- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നതിന് വിദേശികൾക്കും അവരുടെ ആശ്രിതർക്കും പ്രത്യേക ഫീസ്; അടുത്ത വർഷം മുതൽ നൂറ് റിയാൽ വീതം കുടുംബങ്ങളിൽ നിന്ന് ഈടാക്കാൻ തീരുമാനം; മലയാളി കുടുംബങ്ങളുടെ ബഡ്ജറ്റ് താളംതെറ്റും
സൗദിയിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നതിന് വിദേശികൾക്കും അവരുടെ ആശ്രിതർക്കും പ്രത്യേക ഫീസ് ഏർപ്പെടുത്താനുള്ള പുതിയ മ്ന്ത്രിസഭാ തീരുമാനം മലയാളികൾ ഉൾപ്പെട്ട പ്രവാസി കുടുംബങ്ങൾക്ക് തിരിച്ചടിയാകും.വരുമാനത്തിന് നികുതി ഏർപ്പെടുത്തിയില്ലെങ്കിലും രാജ്യത്തെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നതിനാണ് വിദേശികളും അവരുടെ ആശ്രിതരും ഫീസ് നൽകണം എന്ന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. പുതിയ ഫീസ് ഏർപ്പെടുത്തിയത് പ്രവാസി കുടുംബങ്ങളുടെ ജീവിത ചെലവിൽ വലിയ വർദ്ധനവ് ഉണ്ടാക്കും.അടുത്ത വർഷം മുതൽ നൂറ് റിയാൽ വീതം കുടുംബാങ്ങൾക്ക് ഫീസായി നൽകണം. ഇത് രണ്ടായിരത്തി ഇരുപത് വരെ ഓരോ വർഷവും നൂറ് റിയാൽ വീതം വർദ്ധിക്കും. സ്വദേശികളെക്കാൾ കൂടുതൽ വിദേശികൾ ജോലി ചെയ്യുന്ന കമ്പനികൾ ഓരോ ജീവനക്കാരനും 400 റിയാൽ പ്രതിമാസം അധികം നൽകണം. സ്വദേശികളെക്കാൾ കുറവാണ് വിദേശികളെങ്കിൽ 300 റിയാലാണ് നൽകേണ്ടത്. രണ്ടാായിരത്തി പതിനെട്ടിലാണ് ഇത് നിലവിൽ വരിക. രണ്ടായരത്തി പത്തൊന്പതിൽ ഇത് അഞ്ഞൂറ്, അറുറൂറ് റിയാലായി വർദ്ധിക്കും. രണ്ടായിരത്തി ഇരുപതിൽ യഥാക്രമം എഴുനൂറ് റി
സൗദിയിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നതിന് വിദേശികൾക്കും അവരുടെ ആശ്രിതർക്കും പ്രത്യേക ഫീസ് ഏർപ്പെടുത്താനുള്ള പുതിയ മ്ന്ത്രിസഭാ തീരുമാനം മലയാളികൾ ഉൾപ്പെട്ട പ്രവാസി കുടുംബങ്ങൾക്ക് തിരിച്ചടിയാകും.വരുമാനത്തിന് നികുതി ഏർപ്പെടുത്തിയില്ലെങ്കിലും രാജ്യത്തെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നതിനാണ് വിദേശികളും അവരുടെ ആശ്രിതരും ഫീസ് നൽകണം എന്ന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
പുതിയ ഫീസ് ഏർപ്പെടുത്തിയത് പ്രവാസി കുടുംബങ്ങളുടെ ജീവിത ചെലവിൽ വലിയ വർദ്ധനവ് ഉണ്ടാക്കും.അടുത്ത വർഷം മുതൽ നൂറ് റിയാൽ വീതം കുടുംബാങ്ങൾക്ക് ഫീസായി നൽകണം. ഇത് രണ്ടായിരത്തി ഇരുപത് വരെ ഓരോ വർഷവും നൂറ് റിയാൽ വീതം വർദ്ധിക്കും. സ്വദേശികളെക്കാൾ കൂടുതൽ വിദേശികൾ ജോലി ചെയ്യുന്ന കമ്പനികൾ ഓരോ ജീവനക്കാരനും 400 റിയാൽ പ്രതിമാസം അധികം നൽകണം. സ്വദേശികളെക്കാൾ കുറവാണ് വിദേശികളെങ്കിൽ 300 റിയാലാണ് നൽകേണ്ടത്.
രണ്ടാായിരത്തി പതിനെട്ടിലാണ് ഇത് നിലവിൽ വരിക. രണ്ടായരത്തി പത്തൊന്പതിൽ ഇത് അഞ്ഞൂറ്, അറുറൂറ് റിയാലായി വർദ്ധിക്കും. രണ്ടായിരത്തി ഇരുപതിൽ യഥാക്രമം എഴുനൂറ് റിയാലും എണ്ണൂറ് റിയാലുമായി മാറും.
അതേ സമയം ഗാർഹിക വിസയിലുള്ള വിദേശികൾക്ക് ഫീസ് ഏർപ്പെടുത്തിയിട്ടില്ല. രണ്ടായിരത്തി ഇരുപതോടെ പുതിയ ഫീസ് ഇനങ്ങളിലൂടെ അറുപത്തി അഞ്ച് ബില്യൺ റിയാൽ അധിക വരുമാനമാണ് സൗദി ലക്ഷ്യമിടുന്നത്.