കോതമംഗലം: ഇന്ന് വൈകിട്ടുണ്ടായ കനത്ത കാറ്റിലും മഴയിലും കിഴക്കൻ മേഖലകളിൽ കനത്ത നാശനഷ്ടം. പല സ്ഥലതത്തും ലൈനുകളിലേയ്ക്ക് മരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുത വിതരണം തടസ്സപ്പെട്ടു. കാറ്റിൽ നിരവധി വീടുകളുടെ മേൽക്കുര പറന്നുപോയി. റോഡിന് കുറുകെ മരങ്ങൾ ഒടിഞ്ഞ് വീണ് പല സ്ഥലങ്ങളിൽ റോഡ് ഗതാഗതവും തടസ്സപ്പെട്ടു.

കുട്ടമ്പുഴ പഞ്ചായത്തിലാണ് കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പതിനാലാം വാർഡിൽ മരങ്ങൾ ഒടിഞ്ഞുവീണ് വ്യാപകമായി വീടുകൾ തകർന്നിട്ടുണ്ട്.മേൽക്കുര അപ്പാടെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ട്ടേക്കാട് കുട്ടമ്പുഴ റോഡിൽ മരങ്ങൾ കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു. ഇലക്ട്രിക് പോസ്റ്റുകൾക്ക് മുകളിലേക്ക് മരങ്ങൾ വീണതുമൂലം വൈദ്യുതിവിതരണവും തടസ്സപ്പെട്ടിട്ടുണ്ട്

ഗലം ഫയർ ഫോഴ്സ് സംഘമെത്തി മരങ്ങൾ മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

കുട്ടമ്പുഴ പഞ്ചായത്ത് മൂന്നാം വാർഡിൽ തട്ടായത്ത് ഷെഫീക്കിന്റെ വീടിനു മുകളിലേക്ക് മരം വീണു വീട് പൂർണമായും തകർന്നു.കുറ്റിയാംചാൽ കൈപനാൽ മഹേഷ്, കുട്ടമ്പുഴ പാലക്കമണ്ണിൽ സുബൈദ ഹംസ എന്നിവരുടെ വീടുകൾക്ക് സാരമായ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്.
ഉരുളൻതണ്ണി മണാലി പാറുക്കുട്ടി നാരായണൻ , ഉരുളൻ തള്ളി ചാക്കും പൊട്ടിയിൽ ഷിബു , അട്ടിക്കളം പാലമല ലില്ലി, മണലിൽ പാറുക്കുട്ടി, ചക്കുംപൊട്ടയിൽ സി എ ഷിജു,സഹോദരൻ ഷിബു ,ചോലാട്ട് കുഞ്ഞുമോൻ,പേണാട്ട് സംഗീത്,വിശാലാക്ഷി എന്നിവരുടെ വീടുകൾക്കും കാറ്റിൽ നാശനഷ്ടമുണ്ടിയിട്ടുണ്ട്.

നെല്ലിക്കുഴി പഞ്ചായത്തിലെ ചെറുവട്ടൂർ നെല്ലിക്കുഴി പീസ് വാലിക്ക് സമീപത്തെ ആനാംകുഴി രമണന്റെ വീടിന്റെ മേൽക്കൂര പൂർണ്ണമായും തകർന്നു.രമണന്റെ മകൾ കാറ്റിന് തൊട്ടുമുമ്പുവരെ വീട്ടിലുണ്ടായിരുന്നു.അമ്മയും അച്ഛനും വീട്ടിൽ ഇല്ലാതിരുന്നതിനാൽ കുട്ടി അടുത്ത വീട്ടിലേയ്ക്ക് പോകുകയായിരുന്നു.

നാശനഷ്ടം നേരിട്ട പ്രദേശങ്ങളിൽ യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം, കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കൈയൻ, പഞ്ചായത്ത് അംഗങ്ങളായ കെ.എ.സിബി, ജോഷി പൊട്ടയ്ക്കൽ,മേരി പയ്യാല എന്നിവർ സന്ദർനം നടത്തി.നാളെ പഞ്ചായത്ത് പ്രസിഡന്റ് ,വില്ലേജ് ഓഫീസർ എന്നിവർ സ്ഥലം സന്ദർശിക്കും

വാസയോഗ്യമല്ലാത്ത വീടുകളിൽ കഴിയുന്നവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. വീടുകൾ അറ്റകുറ്റപണി നടത്തി വാസയോഗ്യമാക്കാൻ നടപടി വേണമെന്ന് ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു