- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങളുടെ രാഷ്ട്രീയം എന്റെ തൊണ്ടയിലേക്ക് തള്ളരുത്'; മഴവില്ല് ചിത്രം കണ്ടാൽ ഇസ്ലാമിസ്റ്റുകൾക്ക് കലിപ്പ്; ആമസോൺ ഡെലിവർ ചെയ്ത പാക്കിലെ മഴവില്ല് ചിത്രത്തിനെതിരെ വിമർശനം; വർണ്ണരാജി പ്രൊഫൈൽ പിക്കാക്കി സ്വതന്ത്രചിന്തകരും; കേരളത്തിലും മഴവിൽ വിവാദം
കോഴിക്കോട്: ഈ ലോകം എല്ലാവർക്കും ജീവിക്കാനുള്ളതാണെന്ന ആശയം ലോകം എമ്പാടും പടരുമ്പോഴും സ്വവർഗാനുരാഗികൾക്കെതിരെ മതപരമായ വിലക്കിന്റെ പേരിൽ കടുത്ത വിലക്ക് തുടരുകയാണ് ഇസ്ലാമിക രാജ്യങ്ങൾ. എൽജിബിടിക്യൂ കമ്യൂണിറ്റിയെ സൂചിപ്പിക്കുന്ന മഴവില്ലിനെതിരെ പോലും നടപടിയെടുക്കയാണ് സൗദി പോലുള്ള രാജ്യങ്ങൾ ചെയ്യുന്നത്. ഇപ്പോൾ റെയിൻബോ കളറിനെപ്പോലും ഭയക്കുന്ന രീതിയിലാണ് സൗദിയിൽ കാര്യങ്ങൾ പോകുന്നത്.
കഴിഞ്ഞ ദിവസം റിയാദിലെ കടകളിൽ നിന്ന് മഴവില്ല് നിറമുള്ള കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും പിടിച്ചെടുത്തിരുന്നു. വധശിക്ഷയ്ക്ക് വരെ സാധ്യതയുള്ള കുറ്റമായും, ധാർമികമായും മതപരമായും സാമൂഹികതിന്മയായിട്ടുമാണ് സ്വവർഗരതിയെ സൗദി കണക്കാക്കുന്നത്. ഇതിനെതിരെ എന്നും ശക്തമായ നടപടി സ്വീകരിക്കുന്നതിനാലാണ് എൽജിബിടിക്യൂ കമ്യൂണിറ്റിയെ പ്രതിനിധാനം ചെയ്യുന്ന മഴവിൽ നിറങ്ങളിലുള്ള വസ്തുക്കളെ രാജ്യം നിരുത്സാഹപ്പെടുത്തുന്നത്. റിയാദിൽ നടന്ന റെയ്ഡിൽ കളിപ്പാട്ടങ്ങൾക്കും വസ്ത്രങ്ങൾക്കും പുറമേ, തൊപ്പികളും പെൻസിൽ കെയ്സുകളുമെല്ലാം കണ്ടെടുത്തു. ഇവയിൽ അധികവും കുട്ടികൾക്കായി നിർമ്മിച്ചവയായതിനാൽ അവ കുട്ടികളിൽ തെറ്റായ, അധാർമിക ചിന്തകൾ ഉണ്ടാക്കാൻ കാരണമാവുമെന്നാണ് ഇസ്ലാമിസ്റ്റുകളുടെ വിലയിരുത്തൽ.
എന്നാൽ ഒരു ഇസ്ലാമിക രാജ്യമായ സൗദിയിലെ പ്രതിഷേധം അവിടെ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. കേരളത്തിലും ഇസ്ലാമിസ്റ്റുകൾ മതത്തിന്റെ പേരിൽ മഴവിൽ നിറങ്ങളോട് ഫോബിയ പുലർത്തുകയാണ്.
ആമസോണിനെതിരെയും പ്രതിഷേധം
ഇപ്പോൾ ആമസോണിൽ ഓർഡർ ചെയ്ത ഒരു കാർഡ് ബോർഡിൽ, മഴവില്ല് ചിത്രം കണ്ട് രോഷാകുലനായ ഒരു ഇസ്ലാമിക സൈബർ പോരാളിയുടെ പോസ്റ്റാണ് സോഷ്യൽ മീഡിയിൽ ചർച്ചയാവുന്നത്. ഇസ്ലാമിസ്റ്റ് സൈബർ പോരാളി, അഷ്‌ക്കർ ലെസ്സിരേ ആണ് ആമസോണിനെതിരെ രോഷം കൊള്ളുന്നത്. 'ഞാൻ പണം നൽകിയത് നിങ്ങൾ വിൽക്കുന്ന സാധനം വാങ്ങാനാണ്. നിങ്ങളുടെ രാഷ്ട്രീയം എന്റെ തൊണ്ടയിലേക്ക് തള്ളിത്തരുത്' എന്ന് ഇംഗ്ലീഷിൽ എഴുതിക്കൊണ്ടാണ് അഷ്‌ക്കർ ആമസോണിനെതിരെ തിരിയുന്നത്. ഈ പോസ്റ്റിന് എതിർ അഭിപ്രായവുമായി പലരും വന്നെങ്കിലും ഹോമോഫോബിയ നിറയുന്ന കമന്റുകളാണ് ഇസ്ലാമിസ്റ്റുകൾ ഇടുന്നത്.
