റബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ചൊവ്വാഴ്‌ച്ച മുതൽ രാജ്യത്തെ ബാധിക്കുമെവ്വ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. മസ്‌കത്ത്, ദാഹിറ, ബുറൈമി, വടക്ക് ബാത്തിന, ദക്ഷിണ ബാത്തിന, ദാഖിലിയ്യ, വടക്ക് ശർഖിയ, ദക്ഷിണ ശർഖിയ എന്നീ ഗവർണറേറ്റുകളിൽ ശനിയാഴ്ച വരെ മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

ചിലയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതയുണ്ടെന്നും കരുതൽ വേണമെന്നും അധികൃതർ പറഞ്ഞു.വാദികൾ കവിഞ്ഞൊഴുകാനും മഴവെള്ളപ്പാ ച്ചിലിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ശ്രദ്ധിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ട്വിറ്ററിൽ അറിയിച്ചു.