- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിലെ ജനജീവിതം ദുസ്സഹമാക്കി മഴയെത്തി; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാറ്റും മഴയും
മസ്‌കത്ത്: ജനജീവിതം ദുസ്സഹമാക്കി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ചയും കാറ്റും മഴയും ലഭിച്ചു. റുസ്താഖ്, ഇബ്രി, മദ്ഹ, യൻകൽ എന്നിവിടങ്ങളിൽ രാവിലെ മുതൽ ഉച്ചവരെ മഴ പെയ്തു. റുസ്താഖിന്റെ ഉൾപ്രദേശങ്ങളിൽ കനത്ത മഴയാണ് ലഭിച്ചത്. ബുറൈമിയിൽ ഉച്ചക്ക് ശേഷമാണ് ശക്തമായ കാറ്റിന്റെ അകമ്പടിയോടെ മഴയുണ്ടായത്. ബുറൈമി ടൗണിന്റെ ചിലയിടങ്ങളിൽ ശക്തമായ മഴയുണ്ടായി. ഇബ്രിയിലും റുസ്താഖിലും ശക്തമായ വാദികളുണ്ടായി. ഇതേ തുടർന്ന് പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. വാദികൾക്ക് സമീപം പൊലീസിന്റെ സാന്നിധ്യവും ഉണ്ടായിരുന്നു. സിവിൽ ഡിഫൻസ് അധികൃതർ എത്തിയാണ് ഒഴുക്കിൽപെട്ടവരെ രക്ഷപ്പെടുത്തിയത്. ബുധൻ, വ്യാഴം ദിവസങ്ങളിൽ അൽ ഹജർ പർവതനിരകളിലും പരിസരത്തും മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നു.
മസ്‌കത്ത്: ജനജീവിതം ദുസ്സഹമാക്കി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ചയും കാറ്റും മഴയും ലഭിച്ചു. റുസ്താഖ്, ഇബ്രി, മദ്ഹ, യൻകൽ എന്നിവിടങ്ങളിൽ രാവിലെ മുതൽ ഉച്ചവരെ മഴ പെയ്തു. റുസ്താഖിന്റെ ഉൾപ്രദേശങ്ങളിൽ കനത്ത മഴയാണ് ലഭിച്ചത്. ബുറൈമിയിൽ ഉച്ചക്ക് ശേഷമാണ് ശക്തമായ കാറ്റിന്റെ അകമ്പടിയോടെ മഴയുണ്ടായത്. ബുറൈമി ടൗണിന്റെ ചിലയിടങ്ങളിൽ ശക്തമായ മഴയുണ്ടായി.
ഇബ്രിയിലും റുസ്താഖിലും ശക്തമായ വാദികളുണ്ടായി. ഇതേ തുടർന്ന് പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. വാദികൾക്ക് സമീപം പൊലീസിന്റെ സാന്നിധ്യവും ഉണ്ടായിരുന്നു. സിവിൽ ഡിഫൻസ് അധികൃതർ എത്തിയാണ് ഒഴുക്കിൽപെട്ടവരെ രക്ഷപ്പെടുത്തിയത്. ബുധൻ, വ്യാഴം ദിവസങ്ങളിൽ അൽ ഹജർ പർവതനിരകളിലും പരിസരത്തും മഴയുണ്ടാകുമെന്ന്
മുന്നറിയിപ്പ് ഉണ്ടായിരുന്നു.
Next Story