- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മാനം കളഞ്ഞ ഈ പണിക്ക് പോയത് എന്തിന്?'; അശ്ലീലവീഡിയോ ചിത്രങ്ങളുടെ പേരിൽ അറസ്റ്റിലായ കുന്ദ്രയോട് പൊട്ടിത്തെറിച്ച് ശിൽപ ഷെട്ടി; ക്രൈംബ്രാഞ്ചിന് മുന്നിൽ പൊട്ടിക്കരഞ്ഞു; ഹോട്ട്ഷോട്ട്സ് ആപുമായി തനിക്ക് ബന്ധമില്ലെന്നും നടി
മുംബൈ: അശ്ലീലവീഡിയോ ചിത്രങ്ങളുടെ പേരിൽ അറസ്റ്റിലായ ഭർത്താവ് രാജ് കുന്ദ്രയോട് അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനിടെ പൊട്ടിത്തെറിച്ച് ഭാര്യയും ബോളിവുഡ് നടിയുമായി ശിൽപ്പാഷെട്ടി. കുടുംബത്തിന്റെ മാന്യത കളയുന്ന ഈ പണിക്ക് എന്തിന് പോയെന്നായിരുന്നു പൊട്ടിത്തെറിച്ചുകൊണ്ട് ശിൽപ ഷെട്ടി ചോദിച്ചത്. 'നമുക്ക് എല്ലാം ഇവിടെയുണ്ട്. എന്തായിരുന്നു ഇതിന്റെ ആവശ്യം, വീട്ടിലെത്തിച്ച് ചോദ്യം ചെയ്യുന്നതിനിടെ രാജ് കുന്ദ്രയോട് ശിൽപ ഷെട്ടി ചോദിച്ചതായി അറിയുന്നു.
കുന്ദ്രയെ വീട്ടിലെത്തിച്ച് ചോദ്യം ചെയ്യുന്നതിനിടയിലാണത്രെ ശിൽപ ഷെട്ടി ഭർത്താവിനോട് പൊട്ടിത്തെറിച്ചത്. ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും ചെയ്തു. പലപ്പോഴും ക്രൈംബ്രാഞ്ച് തന്നെയാണ് ശിൽപാ ഷെട്ടിയെ ശാന്തമാക്കിയിരുന്നത്. ക്രൈംബ്രാഞ്ച് ശിൽപ ഷെട്ടിയേയും ചോദ്യം ചെയ്തിരുന്നു. എന്നാൽ കുന്ദ്ര നീലച്ചിത്രങ്ങൾ ഉപയോഗിച്ചിരുന്ന ഹോട്ട്ഷോട്ട്സ് എന്ന ആപുമായി തനിക്ക് ബന്ധമില്ലെന്ന് ശിൽപ്പാ ഷെട്ടി പറഞ്ഞു. അതേ സമയം ചോദ്യം ചെയ്യലിനിടയിൽ പലപ്പോഴും ശിൽപ്പാഷെട്ടി പൊട്ടിക്കരഞ്ഞതായും ക്രൈംബ്രാഞ്ച് പറയുന്നു.
ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് മാധ്യമങ്ങളുടെ റിപ്പോർട്ട്. ഈ കേസ് കൊണ്ട് കുടുംബത്തിന്റെ മാനം നഷ്ടപ്പെട്ടെന്നും വലിയ സാമ്പത്തിക നഷ്ടമുണ്ടായിക്കൊണ്ടിരിക്കുകയാണെന്നും ശിൽപ പറഞ്ഞതായാണ് റിപ്പോർട്ട്. കരാറായ നിരവധി പ്രൊജക്ടുകളിൽ നിന്ന് ഒഴിവായെന്നും ശിൽപ പറഞ്ഞു. വെള്ളിയാഴ്ച കുന്ദ്രയെ വീട്ടിലെത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് ശിൽപ്പാഷെട്ടി കുന്ദ്രയോട് ഇങ്ങിനെ ചോദിച്ചത്.
ശിൽപ കൂടി ഡയറക്ടറായ വിയാൻ ഇൻഡസ്ട്രീസിന്റെ ഓഫീസ് പരിസരം ഹോട്ട്‌ഷോട്‌സ് ആപ്പിലേക്കുള്ള വീഡിയോകൾ ചിത്രീകരിക്കുന്നതിന് ഉപയോഗിച്ചിരുന്നതായുള്ള വിവരത്തിന്റെ സ്ഥിരീകരണം ആരായാനാണ് ശിൽപ്പയുടെ മൊഴിയെടുത്തത്. എന്നാൽ താൻ നേരത്തേ തന്നെ കമ്പനിയിൽ നിന്നും രാജി വെച്ചിരുന്നതായി താരം പറഞ്ഞു. അതേസമയം രാജി വെയ്ക്കാനുള്ള സാഹചര്യവും ചോദിച്ചറിഞ്ഞു.
രാജ് കുന്ദ്രയുടെ അറസ്റ്റിന് ശേഷം കുടുംബത്തെ മോശക്കാരായി ചിത്രീകരിക്കുകയാണെന്നും കേസിന്റെ പേരിൽ പലതും സഹിച്ചുവെന്നും ശിൽപ പറഞ്ഞു. കേസിൽ ശിൽപ നിരപരാധിയാണെന്നാണ് രാജ് കുന്ദ്രയും പറഞ്ഞത്.
ശിൽപ ഷെട്ടിക്ക് അശ്ലീലചിത്ര നിർമ്മാണ കേസിൽ നേരിട്ട് ബന്ധമില്ലെന്നും അതുകൊണ്ട് ഇനിയൊരു ചോദ്യം ചെയ്യൽ ഉണ്ടാകില്ലെന്നും മൊഴി രേഖപ്പെടുത്തിയ മുതിർന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ പറഞ്ഞു. ജെ.എൽ. സ്ട്രീം എന്ന ആപ്പിന്റെ ഉടമസ്ഥനായ രാജ് കുന്ദ്ര ഐ.പി.എൽ. ടീമായ രാജസ്ഥാൻ റോയൽസിന്റെ ഉടമകളിൽ ഒരാളായിരുന്നു.
2019 മുതലാണ് രാജ് കുന്ദ്ര പോൺ ചിത്രനിർമ്മാണത്തിലേക്ക് തിരിഞ്ഞത്. ഒന്നര വർഷം കൊണ്ട് കോടികളാണ് ഈ ബിസിനസിലൂടെ സമ്പാദിച്ചത്. കേസിൽ ഇതുവരെ 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിന്റെ ഉടമ കൂടിയായിരുന്നു രാജ് കുന്ദ്ര. രാജ് കുന്ദ്രയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
ന്യൂസ് ഡെസ്ക്