- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് കാലവർഷം ദുർബലം; ഇതുവരെ 27 ശതമാനം മഴ കുറവ്; പാലക്കാട് 40 ശതമാനം കുറവ്
തിരുവനന്തപുരം: കാലവർഷം അവസാനിക്കാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെ സംസ്ഥാനത്ത് 27 ശതമാനം മഴ കുറഞ്ഞതായി വിലയിരുത്തൽ. ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞവാരം രൂപം കൊണ്ട ന്യൂനമർദ്ദം കേരളത്തിൽ മഴ ശക്തമാക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ ഈ ന്യൂനമർദ്ദം ഉത്തരേന്ത്യയിലേക്കാണ് നീങ്ങിയതോടെ ഡൽഹിയടക്കമുള്ള സംസ്ഥാനങ്ങളിൽ മഴ ലഭിച്ചു.
കേരളത്തിൽ ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 30 വരെയാണ് കാലവർഷക്കാലമായി കണക്കാക്കുന്നത്. 1683.7 മി.മി. മഴ ലഭിക്കേണ്ട സ്ഥാനത്ത് കേരളത്തിൽ പെയ്തത് 1220.8 മി.മി. മഴ മാത്രം. 27 ശതമാനം മഴ കുറവ്. എറണാകുളം, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിൽ മാത്രമാണ് ശരാശരി മഴ കിട്ടിയത്. മറ്റ് 11 ജില്ലകളിലും 25 മുതൽ 40 ശതമാനം വരെ മഴ കുറഞ്ഞു. പാലക്കാട്ട് 40 ശതമാനം കുറവ് മഴയാണ് പെയ്തത്.
അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് കാര്യമായ മഴയ്ക്ക് സാധ്യതയില്ല. ഒരു ജില്ലയ്ക്കും മഴ ജാഗ്രത മുന്നറിയിപ്പില്ല. ഓഗസ്റ്റിലെ രണ്ടാമത്തെ ന്യൂനമർദ്ദം ഈ മാസം 27 ന് തെക്കൻ ഒഡീഷ തീരത്ത് രൂപപ്പെടാൻ സാധ്യതയുണ്ട്.ഈ ന്യൂനമർദ്ദം ശക്തമായാൽ കേരളത്തിലും തെക്കേ ഇന്ത്യയിലും മഴ ശക്തമായേക്കുമെന്നാണ് വിലയിരുത്തൽ. ഇക്കാര്യത്തിൽ വ്യക്തത കിട്ടാൻ കുറച്ച് കൂടി കാത്തിരിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ന്യൂസ് ഡെസ്ക്