാറ്റത്തെയും പലരും ഈ രീതിയിലാണ് നോക്കിക്കണ്ടത്. എന്നാൽ, പിഎൻആർ നമ്പർ തിരക്കി ഡയപ്പർ എത്തിച്ചുകൊടുത്ത് റെയിൽവേ അതിന്റെ മാന്യത കാത്തു.
റെയിൽവേ മന്ത്രി സുരേഷ് പ്രഭുവിനും മന്ത്രാലയത്തിനും ഡയപ്പർ ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തത് പ്രഭാകർ എസ് ഝാ എന്നയാളാണ്. മറ്റനേകം ഗൗരവമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്ന വേദിയിൽ അനാവശ്യമായ ട്വീറ്റ് നടത്തിയതിന് പ്രഭാകറിനെ ട്വിറ്ററിലൂടെ ഒട്ടേറെപ്പേർ പ്രതിഷേധമറിയിക്കുകയു ചെയ്തു.
എന്നാൽ, റെയിൽവേ മറിച്ചാണ് ചിന്തിച്ചത്. പിഎൻആർ നമ്പർ ചോദിച്ച റെയിൽവേ യാത്രാവിവരങ്ങൾ തിരക്കുകയും ഡയപ്പർ എത്തിക്കുകയും ചെയ്തു. ഇതാദ്യമല്ല ഡയപ്പർ ചോദിച്ചുകൊണ്ടുള്ള ട്വീറ്റ് റെയിൽവേയ്ക്ക് കിട്ടുന്നത്. ഇക്കൊല്ലം ജനുവരിയിൽ ദർബംഗ-ഹൈദരാബാദ് എക്സ്‌പ്രസ്സിൽ യാത്ര ചെയ്ത ഒരാളും സമാനമായ ട്വീറ്റ് നടത്തി. അപ്പോഴും റെയിൽവേ അധികൃതർ കാര്യക്ഷമമായി പ്രവർത്തിക്കുകയും ബൊക്കാറോ റെയിൽവേ സ്‌റ്റേഷനിൽവച്ച് ഡയപ്പർ കൈമാറുകയും ചെയ്തു.
കേന്ദ്ര വിദേശ കാര്യ മന്ത്രാലയവും റെയിൽവേ മന്ത്രാലയവുമാണ് ട്വിറ്ററിലൂടെ സേവനങ്ങൾ നൽകാൻ കൂടുതൽ സന്നദ്ധത കാണിക്കുന്നത്. വിദേശരാജ്യങ്ങളിൽ കുടുങ്ങിപ്പോയവരെ തിരിച്ചെത്തിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഇതിലൂടെ വിദേശ കാര്യമന്ത്രാലയം ചെയ്യുന്നുണ്ട്. റെയിൽവേയും വളരെ കാര്യക്ഷമമായാണ് ട്വിറ്റർ ഉപയോഗിക്കുന്നത്. എന്നാൽ, അത്തരം സേവനങ്ങൾ ഇല്ലാതാക്കുകയാവും ഡയപ്പർ ചോദിച്ചുകൊണ്ടുള്ള ട്വീറ്റുകൾ ചെയ്യുകയെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നു.