മസ്‌കത്ത്: രാജ്യത്ത് സ്വകാര്യമേഖലയിൽ വിദേശ തൊഴിലാളികളെ ജോലിക്കെടുക്കുന്നതിനുള്ള ഫീസ് നിരക്ക് ഉയർത്താൻ നീക്കം. ലേബർ ക്‌ളിയറൻസ് ഫീസ് വർധിപ്പിക്കുന്നത് സർക്കാറിന്റെ ആലോചനയിലാണെന്ന് ഗൾഫ്‌ന്യൂസ് റിപ്പോർട്ട് ചെയ്തു. ചെറിയ രീതിയിലുള്ള വർധന അടുത്ത വർഷമാദ്യം നിലവിൽവരാനാണ് സാധ്യതയെന്ന് റിപ്പോർട്ട് പറയുന്നു.

എണ്ണ വിലയിടിവ് മൂലമുള്ള സാമ്പത്തിക ഞെരുക്കം മറികടക്കുകയാണ് നീക്കത്തിന് പിന്നിലെ പ്രഥമ ലക്ഷ്യം. സ്വകാര്യ കമ്പനികളിലെ സ്വദേശികളുടെ തൊഴിൽസാധ്യതകൾ വർധിപ്പിക്കുകയും ലക്ഷ്യമാണ്. എന്നാൽ വിദേശികളെ ജോലിക്കെടുക്കുന്നതിനുള്ള ഫീസ് ഉയരുന്നതോടെ സ്വദേശികളെ റിക്രൂട്ട് ചെയ്യാൻ കമ്പനികൾ പ്രത്യേക താൽപര്യമെടുക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു.