- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇയിൽ പേമാരിയും ആലിപ്പഴ വർഷവും; പ്രധാന റോഡുകൾ വെള്ളത്തിൽ; ഗതാഗത തടസ്സം രൂക്ഷം; ജനജീവിതം ദുസ്സഹം
യു.എ.ഇയുടെ വിവിധ എമിറേറ്റുകളിൽ തുടർച്ചയായ രണ്ട് ദിവസമായി പെയ്യുന്ന മഴയും 'ആലിപ്പഴം' ജനജീവിതം ദുസ്സഹമാക്കുന്നു.ദുബൈയിലും ഷാർജയിലും വടക്കൻ എമിറേറ്റുകളിലും ഇടിമിന്നലോടുകൂടി ശക്തമായ മഴയ്‌ക്കൊപ്പമുണ്ടായ ആലിപ്പഴ വർഷം മൂലം വാഹനഗതാഗതം തടസപ്പെട്ടു. ദുബൈയിലെയും ഷാർജ വ്യവസായ മേഖലയിലെയും പ്രധാന റോഡുകളിലും ശക്തമായ വെള്ളക്കെട്ടാണ് രൂപപ്
യു.എ.ഇയുടെ വിവിധ എമിറേറ്റുകളിൽ തുടർച്ചയായ രണ്ട് ദിവസമായി പെയ്യുന്ന മഴയും 'ആലിപ്പഴം' ജനജീവിതം ദുസ്സഹമാക്കുന്നു.ദുബൈയിലും ഷാർജയിലും വടക്കൻ എമിറേറ്റുകളിലും ഇടിമിന്നലോടുകൂടി ശക്തമായ മഴയ്‌ക്കൊപ്പമുണ്ടായ ആലിപ്പഴ വർഷം മൂലം വാഹനഗതാഗതം തടസപ്പെട്ടു. ദുബൈയിലെയും ഷാർജ വ്യവസായ മേഖലയിലെയും പ്രധാന റോഡുകളിലും ശക്തമായ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്.
ചൊവ്വാഴ്ച ഉണ്ടായ മഴയുടെയും ആലിപ്പഴ വർഷത്തിന്റെയും തുടർച്ചയായി ബുധനാഴ്ച രാവിലെ മുതൽ കനത്ത മഞ്ഞും മൂടിക്കെട്ടിയ അന്തരീക്ഷവുമായിരുന്നു. വൈകിട്ട് നാലു മണിയോടെയാണ് കല്ലുമഴ പെയ്യുംപോലെ വലിയ ഐസുകട്ടകൾ പെയ്തത്.ദുബൈയിലെ ഖവാനീജ്, വർഖ, മിർദിഫ്, റാഷിദിയ, ദേര, ബർദുബൈ, ഗർഹൂദ്, ജബൽ അലി എന്നിവിടങ്ങളിലെല്ലാം ശക്തമായ മഴ പെയ്തു.
ഇതുമൂലം ഗതാഗതം തടസപ്പെട്ടു. ദുബൈ ഡ്യൂട്ടി ഫ്രീ ടെന്നിസ് മഴയെ തുടർന്ന് തടസപ്പെട്ടു. വ്യവസായ മേഖലയിൽ ഉണ്ടായ ശക്തമായ വെള്ളക്കെട്ടിൽ താമസക്കാർക്കും കച്ചവടക്കാർക്കും പുറത്തിറങ്ങാൻ കഴിഞ്ഞില്ല. നഗരസഭ കൂറ്റൻ ടാങ്കറുകൾ എത്തിയാണ് പലഭാഗത്തെയും വെള്ളക്കെട്ട് ഒഴിവാക്കിയത്.
വ്യാഴാഴ്ച പുലർച്ചെ താപനില 6 ഡിഗ്രി സെൽഷ്യസിലെത്തി. ശക്തമായ മഴ വ്യാഴാഴ്ച വൈകിട്ടുവരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലാവസ്ഥയിലുണ്ടായ മാറ്റം കടലിലും പ്രതിഫലിക്കുന്നതിനാൽ കടലിൽ ഇറങ്ങരുതെന്ന മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.