മൂന്നാർ: ദിവസങ്ങളായി പെയ്യുന്ന കനത്ത മഴ പ്രധാന വിനോദ സഞ്ചാരമേഖലയായ മൂന്നാറിലും പരിസര പ്രദേശങ്ങളിലും പരക്കെ ഭീതിപരത്തുന്നു. മണ്ണിടിഞ്ഞും മലയിടിഞ്ഞും ഗതാഗത സ്തംഭനം തുടർകഥയായി.

തലനാരിഴയ്ക്കാണ് ദുന്തങ്ങളിൽ നിന്നും വാഹന യാത്രക്കാർ രക്ഷടുന്നത്.രാത്രി ജീപ്പിൽ വീട്ടിലേക്ക് പോകവെ മുമ്പിൽ വിൽപ്പാടകലെ മലയിടിഞ്ഞെന്നും അപകടത്തിൽ നിന്നും കഷ്ടിച്ചാണ് രക്ഷപെട്ടതെന്നും ഇൻഫോസിസിലെ ജീവനക്കാരനും പെരിയവാര സ്വദേശിയുമായ വിൽസൺ മറുനാടനോട് വ്യക്തമാക്കി.

മഴയിൽ മൂന്നാറിൽ വ്യാപക നാശനഷ്ടങ്ങളുണ്ടായതായിട്ടാണ് ഇതകുവരെ പുറത്തുവരുന്ന വവിരങ്ങളിൽ നിന്നും വ്യക്തമാവുന്നത്.പ്രധാന പാതയോരത്തുള്ള മൂന്നാർ ഗവ.കോളേജിനു സമീപമുണ്ടായ മണ്ണിടിച്ചിലിൽ കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ ഗതാഗതം നിലച്ചിരുന്നു.മൂന്നാർ - മറയൂർ റോഡിൽ രാജമല എട്ടാംമൈലിൽ മണ്ണിടിഞ്ഞുവീണതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം നിലച്ചു.മണ്ണ് നീക്കം ചെയ്ത ശേഷം 11 മണിയോടെ ഗതാഗതം പുനഃസ്ഥാപിച്ചു.

മൂന്നാർ - മറയൂർ റോഡിൽ പുതുതായി നിർമ്മിച്ച പെരിയവര പാലത്തിനു സമീപം പതിനഞ്ച് മീറ്ററോളം ദൂരത്തിൽ പ്രധാന പാതയുടെ സംരക്ഷണഭിത്തി തകർന്നു.ഇതുമൂലം ഇതുവഴി തമിഴ്‌നാട്ടിലേയ്ക്കുള്ള ഗതാഗതം ഭാഗീകമായി മുടങ്ങി.ഇതുവഴി ചെറിയ വാഹനങ്ങൾ മാത്രമെ കടന്നുപോകാൻ സാധിയിക്കുകയുള്ളു എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

മൂന്നാർ ലക്ഷം കോളനി, സെറ്റിൽമെന്റ് കോളനി എന്നിവടങ്ങളിൽ നിന്നായി മൂന്നു കുടുംബങ്ങളെ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു.സെറ്റിൽമെന്റ് കോളനിയിൽ മുരുകൻ, ലക്ഷം കോളനിയിൽ അജ്ഞലി, ശിവകുമാർ എന്നിവരുടെ വീടുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്.2018 ലെ പ്രളയത്തിൽ തകർന്ന ആർട്സ് കോളേജിനുസമീപം വെള്ളിയാഴ്ച പുലർച്ചെയുണ്ടായ ശക്തമായ മഴയിലാണ് കനത്ത മണ്ണിടിച്ചിലുണ്ടായത്.മണ്ണിടിച്ചിലിനെ തുടർന്ന് കോളേജിന്റെ ലൈബ്രററി കെട്ടിടം, പ്രധാന കെട്ടിടം എന്നിവ ഏതു നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലാണ്.

ഈ പ്രദേശത്ത് അപകട സാധ്യത നിലനിൽക്കുന്നതിനാൽ ദേശിയ പാത വഴി ദേവികുളം ഭാഗത്തേക്കുള്ള ഗതാഗതം കലക്ടർ തത്ക്കാലത്തേക്ക് നിരോധിച്ചു.ചെറുവാഹനങ്ങൾ ഹൈറേഞ്ച് ക്ലബ്ബ് റോഡ് വഴി വട്ടക്കാട്, സിഗ്നൽ പോയിന്റ് വഴി ദേവികുളത്തേക്ക് കടന്നു പോകുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ച വെളുപ്പിന് അഞ്ചു മണിക്കാണ് ലക്ഷം കോളനി, സെറ്റിൽമെന്റ് കോളനി എന്നിവടങ്ങളിൽ വീടുകൾക്ക് സമീപം മണ്ണിടിച്ചിലുണ്ടായത്.

ഉടൻ തന്നെ നാട്ടുകാരും പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാർഷ് പീറ്ററും ചേർന്ന് മൂന്നു കുടുംബങ്ങളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു.രണ്ടു ദിവസമായി തുടർന്ന കനത്ത മഴയിൽ കന്നിയാറിൽ വെള്ളം ഉയർന്നതിനെ തുടർന്നാണ് പെരിയവര പാലത്തിന്റെ സമീപമുള്ള പ്രധാന പാതയുടെ സംരക്ഷണഭിത്തി തകർന്നത്. പുഴയിലെ ഒഴുക്ക് ശക്തമായി തുടരുന്നത് പ്രധാന പാതയ്ക്ക് ഭീഷണിയായിരിക്കുകയാണ്.

വ്യാഴാഴ്ച രാവിലെ മുതൽ വെള്ളിയാഴ്ച രാവിലെ എട്ടു മണി വരെ 14.30 സെന്റീമീറ്റർ മഴയാണ് ചെയ്തത്.ബുധനാഴ്ച രാവിലെ മുതൽ വ്യാഴാഴ്ച രാവിലെ എട്ടു വഴ12.56 സെന്റീമീറ്റർ മഴ പെയ്തു. ഈ വർഷം ജൂലൈ 1 മുതൽ 23 രാവിലെ എട്ടുവരെ 98.81 സെന്റീമീറ്റർ മഴയാണ് മൂന്നാറിൽ പെയ്തത്.

2020ൽ ഇതെ കാലയളവിൽ 46.43 സെന്റിമീറ്റർ മഴയാണ് ചെയ്തത്.മുൻവർഷത്തെ അപേക്ഷിച്ച് ഇത്തവണ ഇരട്ടിയിലധികം മഴയാണ് ജൂലൈ മാസത്തിൽ പെയ്തത്.