- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രൂതി ഹാസന്റെ കാത്തിരിപ്പ് വെറുതെയായോ? സുരേഷ് റൈനയുടെ വിവാഹം ഉറപ്പിച്ചു; വധു അച്ഛന്റെ സുഹൃത്തിന്റെ മകൾ പ്രിയങ്കാ ചൗധരി
ന്യൂഡൽഹി: കമലാ ഹാസന്റെ മകൾ ശ്രുതി ഹാസന്റെ പ്രതീക്ഷയും കാത്തിരിപ്പും വെറുതയായി. അതോ അത് വെറും ഗോസിപ്പുകൾ മാത്രമായിരുന്നു. ഏതായാലും ഇന്ത്യൻ ക്രിക്കറ്റിലെ സുവർണ്ണ നക്ഷത്രങ്ങളിലൊരാളായ സുരേഷ് റൈനയുടെ വിവാഹം ഉറപ്പിച്ചു. വധു ശ്രുതി ഹാസനല്ല. റൈനയുടെ അച്ഛന്റെ സുഹൃത്തിന്റെ മകളായ പ്രിയങ്കാ ചൗധരിയാണ് വധു. ഹോളണ്ടിൽ താമസിക്കുന്ന പ്രിയങ്കയു
ന്യൂഡൽഹി: കമലാ ഹാസന്റെ മകൾ ശ്രുതി ഹാസന്റെ പ്രതീക്ഷയും കാത്തിരിപ്പും വെറുതയായി. അതോ അത് വെറും ഗോസിപ്പുകൾ മാത്രമായിരുന്നു. ഏതായാലും ഇന്ത്യൻ ക്രിക്കറ്റിലെ സുവർണ്ണ നക്ഷത്രങ്ങളിലൊരാളായ സുരേഷ് റൈനയുടെ വിവാഹം ഉറപ്പിച്ചു. വധു ശ്രുതി ഹാസനല്ല. റൈനയുടെ അച്ഛന്റെ സുഹൃത്തിന്റെ മകളായ പ്രിയങ്കാ ചൗധരിയാണ് വധു. ഹോളണ്ടിൽ താമസിക്കുന്ന പ്രിയങ്കയുടെ കുടുംബത്തിന്റെ വേരുകൾ മീററ്റിലാണ്.
ടീം ഇന്ത്യയുടെ നിർണ്ണായക താരങ്ങളിൽ ഒരാളായ യുവതാരം സുരേഷ് റെയ്‌ന ലോകകപ്പ് ക്രിക്കറ്റിന് ശേഷം വിവാഹിതനാകും.ഏപ്രിൽ 3നാണ് വിവാഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരെ വിവാഹത്തിന് ക്ഷണിച്ചിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിലെ ഉന്നതർക്കും ക്ഷണക്കത്ത് കിട്ടി.
വീട്ടുകാരോ താരമോ ഇക്കാര്യം പുറത്ത് പറഞ്ഞിട്ടില്ലെങ്കിലൂം ടീം ഇന്ത്യയിലെ തന്റെ സുഹൃത്തുക്കളെ റെയ്‌നയാണ് ആദ്യം ഈ വിവരം അറിയിച്ചത്. ലോകകപ്പ് ഫൈനൽ വരെ വിവരം രഹസ്യമായി വെയ്ക്കാനാണ് റെയ്‌ന ഉദ്ദേശിക്കുന്നതെങ്കിലും വീട്ടുകാർ വിവാഹ ക്ഷണം തുടങ്ങിയതോടെയാണ് എല്ലാം പുറത്തു പറഞ്ഞത്. വീട്ടിൽ ചടങ്ങുകൾ നടക്കുമെന്നും അതിഥികൾക്കായുള്ള വിരുന്ന് ലക്‌നൗ ബാഡ്മിന്റൺ അസോസിയേഷൻ ലോണിൽ നടക്കും.
നേരത്തേ കമൽഹാസന്റെ മകൾ ശ്രുതിഹാസനെയും റെയ്‌നയെയും ചേർത്ത് ഗോസിപ്പുകൾ പുറത്തു വന്നിരുന്നെങ്കിലും ഇരുവരും അത് നിഷേധിച്ചിരുന്നു. ഒരു പാർട്ടിയിൽ പരിചയപ്പെട്ടതിന് പിന്നാലെ ഇരുവരും പലകാര്യങ്ങളിലും യോജിപ്പ് പ്രകടിപ്പിക്കുന്നതായിട്ടായിരുന്നു വാർത്തകൾ. എന്നാൽ ഇരുവരും നിഷേധിച്ചു.