തിരുവനന്തപുരം: കോട്ടയം സെക്ഷനിൽ അറ്റകുറ്റപ്പണികൾക്കുവേണ്ടി ട്രെയിൻ ഗതാഗതത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ചു. കോട്ടയത്തിനും ചങ്ങനാശേരിക്കുമിടയിൽ ട്രാക്ക് അറ്റകുറ്റപ്പണികൾക്കായി ഏർപ്പെടുത്തിയ നിയന്ത്രണമാണ് പിൻവലിച്ചത്. പ്രദേശത്തുണ്ടായ കനത്ത മഴയെത്തുടർന്ന് അറ്റകുറ്റപ്പണികൾ മാറ്റിവച്ചു. ഇതെത്തുടർന്നാണ് ഗതാഗത നിയന്ത്രണം പിൻവലിച്ചത്. കോട്ടയം സെക്ഷനിൽ റയിൽ ഗതാഗതം സാധാരണനിലയിൽ തുടരും. അറ്റകുറ്റപ്പണികളെ തുടർന്ന് തിരുവനന്തപുരത്തു നിന്ന് രാത്രി 8.40ന് പുറപ്പെടേണ്ടിയിരുന്ന 16347 നമ്പർ മംഗളൂരു എക്സ്‌പ്രസ് രാത്രി 10.20നാണ് പുറപ്പെട്ടിരുന്നത്. വ്യാഴാഴ്ച മുതൽ ട്രെയിൻ 8.40ന് തന്നെ പുറപ്പെടുമെന്ന് റെയിൽവെ വാർത്താക്കുറിപ്പിൽ അറിയിച്ചു.