- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇയിൽ ശക്തമായ മഴ തുടരുന്നു; ഒഴിഞ്ഞ സ്ഥലങ്ങളിലും റോഡുകളിലും വെള്ളം നിറഞ്ഞു; പലയിടത്തും ഗതാഗതം തടസ്സപ്പെട്ടതായും അപകടങ്ങൾ ഉണ്ടായതായും റിപ്പോർട്ടുകൾ
ദുബായ്: അടുത്ത കാലത്തുണ്ടായ ഏറ്റവും ശക്തമായ മഴ ഗൾഫിൽ ഇടി മിന്നലിന്റെ അകമ്പടിയോടെ തുടരുന്നു. കഴിഞ്ഞദിവസം മഴയും ആലിപ്പഴ വർഷവും ഉണ്ടായതിനെ തുടർന്ന് വിമാനങ്ങൾ വൈകുന്ന സന്ദർഭവും ഉണ്ടായിരുന്നു. ഇന്നും മഴ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. ഒഴിഞ്ഞ സ്ഥലങ്ങളിലും റോഡുകളി ലും മഴ വെള്ളം നിറഞ്ഞു. യുഎഇ, സൗദി, ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽ മഴ വളരെ ശക്തമാണ്. യുഎഇയിൽ അബുദാബി, ദുബായ്, ഷാർജ എന്നീ എമിറേറ്റുകളിലും വടക്കൻ എമിറേറ്റുകളിലും കനത്ത തോതിൽ മഴ പെയ്തു. ഏറെ നാശനഷ്ടങ്ങളും റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഏറെ നാശനഷ്ടമുണ്ടാക്കി. മിക്കയിടത്തും റോഡുകൾ വെള്ളക്കെട്ടിനടിയിലായതിനാൽ ഗതാഗതം മന്ദഗതിയിലായി. ദുബായ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. ഒട്ടേറെ റോഡപകടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റോഡുകളിലെ വെള്ളക്കെട്ടുകൾ ഒഴിവാക്കാനുള്ള കഠിന പ്രയത്നത്തിലാണ് അധികൃതർ. മഴ മൂലം താളം തെറ്റിയ വിമാന സർവീസ് ഇതുവരെ സാധാരണ നിലയിലായിട്ടില്ല. ഇന്നലെ പുലർച്ചെയാണ് മഴ ആരംഭിച്ചത്. ശക്തമായ മഴ മണിക്കൂറുകളോളം തുട
ദുബായ്: അടുത്ത കാലത്തുണ്ടായ ഏറ്റവും ശക്തമായ മഴ ഗൾഫിൽ ഇടി മിന്നലിന്റെ അകമ്പടിയോടെ തുടരുന്നു. കഴിഞ്ഞദിവസം മഴയും ആലിപ്പഴ വർഷവും ഉണ്ടായതിനെ തുടർന്ന് വിമാനങ്ങൾ വൈകുന്ന സന്ദർഭവും ഉണ്ടായിരുന്നു. ഇന്നും മഴ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.
ഒഴിഞ്ഞ സ്ഥലങ്ങളിലും റോഡുകളി ലും മഴ വെള്ളം നിറഞ്ഞു. യുഎഇ, സൗദി, ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽ മഴ വളരെ ശക്തമാണ്. യുഎഇയിൽ അബുദാബി, ദുബായ്, ഷാർജ എന്നീ എമിറേറ്റുകളിലും വടക്കൻ എമിറേറ്റുകളിലും കനത്ത തോതിൽ മഴ പെയ്തു. ഏറെ നാശനഷ്ടങ്ങളും റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഏറെ നാശനഷ്ടമുണ്ടാക്കി. മിക്കയിടത്തും റോഡുകൾ വെള്ളക്കെട്ടിനടിയിലായതിനാൽ ഗതാഗതം മന്ദഗതിയിലായി.
ദുബായ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. ഒട്ടേറെ റോഡപകടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റോഡുകളിലെ വെള്ളക്കെട്ടുകൾ ഒഴിവാക്കാനുള്ള കഠിന പ്രയത്നത്തിലാണ് അധികൃതർ. മഴ മൂലം താളം തെറ്റിയ വിമാന സർവീസ് ഇതുവരെ സാധാരണ നിലയിലായിട്ടില്ല. ഇന്നലെ പുലർച്ചെയാണ് മഴ ആരംഭിച്ചത്. ശക്തമായ മഴ മണിക്കൂറുകളോളം തുടർന്നതോടെയാണ് വെള്ളക്കെട്ടുണ്ടായത്. ഇടയ്ക്ക് അൽപം ശമനമുണ്ടായെങ്കിലും ഇന്ന്(ശനി) ഉച്ചവരെ മിക്കയിടത്തും മഴപെയ്തതായാണ് വിവരം.
ഇന്നലെ രാത്രി പലയിടത്തും കനത്ത തോതിൽ ആലിപ്പഴ വർഷവുമുണ്ടായിരുന്നു. മിക്കവർക്കും ഇന്നും അവധിയായതിനാൽ പലരും വീടിനകത്ത് തന്നെ കൂടി. എങ്കിലും ഒട്ടേറെ കുടുംബങ്ങൾ ബീച്ചുകളിലും മറ്റും ചെന്ന് മഴ ആസ്വദിച്ചു. മലയാളികൾ് നാട്ടിലെ കാലവർഷത്തിന്റെ പ്രതീതി ആസ്വദിക്കുന്ന സ്ഥിതിയായിരുന്നു എല്ലായിടത്തും.
ഏറെ കാലമായി മഴക്കാലത്ത് നാട്ടിലില്ലാത്തവർ ഇതൊരപൂർവ അവസരമായി മഴ നനയുകയും ചെയ്തു. മഴയത്ത് വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്നലെയും ഇന്നും ഒട്ടേറെ പരിപാടികൾ മാറ്റിവച്ചെങ്കിലും ദുബായ് ലോക കപ്പ് കുതിരയോട്ട മത്സരം കൃത്യ സമയത്ത് തന്നെ നടക്കുമെന്ന് അധികൃതർ അറിയിച്ചു.