- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇയിൽ ആകെമാനം മഴ: തിമിർത്തു പെയ്യുന്ന മഴയിൽ മുങ്ങി ദുബായ്, ഷാർജ, റാസൽഖൈമ, ഫുജൈറ
ദുബായ്: രണ്ടു ദിവസമായി തിമിർത്തു പെയ്യന്ന മഴയിൽ ദുബായ്, ഷാർജ, റാസൽഖൈമ, ഉം അൽഖൈ്വൻ എന്നിവിടങ്ങൾ മുങ്ങി. ശനിയാഴ്ച തുടങ്ങിയ മഴ ഞായറാഴ്ചയും തുടരുമെന്നാണ് അറിയിപ്പ്. വടക്കൻ എമിറേറ്റിൽ ചിലയിടങ്ങളിൽ പൊടിക്കാറ്റ് ഉണ്ടായതായും റിപ്പോർട്ടുണ്ട്. ഷാർജയിലെ മിക്ക പ്രദേശങ്ങളിലും ശക്തമായ കാറ്റു വീശുന്നതിനാൽ പൊടിക്കാറ്റിന്റെ ശല്യവും ഉണ്ട്. രാവി
ദുബായ്: രണ്ടു ദിവസമായി തിമിർത്തു പെയ്യന്ന മഴയിൽ ദുബായ്, ഷാർജ, റാസൽഖൈമ, ഉം അൽഖൈ്വൻ എന്നിവിടങ്ങൾ മുങ്ങി. ശനിയാഴ്ച തുടങ്ങിയ മഴ ഞായറാഴ്ചയും തുടരുമെന്നാണ് അറിയിപ്പ്. വടക്കൻ എമിറേറ്റിൽ ചിലയിടങ്ങളിൽ പൊടിക്കാറ്റ് ഉണ്ടായതായും റിപ്പോർട്ടുണ്ട്.
ഷാർജയിലെ മിക്ക പ്രദേശങ്ങളിലും ശക്തമായ കാറ്റു വീശുന്നതിനാൽ പൊടിക്കാറ്റിന്റെ ശല്യവും ഉണ്ട്.
രാവിലെ ആരംഭിച്ച കാറ്റിൽ കാഴ്ച മങ്ങിയ സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വൈകുന്നേരമായപ്പോഴേയ്ക്കും മഴയും ശക്തിയായി ലഭിച്ചു. ഫുജൈറയിൽ ശനിയാഴ്ച വൈകുന്നേരത്തോടെ അര മണിക്കൂറോളം നല്ല മഴ പെയ്തു. ഇവിടത്തെ ചില ഡാമുകൾ നിറയാനും മഴ കാരണമായിട്ടുണ്ട്. വാദി അൽ ബസേറ മേഖലയിലെ ശക്തമായ മഴയിൽ രൂപപ്പെട്ട മിന്നൽ പ്രളയത്തിൽ നിന്ന് ഒരാളെ പൊലീസ് രക്ഷിച്ചു. മസാഫി മേഖലയിലാണ് ശക്തമായ തോതിൽ മഴ പെയ്തത്. 35.6 മില്ലിമീറ്റർ എന്ന തോതിലാണ് ഇവിടെ മഴ പെയ്തത്. ത്വയീൻ മേഖലയിലാകട്ടെ 18.2 മില്ലി മീറ്റർ ആയിരുന്നു മഴയുടെ തോത്.
മഴയ്‌ക്കൊപ്പം തന്നെ റാസൽഖൈമയിൽ ആലിപ്പഴ വീഴ്ചയും ഉണ്ടായിരുന്നു. ശക്തമായി വീശിയടിച്ച കാറ്റിൽ മരങ്ങൾ കടപുഴകി വീണിട്ടുണ്ട്. കാറ്റ് ശക്തമായതിനെത്തുടർന്ന് എമിറേറ്റിലെ എല്ലാ പോർട്ടുകളിൽ നിന്നുമുള്ള മത്സ്യബന്ധനം താത്ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.