- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദാരിദ്ര്യത്തെ വെറുക്കുന്ന രാജ് കുന്ദ്ര എളുപ്പം പണമുണ്ടാക്കാൻ തിരിഞ്ഞത് 'ഇറോട്ടിക്ക' ചിത്രങ്ങളിലേക്ക്; തന്റേത് ബ്ലൂഫിലിം അല്ലെന്നും വാദം; പണം ഓൺലൈൻ ചൂതാട്ടത്തിന് ഉപയോഗിച്ചെന്നും അന്താരാഷ്ട്ര പോൺ റാക്കറ്റുമായി ഇടപാടുണ്ടെന്നും മുംബൈ പൊലീസ്; കസ്റ്റഡി 27 വരെ നീട്ടിയതിന് പിന്നാലെ കുന്ദ്രയുടെ വസതിയിൽ റെയ്ഡ്
മുംബൈ: താൻ ദാരിദ്ര്യത്തെ വെറുക്കുന്നുവെന്ന് ഒരിക്കൽ രാജ് കുന്ദ്ര പറഞ്ഞിട്ടുണ്ട്. ബ്ലൂ ഫിലിം നിർമ്മാണം എന്നാരോപിച്ച് മുംബൈ പൊലീസ് അറസറ്റ് ചെയ്തപ്പോൾ ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ കുന്ദ്രയുടെ പഴയ ഡയലോഗുകൾ പൊങ്ങി വരുന്നുണ്ട്. താൻ നിർമ്മിച്ചത് പോൺ ചിത്രങ്ങളെന്ന് അദ്ദേഹം ഇതുവരെ സമ്മതിച്ചിട്ടില്ല. ഇറോട്ടിക്ക എന്നാണ് തന്റെ ചിത്രങ്ങളെ കുന്ദ്ര വിശേഷിപ്പിക്കുന്നത്. മുംബൈ പൊലീസ് അത് സമ്മതിക്കുന്നുമില്ല. തന്റെ അറസ്റ്റ് അനധികൃതമെന്ന് കാട്ടി കുന്ദ്ര ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. അതിനിടെ ജൂഹുവിലെ ശിൽപ ഷെട്ടിയുടെയും കുന്ദ്രയുടെയും വസതിയിൽ പൊലീസ് റെയ്ഡ് നടത്തി.
പൊലീസ് പിടിച്ചെടുത്ത 70 വീഡിയോകളിൽ ഒരെണ്ണം പോലും പോൺ ചിത്രമല്ലെന്ന് കുന്ദ്രയുടെ അഭിഭാഷകൻ സുഭാഷ് ജാദവ് പറയുന്നു. 4000 പേജുള്ള കുറ്റപത്രം പൊലീസ് തയ്യാറാക്കിയെങ്കിലും, ലൈംഗിക ബന്ധം പൂർണമായി ചിത്രീകരിച്ച വീഡിയോ കാട്ടാൻ ആവില്ലെന്നും സെക്ഷൻ 67 എ ബാധകമാകില്ലെന്നുമാണ് അഭിഭാഷകന്റെ വാദം.
കസ്റ്റഡി 27 വരെ നീട്ടി
അറസ്റ്റിലായ രാജ് കുന്ദ്രയുടെ പൊലീസ് കസ്റ്റഡി ജൂലായ് 27 വരെ നീട്ടി. കുന്ദ്രയ്ക്കൊപ്പം അറസ്റ്റിലായ ബിസിനസ് പങ്കാളി റയാൻ തോർപ്പിന്റെ കസ്റ്റഡിയും 27 വരെ നീട്ടിയിട്ടുണ്ട്. കുന്ദ്രയെ ഏഴ് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടതെങ്കിലും കോടതി നാല് ദിവസത്തെ കസ്റ്റഡി അനുവദിക്കുകയായിരുന്നു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് രാജ്കുന്ദ്രയെ മുംബൈയിലെ കോടതിയിൽ ഹാജരാക്കിയത്. കേസിന്റെ വിശദമായ അന്വേഷണത്തിന് കുന്ദ്രയെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നും ഇദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്യണമെന്നും മുംബൈ പൊലീസ് കോടതിയെ അറിയിച്ചു. നീലച്ചിത്ര നിർമ്മാണത്തിൽനിന്നുള്ള വരുമാനത്തെക്കുറിച്ച് ചോദ്യം ചെയ്യേണ്ടതുണ്ട്. മാത്രമല്ല, നീലച്ചിത്ര നിർമ്മാണത്തിലൂടെ ലഭിച്ച പണം പ്രതി ഓൺലൈൻ ചൂതാട്ടത്തിന് വിനിയോഗിച്ചതായും പൊലീസ് കോടതിയിൽ പറഞ്ഞു. രാജ് കുന്ദ്രയുടെ യേസ് ബാങ്ക് അക്കൗണ്ടും യുണൈറ്റഡ് ബാങ്ക് ഓഫ് ആഫ്രിക്ക് അക്കൗണ്ടുമായി നടന്ന ഇടപാടുകൽ കൂടുതൽ അന്വേഷിക്കണമെന്നും പൊലീസ് കോടതിയിൽ അറിയിച്ചു.
