നോർവ്വേയിലെമ്പാടും കനത്ത നാശം വിതച്ചെത്തിയ മഴയിൽ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിൽ. ഞായറാഴ്‌ച്ച മുതൽ ഉണ്ടായ മഴയിൽ നിരവധി പ്രേദശങ്ങൾ ഇപ്പോഴും വെള്ളത്തിനടയിലാണ്. പല റോഡുകളും വെള്ളം കയറിയത് മൂലം അടഞ്ഞ് കിടക്കുകയാണ്. ഇത് മൂലം ഗതാഗത തടസ്സവും ട്രാഫിക് ജാമുകളും പതിവായിട്ടുണ്ട്.

പലയിടത്തും 70 മില്ലിമീറ്ററാണ് മഴയുണ്ടായത്. രാജ്യത്തെ പ്രധാന പാതകളിലൊന്നായ ഗുഡ്ബ്ര ൻഡാലൻ മേഖലയിലെ ഈ6 മോട്ടോർവ്വേ ഇന്നലെ മണിക്കൂറുകളോളം അടഞ്ഞ് കിടക്കുകയായി രുന്നു.കൂടാതെ സോഗൻ ഓഗ് ഫെജോർഡെനിലെ ഒരു പാലവും മഴയിലും വെള്ളപ്പൊക്കത്തിലും തകർന്നതായി റിപ്പോർട്ടുണ്ട്.

നോർവ്വേയിലും തെക്കേ ഭാഗത്തും പടിഞ്ഞാറെ ഭാഗത്തും കാലവസ്ഥാ വ്യതിയാനം ഉണ്ടായതായി റിപ്പോർട്ടുണ്ട്. ഇപ്പോഴും കാലവസ്ഥാ മാറ്റമില്ലാതെ തുടരുകയാണ്.