തിരുവനന്തപുരം: അറബിക്കടലിൽ ലക്ഷദ്വീപിന് സമീപം രൂപംകൊണ്ട അന്തരീക്ഷ ചുഴി കേരളത്തിൽ പരക്കെ മഴയ്ക്ക് കാരണമാകുമെന്ന് കാലാവസ്ഥാ വകുപ്പ്. ബുറേവി ചുഴലിക്കാറ്റ് ന്യൂനമർദം ആയെങ്കിലും കടൽ പ്രക്ഷുബ്ധമാകും. നാളെ രാത്രി 11.30 വരെ കേരള തീരത്തു പൊഴിയൂർ മുതൽ കാസർഗോഡ് വരെ 1.5 മീറ്റർ മുതൽ 3.1മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. .

അതിനാൽ തിങ്കളാഴ്ച വരെ കടലിൽ പോകുന്നത് നിരോധിച്ചിരിക്കുകയാണ്. കേരളം, കന്യാകുമാരി, ലക്ഷദ്വീപ് മാലിദ്വീപ് പ്രദേശങ്ങളിൽ മണിക്കൂറിൽ 35 കിലോ മീറ്റർ മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യതയുണ്ട്. ഇടിമിന്നൽ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിാരണ അഥോറിറ്റി ആവശ്യപ്പെട്ടു.