ഒരാൾ സ്വവർഗാനുരാഗിയാവുന്നത് അയാളുടെ തീരുമാനം അനുസരിച്ചല്ല എന്ന് ആധുനിക ശാസ്ത്രം വ്യക്തമാക്കുന്നുണ്ട്. അത് മസ്തിഷ്‌ക്കത്തിന്റെ ഓറിയന്റേഷനാണ്. അതിൽ വ്യക്തിക്ക് ഒന്നും ചെയ്യാൻ കഴിയില്ല. എന്നാൽ ഇത് മനസ്സിലാക്കാതെ മതത്തിൽ പണ്ടെന്തോ പറഞ്ഞുവെന്ന് പറഞ്ഞ്, ഇന്നും സ്വവർഗാനുരാഗികളെ വേട്ടയാടുകയാണ് ഇസ്ലാമിസ്റ്റുകൾ ചെയ്യുന്നത്.
ഇതുസംബന്ധിച്ച് സോഷ്യൽ മീഡിയാ ആക്റ്റീവിസ്റ്റും സ്വതന്ത്രചിന്തകനുമായ ഡോ ആരിഫ് ഹുസൈൻ തെരുവത്ത് ഇങ്ങനെ എഴൂതുന്നു. 'ആമസോണോഫോബിയ പടർത്തുന്ന ജിഹാദികൾ...!പ്രിയപ്പെട്ട അഷ്‌കറെ, നിങ്ങൾക്ക് താല്പര്യമില്ലാത്ത ഒരു രാഷ്ട്രീയം മറ്റൊരാൾ നിങ്ങളുടെ തൊണ്ടക്കുഴിയിലേക്ക് കുത്തിയിറക്കുമ്പോൾ ഉള്ള നിങ്ങളുടെ പിടച്ചിൽ കണ്ടു. നിങ്ങളോട് ഐക്യപ്പെടുന്നു.
പക്ഷേ, ഇത് തന്നെ ആണ്, നിങ്ങളോടും പറയാൻ ഉള്ളത്...ഞങ്ങൾക്ക് താല്പര്യമില്ലാത്ത നിങ്ങളുടെ ഇസ്ലാം എന്ന അളിഞ്ഞ രാഷ്ട്രീയം അത് താല്പര്യമില്ലാത്തവരുടെ തൊണ്ടയിലേക്ക് കുത്തിയിറക്കാൻ നോക്കരുത്...! ഹോമോഫോബിയ പടർത്തുന്നതും, മുർതദ്ദിനെ കൊല്ലണം എന്നും, അവന്റെ കുടുംബം തകർക്കണം എന്നും, ഒറ്റപ്പെടുത്തണം എന്നും ഒക്കെ ഉള്ള നിങ്ങളുടെ രാഷ്ട്രീയ മർദന മാർഗ്ഗങ്ങൾ നിങ്ങൾ അവസാനിപ്പിക്കണം.
പോട്ടെ, 'അള്ളാഹു അല്ലാതെ വേറെ ദൈവം ഒന്നും ഇല്ലേ' എന്ന നിങ്ങളുടെ രാഷ്ട്രീയ മുദ്രാവാക്യം കൊച്ചുവെളുപ്പാൻ കാലത്ത് മാലോകരുടെ കരണക്കുറ്റി പൊട്ടിക്കുമാറുച്ചത്തിൽ കൊളാമ്പിയിലൂടെ അലറി കൂവി വിളിക്കുന്നതെങ്കിലും ഒന്നുനിർത്തികൂടെ കോയാ? ഒന്നിനും പറ്റിയില്ലെങ്കിൽ, നിങ്ങളുടെ കമന്റ് കണ്ട് ആമസോണോഫോബിയ പടർത്തുന്നേ എന്നും പറഞ്ഞു കൊണ്ട് ആമസോൺ ഇവിടെ നിലവിളിക്കാത്ത പോലെ, നിങ്ങളുടെ രാഷ്ട്രീയത്തെ തള്ളി പറയുമ്പോൾ, അതിനെ വിമർശിക്കുമ്പോൾ, ഇസ്ലാമോഫോബിയ പടർത്തുന്നേ എന്നും പറഞ്ഞു ഇവിടെ നിലവിളിച്ചു തൂറി മെഴുകാതെ ഇരിക്കാനെങ്കിലും തയാറാകണം എന്നാണ് അതിന്റെ ഒരു ഇത്...!
പറ്റുമെങ്കിൽ ഒരു ഡയപ്പർ എങ്കിലും വാങ്ങി ഇടുക...!നിങ്ങൾ ഈ ലോകം ആകെ നാറ്റിച്ചിരിക്കുകയാണ്...!''- ഇങ്ങനെയാണ് ആരിഫ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
കേരളത്തിൽ ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലാണ് എൽജിബിടിക്യൂ കമ്യൂണിറ്റിക്കെതിരെ വലിയതോതിലുള്ള കാമ്പയിൻ നടക്കുന്നത്. നേരത്തെ ജമാഅത്തെ ഇസ്ലാമി വനിതാവിഭാഗത്തിന്റെ നേതൃത്വത്തിൽ, ഡോ മുഹമ്മദ് നജീബിന്റെ ഒരു സൂം മീറ്റിങ്ങിന്റെ പോസ്റ്റർ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
'എൽജിബിടിക്യൂ പ്ലസ്; പ്രകൃതിവിരുദ്ധ ലൈംഗികതയിലേക്കുള്ള വാതിൽ' എന്നാണ് വിഷയത്തിന് തലക്കെട്ട് ഇട്ടിരിക്കുന്നത്. ഇതിനെതിരെ സോഷ്യൽ മീഡിയയിലും ട്രാൻസ്ജെൻഡർ കമ്യൂണിറ്റിയിലും പ്രതിഷേധം ശക്തമായിരുന്നു. എന്നാൽ ഈ അജണ്ടക്കും, ഹോമോഫോബിയക്കും എതിരെ മഴവില്ല് പ്രൊഫൈൽ പിക്ക് ആക്കി സ്വതന്ത്രചിന്തകരും പ്രതിഷേധിക്കയാണ്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