രാജ്യത്ത് പല ഭാഗങ്ങളിലും വരുന്ന ആഴ്‌ച്ച കനത്ത കാറ്റിനും മാഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്കി. ജനങ്ങൾ മുൻകരുതലുകൾ എടുക്കാനും, വളരെ മോശം കാലാവസ്ഥയാണ് വരാനിരിക്കുന്നതെന്നും അധികൃതർ മുന്നറിയിപ്പ് നല്കുന്നു. കൂടാതെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇഗോർ എയർ വോർട്ടക്‌സ് എന്ന പ്രതിഭാസമാണ് പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനത്തിന് കാരണം. ഉംബ്രിയ, ലാസിയോ, അബ്രൂസോ, മോലീസ് എന്നിവിടങ്ങളിലേക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷവും പിന്നീട് പല ഭാഗത്തേക്കും മഴയ്ക്ക് സാധ്യതയുണ്ട്. സൗത്ത് പ്രദേശങ്ങളിലും സർഡിനിയ. സിസിലി തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത കാറ്റിന് സാധ്യതുണ്ട്.