- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുലാവർഷം 26 മുതൽ; ഇന്ന് ഒരിടത്തും ഓറഞ്ച് അലർട്ട് ഇല്ല; നാളെ മൂന്ന് ജില്ലകളിൽ തീവ്രമഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തയാഴ്ച മുതൽ തുലാവർഷം ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 26 മുതൽ ആരംഭിക്കുന്ന തുലാവർഷത്തിന് മുന്നോടിയായി കാലവർഷം പിൻവാങ്ങുമെന്നും കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തിൽ പറയുന്നു.കാലവർഷം ഒക്ടോബർ 26 ഓടേ പിന്മാറാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. അതേസമയം ഇന്ന് വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചു.
കാലാവസ്ഥയിൽ മാറ്റം വന്ന സാഹചര്യത്തിലാണ് ഓറഞ്ച് അലർട്ട് പിൻവലിച്ചത്. നാളെ മൂന്ന് ജില്ലകളിൽ മാത്രമാണ് ഓറഞ്ച് അലർട്ട് ഉള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലയിലുള്ളവർ വ്യാഴാഴ്ച ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് മാത്രമാണുള്ളത്. നേരത്തെ ആലപ്പുഴ, കൊല്ലം, കാസർകോട് എന്നി മൂന്ന് ജില്ലകൾ ഒഴികെ ബാക്കിയെല്ലായിടത്തും ഓറഞ്ച് അലർട്ടായിരുന്നു. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. കഴിഞ്ഞ ദിവസം കാസർകോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചത്.
വെള്ളിയാഴ്ചയും ശനിയാഴ്ചയും ഞായറാഴ്ചയും മലപ്പുറം, കോഴിക്കോട്, വയനാട് , ഇടുക്കി, കോട്ടയം ജില്ലകളിൽ മാത്രമാണ് മഴ മുന്നറിയിപ്പ് ഉള്ളത്. ഈ ജില്ലകളിൽ ഈ ദിവസങ്ങളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചത്
മറുനാടന് മലയാളി ബ്യൂറോ