ഇതെല്ലാം അംഗീകരിച്ചാണ് കോടതി കുന്ദ്രയുടെ കസ്റ്റഡി കാലാവധി നീട്ടിയത്.
കസിൽ രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശിൽപ ഷെട്ടിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ലെന്നും മുംബൈ പൊലീസ് വ്യക്തമാക്കി. ശിൽപ ഷെട്ടിയോട് ഹാജരാകാൻ ആവശ്യപ്പെട്ടുവെന്ന അഭ്യൂഹങ്ങൾ പൊലീസ് സംഘം നിഷേധിച്ചു. എന്നാൽ, കസ്റ്റഡിയിലുള്ള രാജ് കുന്ദ്ര പൊലീസിന്റെ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.
അന്താരാഷ്ട്ര ഇടപാട് സംശയിച്ച് പൊലീസ്
പോൺ ഫിലിംസ് റാക്കറ്റുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ഇടപാടുകളും പൊലീസ് സംശയിക്കുന്നു. 1.2 മില്യൺ യുഎസ് ഡോളറിന് 121 വീഡിയോകൾ വിൽക്കുന്നതിനെ കുറിച്ചുള്ള രാജ് കുന്ദ്രയുടെ വാട്സാപ്പ് ചാറ്റ് കണ്ടെത്തിയതായി പറയുന്നു. ഇത് അന്താരാഷ്ട്ര ഇടപാടെന്നാണ് സംശയം.
ദാരിദ്ര്യത്തെ വെറുക്കുന്ന കുന്ദ്ര
സോഷ്യൽ മീഡിയിൽ ഇപ്പോൾ രാജ് കുന്ദ്രയുടെ പഴയ ട്വീറ്റുകൾ കുത്തിപ്പൊക്കുന്ന തിരക്കാണ്. അക്കൂട്ടത്തിൽ ഒന്നാണ് താൻ ദാരിദ്ര്യം ഇഷ്ടപ്പെടുന്നില്ലെന്ന വാചകം. തന്റെ പിതാവ് 45 വർഷം മുമ്പ് ലണ്ടനിലേക്ക് കുടിയേറിയതാണെന്നും അവിടെ ബസ് കണ്ടക്ടറായി ജോലി ചെയ്താണ് ജീവിതം പോറ്റിയതെന്നും കുന്ദ്ര പറഞ്ഞു. അമ്മയ്ക്ക് ഒരു ഫാക്ടറിയിലായിരുന്നു ജോലി. ജീവിതം ഒട്ടും എളുപ്പമായിരുന്നില്ല.18 ാം വയസിൽ കോളേജ് വിട്ട ശേഷം താനൊരു സെൽഫ് മെയ്ഡ് മാൻ ആണെന്നും കുന്ദ്ര അവകാശപ്പെടാറുണ്ട്.
എപ്പോഴൊക്കെ പണത്തിൽ താൻ ധാരാളിയാകുമ്പോളും ഭാര്യ ശിൽപ അത് ചോദ്യം ചെയ്യാറുണ്ട്. താനുണ്ടാക്കിയ പണം ചെലവഴിക്കുന്നതിൽ എന്താണ് തെറ്റ് എന്നാണ് ശിൽപയോട് തിരിച്ച് ചോദിക്കാറുള്ളത്. ദാരിദ്ര്യത്തെ അത്രയും വെറുത്തതുകൊണ്ടാണ് താൻ പണക്കാരൻ ആയതെന്നും അതെല്ലാം സ്വപ്രയത്നത്താൽ ആണെന്നും അഭിമാനിച്ചിരുന്നു കുന്ദ്ര.
മറുനാടന് മലയാളി ബ്യൂറോ