ദോഹ :  ഇന്നലെ പെട്ടന്നു പെയ്ത മഴയിൽ ഖത്തറിലെ കത്തുന്ന ചൂടിന് നേരിയ ആശ്വാസം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ ഇടവിട്ട മഴ പെയ്തു. ചില സ്ഥലങ്ങളിൽ മഴയോടൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും അനുഭവപ്പെട്ടു. ദോഹയിൽ കടുത്ത ചൂടായിരുന്നു ദിവസങ്ങളായി അനുഭവപ്പെട്ടു കൊണ്ടിരുന്നത്. പ്രതീക്ഷിക്കാതെ ശക്തമായ മഴയാണ ഇന്നലെയുണ്ടായത്.

കാലാവസ്ഥ മാറുന്നതിന്റെ മുന്നോടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന മഴയെന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു.  കലാവസ്ഥയിലുണ്ടായ മാറ്റം ആസ്വദിക്കുന്നതിലുള്ള തിരക്കിലാണ് തദ്ദേശവാസികൾ. വരും ദിവസങ്ങളിലും ഇടിയോടു കൂടിയ മഴ പ്രതീക്ഷിക്കാമെന്നാണ് റിപ്പോർട്ടുകൾ.

മഴയെ തുടർന്ന് രാജ്യത്തെ താപനിലയിലും കാര്യമായ വ്യത്യാസമുണ്ടായി. 38 ഡിഗ്രീ സെൽഷ്യലിനും  41 ഡിഗ്രീ സെൽഷ്യസിനും ഇടയിലാണ് ഖത്തറിലെ കൂടിയ താപനില. 29നും 32ഡിഗ്രീ സെൽഷ്യസ്സിനും
ഇടയിലാണ് കുറഞ്ഞ താപനില.