- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; സംസ്ഥാനത്ത് അഞ്ചുദിവസം മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തിൽ നിലവിൽ ന്യുനമർദ്ദ ഭീഷണിയില്ല. എന്നാൽ അടുത്ത അഞ്ചുദിവസം കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ത്യൻ മഹാസമുദ്രത്തിൽ തെക്കൻ ബംഗാൾ ഉൾക്കടലിൽ മധ്യഭാഗത്തായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. വരും മണിക്കൂറിൽ കിഴക്കു - വടക്കു കിഴക്കു ദിശയിൽ സഞ്ചരിക്കാൻ സാധ്യതയുണ്ട്. ചക്രവാതചുഴിയുടെ സ്വാധീനത്തിൽ ഭൂമധ്യരേഖക്കും അതിനോട് ചേർന്ന തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യുന മർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ
Next Story